2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

ബി.ജെ.പി. വിരുദ്ധരെ ഇതിലെ ഇതിലെ..

തലക്കെട്ട് കണ്ട് സംഘികള്‍ ആവേശം കൊള്ളണ്ട. മുഴുവന്‍ വായിച്ചിട്ട് മതി നിങ്ങളുടെ ആവേശം പ്രകടിപ്പിക്കല്‍.

കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ജാതി മത ധ്രുവീകരണം ഏറ്റവും കൂടുതല്‍ വ്യക്തമായി പ്രകടമാകാന്‍ പോകുന്ന ഒരു തിരെഞ്ഞെടുപ്പാണ് വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പ്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ചു നില്ക്കുന്ന ഈ സര്ക്കാറിനെ അതിനെ വോട്ടു ചെയ്ത ജനങ്ങള്‍ തന്നെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്.

അത് കൊണ്ട് തന്നെ യു.ഡി.എഫിന്റെ നില ഇത്തവണ വളരെ പരുങ്ങലിലാണ്. എന്നാല്‍ അതില്‍ അല്പ്പമെന്കിലും പ്രതീക്ഷ വച്ചു പുലര്ത്തുന്ന ഒരു പാര്ട്ടി മുസ്ലിം ലീഗാണ്. മലപ്പുറത്തെ രണ്ടു സീറ്റിനു പുറമേ വയനാടോ, കാസര്ഗോഡോ ലക്ഷ്യമിടുന്നതും പല മന്ധലങ്ങളിലും കോണ്ഗ്രസ് ആണ് ജയിച്ചതെങ്കിലും അവിടെയൊക്കെ പാറുന്നത് ലീഗിന്റെ കൊടിയാണെന്ന് വിളിച്ചു പറയുന്നതും ഈ ഒരു അഹങ്കാരത്തിന്റെ പിറകിലാണ്.

ബി.ജെ.പി. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്ഥിയായി പ്രഖ്യാപിച്ചത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഒരു പക്ഷെ മുസ്ലിം ലീഗ് പാര്ട്ടി യായിരിക്കും. അവര്ക്കിനി നരേന്ദ്ര മോഡിയെ ഉയര്ത്തികാട്ടി വര്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ എളുപ്പമാണ്. അതിനു വിഘടിച്ചു നില്ക്കുന്ന മുസ്ലിം സംഘടനകള്‍ ഒക്കെ ഒരു കുട ക്കീഴില്‍ വരണം. അവരെയൊക്കെ അതിലെക്കാകര്ഷിക്കാനുള്ള ഒരു എളുപ്പ വഴിയാണ് പതിനാറു വയസ്സും കല്യാണവും. ഇതുമായി ബന്ധപ്പെടുത്തി ഒരു ശരീയത്ത് വിവാദം കൂടി ഒത്തുവന്നാല്‍ മുസ്ലിംകള്‍ എല്ലാം ഒറ്റക്കെട്ട്. അപ്പോള്‍ അവരുടെ മുഴുവന്‍ വോട്ടും മുസ്ലിം ലീഗിന്. ഇതാണ് മുസ്ലിം ലീഗിന്റെ നിലപാട്.

കേവലം രണ്ടു എം.പി.മാരെ വെച്ച് കേന്ദ്രത്തില്‍ മന്ത്രി സ്ഥാനം കരസ്ഥമാക്കുന്ന ഒരു വര്ഗീയ പാര്ടിയാണ് മുസ്ലിം ലീഗ്. കേരള നിയമസഭയില്‍ ഇരുപതു സീറ്റുകള്‍ ലഭിച്ചപ്പോള്‍ അഞ്ചാം മന്ത്രിയെ നെടിയവരാണവര്‍. അവര്ക്കറിയാം ഇനി വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ പിടിച്ചു വാങ്ങുന്നതിന്. അങ്ങിനെ മൂന്നു സീറ്റുകള്‍ ലഭിച്ചാല്‍, ജയിച്ചാല്‍ കേന്ദ്രത്തില്‍ അതു വെച്ച് രണ്ടു മന്ത്രിമാരെയും അവര്‍ നേടും.

അതിനു കോണ്ഗ്രസ് തയ്യാറായില്ലെങ്കില്‍ എന്താണ് വേണ്ടതെന്ന് ലീഗിനെ ആരും പഠിപ്പിക്കേണ്ട. ആ സൂചനയാണ് അതിന്റെ നേതാക്കള്‍ കോണ്ഗ്രസിന് നല്കിയത്. കണ്ണൂരായാലും വയനാട്ടായാലും ജയിച്ചത്‌ കോണ്ഗ്രസ് ആണെങ്കിലും പാറിയതു ലീഗിന്റെ കോടിയാണെന്ന്.

ലീഗിന്റെ ഈ വര്ഗീയ കളികള്‍ ഭൂരിപക്ഷ വോട്ടുകള്‍ ഏകോപിക്കുന്നതിനാണ് ഉതകുക എന്ന് പ്രത്യകം പറയേണ്ടതില്ലല്ലോ? കേരളം ആര് ഭരിക്കണമെന്നു പാണക്കാട് തങ്ങള്‍ തീരുമാനിക്കും എന്ന് പറഞ്ഞിരുന്ന ലീഗിന്റെ ഒരു ഭാഗത്തെ ഇടത് മുന്നണിയില്‍ നിന്ന് എന്നന്നേക്കുമായി ഒഴിവാക്കിയതും ലീഗിനെ കൂട്ട് പിടിച്ചു ഭരണം നടത്തണം എന്ന് പറഞ്ഞിരുന്ന രാഘവനെയും കൂട്ടരെയും പാര്ടി്യില്‍ നിന്ന് പുറത്താക്കി പിന്നീട് നടന്ന തിരെഞ്ഞെടുപ്പില്‍ ലീഗില്ലാത്ത ഒരു ഭരണം ആദ്യമായി നായനാരുടെ നേതൃത്വത്തില്‍ 1987 ല്‍ ഉണ്ടായതും ചരിത്രത്തിന്റെ ഭാഗമാണ്. അതിനു ശേഷം ഇന്ന് വരെ ലീഗിന് ആ ഒരു വലിയ വര്ത്തമാനം പറയാന്‍ കഴിയുന്നില്ല. പകരം അവര്‍ ഇന്ന് പറയുന്നത് മലബാറില്‍ യു.ഡി.എഫിന്റെ സ്ഥാനാര്ത്ഥികള്‍ ജയിക്കണമെങ്കില്‍ അതിനു ലീഗ് വിചാരിക്കണം എന്നാണു.

തങ്ങളെ ഈ ദുസ്ഥിതിയില്‍ ആക്കിയ സി.പി.എം. നെ ഒരു പാഠം പഠിപ്പിക്കണം എന്ന ആഗ്രഹം അവരില്‍ ഉണ്ടാകുക സ്വാഭാവികം. അതിനു ശേഷം സി.പി.എം. കാരെ അവര്‍ ബി.ജെ.പി.ക്കാരോട് ഉപമിക്കാന്‍ തുടങ്ങി. ഇത് രണ്ടും തമ്മില്‍ വിത്യാസം ഇല്ല എന്ന് പറയുന്നിടം വരെ അവര്‍ എത്തി. അവരോടുള്ള രാഷ്ട്രീയ സംഘട്ടനങ്ങള്‍ വരെ (സി.പി.എം.ലീഗ് സംഘര്ഷുങ്ങള്‍ വരെ) വര്ഗീയ സംഘര്ഷളങ്ങളാക്കി മാറ്റാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.. അത് വഴി സി.പി.എം. ലെ മുസ്ലിംകളെ പുറത്ത്‌ ചാടിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമം നടത്തി.

എന്തൊക്കെ ചെയ്തിട്ടും സി,പി.എം. നെ തളര്ത്താന് കഴിയാതെ അവര്‍ ടി.പി.വധവും അതിന്റെ ചുവടു പിടിച്ചു ഷുക്കൂര്‍ വധവും ഉപയോഗപ്പെടുത്തി അധികാര ദുര്‍വിനിയോഗം ചെയ്തു സി.പി.എം. കന്നൂഒര്‍ ജില്ലാ സെക്രട്ടറിയെ കള്ളകേസില്‍ പെടുത്തി ജയിലിലടക്കുക കൂടി ചെയ്തു. എന്നാല്‍ ഇത് കൊണ്ടൊന്നും സി.പി.എം.നെ തളര്ത്താനോ തകര്ത്തനോ കഴിയില്ലെന്ന് സോളാര്‍ സമരവുമായി ബന്ധപ്പെട്ടു നടന്ന സെക്രട്ടറിയേറ്റ് സമരത്തോടെ അവര്ക്ക് ബോധ്യമായി.

കൊണ്ഗ്രസിനെ ഭീഷണിപ്പെടുത്തി വിലപേശി കൂടുതല്‍ അധികാര സ്ഥാനങ്ങള്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന ഒരു തീവ്രവാദ ക്വട്ടേഷന്‍ സംഘമായി ലീഗ് നേതാക്കള്‍ ഇന്ന് അധപതിച്ചിരിക്കുകയാണ്.

കൊണ്ഗ്രസിനെ സംബന്ധിച്ചിടത്തോളം അവര്ക്ക് ലീഗിനെ സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല എന്ന ഗതിയാണിപ്പോള്‍. സി.പി.എം. ന്റെ ഉറച്ച നിലപാട് കാരണം ഇടത് മുന്നണിയിലേക്ക് വരാനോ കൊണ്ഗ്രസുമായി കൂടുതല്‍ വില പെശാനോ കഴിയാത്ത ഒരവസ്ഥ അവരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ആ വെറുപ്പ്‌ മുഴുവന്‍ അവര്‍ ഈയ്യിടെയായി സി.പി.എം. നോട് തീര്ക്കുന്നുമുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഷുക്കൂറിന്റെ അനിയനും കൂട്ടരും കൂടി സി.പി.എം. ഓഫീസ്‌ പച്ച പെയിന്റ് അടിച്ചു സായൂജ്യമടഞ്ഞത്.

കേരളത്തില്‍ നിലവിലുള്ള ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ 1987 ആവര്ത്തിക്കും എന്നതില്‍ ആര്ക്കും ഒരു സംശയവുമില്ല. അത് കൊണ്ട് തന്നെ ഇത്തവണത്തെ പാര്‍ലിമെന്റ്പാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത്പക്ഷത്തിന് 20 ല്‍ 18 സീറ്റുകള്‍ വരെ കിട്ടാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍ അത് അതിശോയക്തി ഓള്‍. എന്തായാലും 17 സീറ്റുകള്‍ ലീഗ് തന്നെ സമ്മതിക്കുന്നുണ്ട് അവരുടെ മൂന്നു സീറ്റുകള്‍ ഒഴിച്ച് നിര്ത്തിയിട്ട്.

ഈ ഒരു അനുകൂല രാഷ്ട്രീയ കാലാവസ്ഥയെയാണ് ബി.ജെ.പി. മുതലെടുക്കാന്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷ വര്ഗീയതക്കെതിരെ ഉയര്ന്നു വരുന്ന ഭൂരിപക്ഷ വര്ഗീയത, ഉമ്മന്‍ ചാണ്ടി സക്കാരിന്റെ ജനദ്രോഹ നടപടികലോടുള്ള സാധാരണക്കാരന്റെ വെറുപ്പ്‌, സരിത വിഷയത്തില്‍ ഉണ്ടായ നാണക്കേട് ഇവയൊക്കെ സര്ക്കാറിനെതിരാണ്.

ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകലുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായാത്താല്‍ കേരളത്തില്‍ തിരുവനന്തപുരത്തോ, കാസര്‍ഗോഡോ ഒരു സീറ്റ് ഒപ്പിച്ചെടുക്കുക എന്നതാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ശ്രമം. അതിനു മുസ്ലിം ലീഗിനെ പ്പോലെ ബി.ജെ.പി.യും വര്ഗീ്യ കാര്ഡ് ‌ തന്നെയാണ് ഇറക്കുന്നത്. രണ്ടു പേരുടെയും പൊതുശത്രു കേരളത്തില്‍ സി.പി.എം. തന്നെ. അപ്പോള്‍ ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് അവരുടെ ആപ്ത വാക്യം.കേരളത്തില്‍ പലയിടത്തും കോ.ലീ.ബി. സഖ്യം നിലവിലുള്ളത് നമുക്കൊരു പുതിയ അറിവല്ല. നമുക്ക്‌ അതില്‍ ഒരു പുതുമയുമില്ല. കോണ്ഗ്രസ്, ലീഗ്, ബി.ജെ.പി. സഖ്യം അവരുടെ പൊതു ശത്രു സി.പി.എം.

കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തല്‍ എല്‍.ഡി.എഫിന് കിട്ടുന്ന വോട്ടുകളെ തടയിടുവാന്‍ വര്ഗീ്യ കാര്ഡ് ഇറക്കി കളിക്കുകയാണ് ഇവിടെ ബി.ജെ.പി.യും ലീഗും ഒരു പോലെ ചെയ്യുന്നത്.

അത് കൊണ്ട് തന്നെ കേരളത്തില്‍ കൊണ്ഗ്രസിനോടോപ്പം തന്നെ ഈ രണ്ടു വര്ഗീ്യ ശക്തികളെയും ശക്തിയുക്തം എതിര്ത്ത് ‌ തോല്പ്പി ക്കേണ്ടതുണ്ട് എന്ന് നാം വിസ്മരിച്ചു കൂടാ. ബി.ജെ.പി.യെ.മാത്രം അല്ല ലീഗിനെയും കേരളത്തില്‍ നാം ഫോക്കസ്‌ ചെയ്യേണ്ടിയിരിക്കുന്നു. രണ്ടിലോരാളെ മാത്രം ഫോക്കസ് ചെയ്താള്‍ അതിന്റെ ഫലം മറ്റേയാള്ക്ക് ലഭിക്കും. അത് തീര്ത്തും ഒഴിവാക്കേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ