2014, ഏപ്രിൽ 16, ബുധനാഴ്‌ച

പുതുവത്സരവും മലയാളിയും

ലോകത്തെല്ലായിടത്തും ഓരോ സമൂഹത്തിനും തങ്ങളുടെതായ പുതുവല്സരങ്ങള്‍ ഉണ്ട്. അവര്‍ അത് അന്നും ഇന്നും ആഘോഷിക്കുന്നു. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വരുന്ന ജനവരി ഒന്ന് ആണ് ഇന്ന് ലോകത്താകമാനം പൊതുവായി എല്ലാവരും ചേര്...ന്ന് ആഘോഷിക്കുന്നത്.

മലയാളിയെ സംബന്ധിച്ചിടത്തോളം മലയാളിക്കും ഉണ്ട് ഒരു പുതുവര്ഷം. അത് ജ്യോതിശാസ്ത്ര പ്രകാരം മേടം രാശിയില്‍ സൂര്യന്‍ വരുന്ന ഏപ്രില്‍ പതിനാല് ആണ് (ഇത്തവണ അത് പതിനഞ്ചു ആണ്). പകലും രാത്രിയും ഒരേ പോലെ വരുന്ന ദിവസമാണ് വിഷു എന്നാണ് പറയപ്പെടുന്നത്. സോഡിയാക് സൈന്‍ (രാശി ചക്രം) പ്രകാരം മേടം ഒന്ന് ആണ് പുതുവര്ഷം. ഇതേ ദിവസം തന്നെയാണ് ഇന്ത്യയിലെ മറ്റ് പലഭാഗങ്ങളിലും പല പേരുകളില്‍ മറ്റനേകം സമൂഹങ്ങള്‍ തങ്ങളുടെ പുതുവര്ഷം ആഘോഷിക്കുന്നത്.

AD 825 ലാണ് കേരളത്തില്‍ ‘കൊല്ലവര്ഷം’ എന്ന മലയാള മാസം ആരംഭിക്കുന്നത്. കുലശേഖര മഹാരാജാവിന്റെ കീഴില്‍ കൊല്ലത്ത് വെച്ച് നടന്ന ചടങ്ങില്‍ ആണ് മലയാള മാസം ചിട്ടപ്പെടുത്തിക്കൊണ്ടുള്ള കൊല്ലവര്ഷം ആരംഭിച്ചത് എന്നും അതിനാലാണ് ‘കൊല്ല വര്ഷം’ എന്ന് പറയുന്നത് എന്നും അഭിപ്രായപ്പെടുന്നു.

സംഘകാലത്തെ “പതിറ്റുപ്പത്തില്‍’ വിഷുവെക്കുറിച്ച് പരാമര്ശമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും കേരളത്തില്‍ വര്ഷാ്രംഭമായി ആചരിക്കുന്നത് കൊല്ലവര്ഷ്ത്തോടെ ആയിരുന്നു എന്നാണു പറയപ്പെടുന്നത്.

വിഷുക്കണിയും, വിഷുക്കൈനീട്ടവും വിഷുഫലവും, പഞ്ചാംഗ പ്രകാരമുള്ള വര്ഷാ്രംഭവും ഒക്കെ മലയാളികള്‍ വിഷു എന്ന ആഘോഷത്തിലൂടെ ആചരിക്കുന്നുന്ടെങ്കിലും വളരെ വിചിത്രമായ പുതുവര്ഷാരംഭമാണ് മലയാളികളുടെതായി ഇപ്പോള്‍ കണക്കാക്കപ്പെടുന്ന കൊല്ലവര്ഷ‍ കലണ്ടര്‍.

കേരളം മുഴുവന്‍ വിഷു (പുതുവര്ഷം) ആഘോഷിക്കുന്ന മലയാളി മുന്‍ കാലങ്ങളില്‍ മലബാറില്‍ കന്നി ഒന്നിന് പുതുവര്ഷമായി ആചരിച്ചിരുന്നുവെങ്കില്‍ തിരുവിതാകൂറില്‍ ചിങ്ങം ഒന്നിന് പുതുവര്ഷം ആയി ആഘോഷിചിരുന്നുവത്രേ. ഒടുവില്‍ കേരള സര്ക്കാറാണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരുവിതാംകൂര്കാര്‍ ആചരിച്ചിരുന്ന ചിങ്ങം ഒന്ന് പുതുവര്ഷം മൊത്തം മലയാളികളുടെ പുതുവര്ഷ്മായി പ്രഖ്യാപിച്ചത്.

അത് കൊണ്ട് തന്നെ നമ്മള്‍ മലയാളികള്ക്ക് ഇപ്പോള്‍ രണ്ടു പുതുവത്സര ദിനങ്ങള്‍ ഉണ്ട്. ഒന്ന് മേടം ഒന്നും മറ്റൊന്ന് ചിങ്ങം ഒന്നും. എന്നാല്‍ ചിങ്ങം ഒന്ന്‍ സര്ക്കാര്‍ അംഗീകരിച്ചത് കൊണ്ട് അതാണ്‌ മലയാളിയുടെ ഔദ്യോഗിക പുതുവര്ഷ‍മെന്നു മാത്രം !!

വിഷു ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ എല്ലാ മലയാളികള്ക്കും പുതുവത്സരാശംസകളും നേരുന്നു....
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ