നമുക്കെന്ത് വിഷു? എന്ത് ഓണം? എന്നും ഓണവും വിഷുവും തന്നെ, അത് കൊണ്ട് ഇതിനൊന്നും വലിയ പ്രാധാന്യം ഇല്ല !! ചിലര്ക്കാകട്ടെ “കാട്ടു കോഴിക്കെന്ത് ശനിയും സംക്രാന്തിയും”?? എന്നാണു പറയാനുണ്ടാകുക.
ആഗോളവല്ക്കരണവും കേരളത്തിലെ തൊഴില്... സാമ്പത്തിക മേഖലയില്‍ വന്ന ഉണര്‍വും നമ്മുടെ പരമ്പരാഗതങ്ങളായ ഉത്സവങ്ങളുടെ പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെടുത്തിയിരിക്കുന്നു.
കൂട്ടുകുടുംബ ജീവിതരീതിയില്‍ നിന്ന് അണുകുടുംബത്തിലെക്ക് മാറിയതോടു കൂടി എല്ലാവരും സ്വന്തം കാലില്‍ നില്ക്കു ന്നവരായി മാറി. ആര്ക്കും ആരെയും ആശ്രയിക്കാതെ ജീവിക്കാമെന്നായി.
മേല്പ്പറഞ്ഞ ആഗോളവല്ക്കരണവും സാമ്പത്തിക ഉദാരീകരണവും തൊഴില്‍ രംഗത്തെ ഉയര്ന്ന വേതനവും ആളുകളുടെ ജീവിത നിലവാരം ഉയര്ത്തി. ഗള്‍ഫു പണവും റബ്ബറും റിയല്‍ എസ്റ്റെറ്റു കച്ചവടവും ഇതിനെ ത്വരിതപ്പെടുത്തി.
ഓരോ അണുകുടുംബവും സുഭിക്ഷമായി ജീവിക്കുന്ന ഒരവസ്ഥ സൃഷ്ടിക്കപ്പെട്ടു. ആര്ഭാടത്തിനു പിറകില്‍ പോയി കടക്കെണിയില്‍ അകപ്പെട്ടു കൂട്ട ആത്മഹത്യ ചെയ്യുന്ന വാര്ത്തകളാണ് സാമൂഹ്യ രംഗത്ത് ഉയര്ന്ന് വരുന്നതെങ്കില്‍, ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടേണ്ടി വന്ന കര്ഷ്കന്‍ ആത്മഹത്യ ചെയ്യുന്ന വാര്ത്തയയാണ് കാര്ഷിക രംഗത്ത് നിന്ന് വരുന്നത്. എന്നാല്‍ പട്ടിണി മരണങ്ങളുടെ എണ്ണം തുലോം കുറവാണ് എന്ന് എല്ലാവരും പൊതുവായി അംഗീകരിക്കും.
അദ്ധ്വാനിക്കുന്നവന് ന്യായമായ കൂലി ലഭിക്കുവാന്‍ വേണ്ടി ഇവിടെ നടത്തപ്പെട്ട ശക്തിയായ പ്രക്ഷോഭങ്ങളും സമരങ്ങളും പുച്ചിച്ചു തള്ളിയവര്‍ അടക്കം ഇന്ന് അതിന്റെ ഗുണഭോക്താക്കളായി മാറിയിരിക്കുന്നു. ഒരു പുത്തന്‍ സമ്പന്ന മധ്യ വര്ഗ്ഗ സംസ്ക്കാരം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു. അത് കൊണ്ട് തന്നെ വിഷുക്കാലത്ത് ഉണ്ടാകേണ്ട സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ ഉണ്ടായില്ലെങ്കിലും ഇന്ന് പലര്‍ക്കും പരാതിയില്ല.
തങ്ങളുടെയോ തങ്ങളുടെ തലമുറകളുടെയോ ചരിത്രം ഒന്നും അവര്ക്കറിയേണ്ട. അവര്‍ ഇന്നില്‍ ജീവിക്കുന്നവരാണ്. തങ്ങളിന്ന് അനുഭവിക്കുന്ന സൌകര്യങ്ങള്‍ എങ്ങിനെയുണ്ടായി എന്ന് അവര്‍ ചിന്തിക്കുന്നേയില്ല!!
പാവപ്പെട്ടവരോടും, സമരങ്ങളോടും രാഷ്ട്രീയത്തോടും ഒക്കെ അവര്‍ പുച്ഛമായി തുടങ്ങി. എന്തിനധികം പ്രായമായ സ്വന്തം അച്ഛന്‍ അമ്മമാരെ വരെ അഗതി മന്ദിരത്തിലും വഴിയോരങ്ങളിലും അല്ലെങ്കില്‍ അമ്പലങ്ങളില്‍ നട തള്ളുന്ന അവസ്ഥയിലേക്ക് ഈ തലമുറ മാറിക്കഴിഞ്ഞു. അന്ധവിശ്വാസങ്ങളുടെ ഒരു കൂടാണ് ഉന്നത വിദ്യാഭ്യാസം നേടിയ പുതു തലമുറയില്‍പ്പെട്ട പലരും. എല്ലാവരും അങ്ങിനെയല്ല എങ്കിലും ഭൂരിപക്ഷം ആളുകള്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്ട്ടിയിലും ഇല്ലാത്തവര്‍ പ്രത്യേകിച്ചും ആ ഒരു ഗണത്തിലാണ്.
ചരിത്രബോധം പുതുതലമുറയില്‍ ഉണ്ടാക്കുവാന്‍ പഴയ ആളുകള്‍ക്ക് കഴിയുന്നില്ല എന്നത് മറ്റൊരു പോരായ്മയാണ്. അടുത്തകാലത്ത് വിപ്ലവകരമായ വിസ്ഫോടനങ്ങള്‍ ഇലക്ട്രോണിക് രംഗത്ത് വന്നത് ആളുകളെ അക്ഷരാര്ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. മൊബൈല്ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്നെറ്റ്, ടെലിവിഷന്‍ ഇവയൊക്കെ ജീവിതത്തിന്റെ ഭാഗമായിത്തീരാന്‍ അധികനാള്‍ വേണ്ടി വന്നില്ല.
ഈ ഒരു ഘട്ടത്തിലാണ് കേരളീയ സമൂഹത്തിന്റെ സ്വത്വം നഷ്ടപ്പെട്ട കൊണ്ടിരിക്കുന്നതും അതിന്റെ ഫലമായി ഇന്ന് കാണുന്ന രീതിയിലുള്ള അരാജകത്വ ജീവിത രീതികളും ചിന്തകളും ഉടലെടുക്കുന്നതും.
ചരിത്ര ബോധം നിലനിര്ത്തി ക്കൊണ്ടു തന്നെ മാറ്റങ്ങളെ സ്വാഗതം ചെയ്യുകയും ഉള്ക്കൊള്ളുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നുള്ളതേ ഇതിനു ഒരു പരിഹാരമുള്ളൂ. നമ്മള്‍ ആരാണെന്നും എന്താണെന്നും അറിയുക. അതോടൊപ്പം നമ്മള്‍ ആരാകണം എന്താകണം എന്നും ചിന്തിക്കുക.
മേടം ഒന്ന് ആയിരുന്നു കഴിഞ്ഞ നൂറ്റാണ്ടു വരെ മലയാളികളുടെ പുതുവര്ഷമായി ആഘോഷിച്ചിരുന്നത്. എന്നാല്‍ ഓണത്തിനു ലഭിച്ച അമിത പ്രാധാന്യം കണക്കിലെടുത്ത് ചിങ്ങമാസം ഒന്നാണ് ഇപ്പോള്‍ പുതുവഷമായി ആചരിക്കുന്നത്
വിഷുക്കണിയും വിഷുക്കൈനീട്ടവും ഈ പുതുവര്ഷവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. അതിരാവിലെ താന്‍ കാണുന്ന കാര്ഷിക സമൃദ്ധി വിളിച്ചറിയിക്കുന്ന കണിയും അതോടൊപ്പം കിട്ടുന്ന കൈനീട്ടവും പുതുവര്ഷം മുഴുവന്‍ സന്തോഷപ്രദവും ഐശ്വര്യപ്രദവുമാകാനുള്ള മലയാളിയുടെ ആഗ്രഹമാണ് കാണിക്കുന്നത്.
സൂര്യന്‍ മേട രാശിയില്‍ വരുമ്പോള്‍ രാവും പകലും ഒരേ പോലെ വരുന്ന ദിവസമാണ് വിഷു എന്ന് പറയപ്പെടുന്നു. പൊങ്കലും വൈശാഖിയും പോലെ വിഷുവും ഒരു കൊയ്ത്തുല്സവമയി കണക്കാക്കുന്നു.
പഞ്ചാബ്, പശ്ചിമ ബംഗാള്‍, ആസ്സാം, തമിഴ്‌നാട്, മണിപ്പൂര്‍, ത്രിപുര, ഒറീസ്സ, കര്ണ്ണാടകയിലെ തുളുനാട്, നേപ്പാള്‍, ബംഗ്ലാദേശ്, ബര്മ്മ, കംബോഡിയ, ലാവോസ്, ശ്രീലങ്ക, തായ് ലാണ്ട് എന്നിവിടങ്ങളിലും ഈ ദിവസം പുതുവര്ഷം ആഘോഷിക്കുന്നു.
വിഷുവെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത്രയും പറഞ്ഞുവെന്നെയുള്ളൂ. എല്ലാവര്ക്കും ഒരിക്കല്‍ കൂടി വിഷു ആശംസകള്‍ നേരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ