2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

വിലക്കയറ്റം ആഗോള പ്രതിഭാസം തന്നെ!!!

സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമായി ഉണ്ടാകുന്ന വിലക്കയറ്റത്തില്‍ പൊറുതിമുട്ടി ജനങ്ങളെങ്ങാനും ഒന്ന് പ്രതികരിച്ചുപോയാല്‍ ഉടന്‍ വരുന്ന ഒരു മറുപടിയാണ് വിലക്കയറ്റം നമ്മുടെ നാട്ടില്‍ മാത്രമല്ല അത് ഒരു ആഗോള പ്രതിഭാസം ആണ് എന്ന്.

ഒരു വാദത്തിനു വേണ്ടി ഇത് സമ്മതിച്ചു കൊടുത്താല്‍ തന്നെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു എന്നുള്ള ചോദ്യം പിന്നെയും അവിടെ പ്രസക്തമാണ്‌?? ഈ ചോദ്യത്തെ നേരിടാനുള്ള കരുത്ത് ഇല്ലാത്തവര്‍ ആണ് ഇത്തരം ഒരു മറുപടിയുമായി പലപ്പോഴും രംഗത്ത് ഇറങ്ങുന്നത്.

ഉദാഹരണത്തിന് കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ മേലെ സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി വേണ്ടെന്നു വെച്ചാല്‍ അത്രയും വിലകുറക്കാനും ജനങ്ങള്‍ക്ക് അത്രയും ആശ്വാസം നല്‍കുവാനും കഴിയും.

അത് പോലെ ഓണം പോലുള്ള ആഘോഷങ്ങള്‍ മുന്നില്‍ കണ്ടു സംസ്ഥാനത്തിന് വേണ്ടുന്ന ഭക്ഷ്യ ധാന്യങ്ങള്‍ കാലേക്കൂട്ടി കേന്ദ്ര സര്‍ക്കാറില്‍ നിന്ന് നേടിയെടുക്കാനും അത് വേര്‍ഹൌസുകളില്‍ ശേഖരിക്കാനും കഴിയും. ഒപ്പം ഇക്കാലയളവില്‍ പൊതുവിതരണം ശക്തിപ്പെടുത്താന്‍ നടപടിയെടുത്താല്‍ റേഷന്‍ കട, മാവേലി സ്റ്റോറുകള്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ വഴി ആളുകള്‍ക്ക് വേണ്ടുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില ക്കുറച്ചു നല്‍കാന്‍ കഴിയും. അതിനു സര്‍ക്കാറിന് ഇഛ്ചാശക്തി വേണം. ജനങ്ങളോട് പ്രതിബദ്ധത വേണം. ഇത് രണ്ടും ഉണ്ടായാല്‍ ഈ പ്രശനം പരിഹരിക്കാവുന്നതേയുള്ളൂ..

കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?? എത്ര റെയ്ഡുകള്‍ നടത്തി ?? എന്തൊക്കെ നടപടി സ്വീകരിച്ചു?? പൊതുജനത്തിന് അറിയാന്‍ താല്പര്യമുണ്ട്?? ഉത്തരം നല്‍കാമോ?

വിലക്കയറ്റം ആഗോള പ്രതിഭാസാമാകുമ്പോള്‍ തന്നെ നമുക്ക് ഇവിടെ ചെയ്യാന്‍ പറ്റുന്ന പല കാര്യങ്ങളും ഉണ്ട്. അങ്ങിനെയാണ് പൊതു മാര്‍ക്കറ്റില്‍ ഇടപെടല്‍ നടത്തി സാധനങ്ങളുടെ വില നിലവാരം പിടിച്ചു നിര്‍ത്തുന്നതും പൊതുവിതരണ ശ്രുംഗല ശക്തിപ്പെടുത്തി സാധാരണക്കാര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ നല്‍കുന്നതും. ഇതൊക്കെ ചെയ്യാന്‍ സര്‍ക്കാരിനു കഴിയും. കഴിഞ്ഞിട്ടുണ്ട് എന്ന് മുന്‍ സര്‍ക്കാരുകള്‍ തെളിയിച്ചതുമാണ്.

നിങ്ങള്‍ക്ക് അതിനു കഴിയുന്നില്ല അതിനു സമയമില്ല എന്ന് ജനങ്ങള്‍ക്ക് അറിയാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു സരിതയെപ്പോലെയുള്ള ക്രിമിനലുകള്‍ക്കും വ്യഭിചാരിണികള്‍ക്കും അനര്‍ഹമായ സൌകര്യങ്ങള്‍ എത്തിച്ചു കൊടുക്കുവാന്‍ ആണ് നിങ്ങള്‍ക്ക് താല്പര്യം എന്നുള്ളത് ഇന്ന് അങ്ങാടിപ്പാട്ടാണ്. ജയിലില്‍ കഴിയുന്ന ഒരു ക്രിമിനലിന് സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന പോലീസ് കേരളത്തിലെ കാണൂ.

ഇനിയും തന്നെ എത്രയും പെട്ടെന്ന് പൊതുവിതരണ ശ്രുംഗലയെ ശക്തിപ്പെടുത്തി അത് വഴി സാധാരണക്കാരന്‍ അര്‍ഹിക്കുന്ന സാധനങ്ങള്‍ എത്തിച്ചു കൊടുക്കുവാന്‍ ശ്രമിക്കുക. ഒപ്പം കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് വരിക.

ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് മനസ്സില്ലെങ്കില്‍ നിങ്ങളെ കൊണ്ട് അത് ചെയ്യിക്കാന്‍ ഇവിടുത്തെ ജനത്തിനറിയാം എന്ന് നിങ്ങള്‍ മനസ്സിലാക്കുക. അത് കൊണ്ട് ആഗോള പ്രതിഭാസം ഒക്കെ മാറ്റി വെച്ച് എത്രയും വേഗം കര്‍മ്മ പരിപാടികളുമായി മുന്നോട്ട് വരിക.....

നിങ്ങള്‍ക്കും നാട്ടിനും നാട്ടാര്‍ക്കും അതാണ്‌ ഗുണം ചെയ്യുക.

മഞ്ചു വാര്യരും ശ്വേതാ മേനോനും, പിന്നെ സുരേഷ് ഗോപിയും

സെലിബ്രിറ്റികളായ നടീ നടിമാര്‍ ചെയ്യുന്ന കാര്യങ്ങള്‍, അവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ പലപ്പോഴും ആവശ്യത്തിലധികം വാര്‍ത്താ പ്രാധാന്യം നേടുന്ന അവസ്ഥ നാം കാണാറുണ്ട്‌.

ഇത് പലപ്പോഴും നമ്മളില്‍ പലരെയും അസ്വസ്ഥരാക്കാറുണ്ട്. ജനങ്ങള്‍ അഴിമതിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുമ്പോള്‍ അല്ലെങ്കില്‍ മറ്റു പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഇത്തരം കാര്യങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം കിട്ടുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവികമായ പ്രതികരണം എന്നതില്‍ നിന്ന് മാറി ചിലര്‍ തങ്ങളുടെ അസൂയയും കുശുമ്പും സഹിക്കാന്‍ പറ്റാതെ നടത്തുന്ന പ്രതികരണങ്ങളായി ചിലത് മാറുന്നതും നാം കാണാറുണ്ട്‌.

ഇത്തരം വിഷയങ്ങളില്‍ ഓരോ ആളുകളും പ്രതീക്ഷിക്കുന്നത് മാധ്യമങ്ങള്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ വാര്‍ത്ത കൊടുക്കണം എന്നാണ്. അത് നടപ്പുള്ള കാര്യമല്ല. മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം വാര്‍ത്താ പ്രാധാന്യവും വാര്ത്താമൂല്യവും നോക്കി അവര്‍ വാര്‍ത്ത ഉണ്ടാക്കുകയും കൊടുക്കുകയും ചെയ്യും. അത് അവരുടെ സ്വാതന്ത്ര്യം. അവരുടെ റേറ്റിങ്ങ് മത്സരത്തിന്റെ പ്രശ്നം.

ഇത് വിത്യസ്ത കാഴ്ചപ്പാടുള്ള നമുക്ക് പൊതുവായി അംഗീകരിക്കാന്‍ കഴിയുന്നതല്ല. കഴിയുകയുമില്ല. എന്നാല്‍ അതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നവരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ശൈലി നാം സ്വീകരിക്കേണ്ടതുണ്ടോ? തീര്‍ച്ചയായും നമ്മുടെ അനിഷ്ടം പ്രകടിപ്പിക്കാം പക്ഷെ ഒപ്പം മറ്റുള്ളവരെ ബഹുമാനിക്കാന്‍ നാം മറന്നു കൂടാ. പലരും ആ നിലവാരത്തില്‍ നിന്ന് താഴോട്ടു വരുന്നത് കാണാം. അതൊഴിവാക്കേണ്ടതാണ്.

മഞ്ചു വാര്യര്‍ വീണ്ടും സിനിമയിലേക്ക് വരുന്നത് വലിയ വാര്‍ത്താ പ്രാധാന്യത്തോടെ ചാനലുകള്‍ കൊടുക്കുന്നത് കാണുമ്പോള്‍ നാം അതില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. അത് അവരുടെ സ്വാതന്ത്ര്യം അത് വക വെച്ച് കൊടുക്കുക. ഒപ്പം ഇക്കാര്യത്തില്‍ ഉള്ള തങ്ങളുടെ നിലപാട് അറിയിക്കുക. ശ്വേതാ മേനോന്റെ പ്രസവ രംഗ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന ചര്‍ച്ചകളും വിമര്‍ശനങ്ങളും ഇപ്പോള്‍ സിനിമ പുറത്ത് വന്നതോടെ മറ്റൊരു രൂപത്തിലേക്ക് വഴി മാറി പോകുകയാണ്.

എന്നാല്‍ സുരേഷ് ഗോപി എന്ന സിനിമാ നടന്‍ നടത്തുന്ന മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും മാധ്യമങ്ങള്‍ ആവശ്യത്തില്‍ കവിഞ്ഞ വാര്‍ത്താ പ്രാധാന്യം കൊടുക്കാറില്ല ഏറ്റവും ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വീട് വെച്ച് താക്കോല്‍ദാനം നിര്‍വഹിച്ച വിഷയം അതിനു വാര്‍ത്താ പ്രാധാന്യം നല്‍കിയത് വളരെ കുറവായിരുന്നു. എന്നാല്‍ മമ്മൂട്ടി വയലിലിറങ്ങിയതും മോഹന്‍ ലാല്‍ ഒരു കൈലി ഉടുത്താലും ഒക്കെ വലിയ വാര്‍ത്ത ആക്കുന്നവരാണ് ഈ മാധ്യമങ്ങള്‍. അത് അവരുടെ പക്ഷപാതിത്വം.

ഒരു പക്ഷെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനമനസ്സുകളില്‍ ഇടം പിടിച്ചു ഒടുവില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ സ്ഥാനാര്‍ഥിയായി തിരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായിക്കൂടെന്നില്ല. സുരേഷ്ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം അത് ഒരു പക്ഷെ സിനിമാ നടന്‍ ജഗദീഷ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമായിരിക്കാം. അത് നമ്മളില്‍ പലര്‍ക്കും സ്വീകാര്യവുമല്ല. അങ്ങിനെ വരുമ്പോള്‍ ആ രാഷ്ട്രീയത്തിന്റെ പേരില്‍ ജനസേവനത്തിന് വന്നാല്‍ അത്തരക്കാരെ സുഖ സുന്ദരമായി തോല്‍പ്പിക്കാന്‍ നമ്മള്‍ മലയാളികള്‍ തയ്യാറാവുകയും വേണം. ഒപ്പം അവരുടെ ഇത്തരം മനുഷ്യത്വ പരമായ നിലപാടുകള്‍ അംഗീകരിക്കുകയും വേണം.

സുരേഷ് ഗോപിയുടെക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടിനെതിരെ പലരും വേണ്ടത്ര പ്രതികരിച്ചു കണ്ടില്ല. കാരണങ്ങള്‍ പലതായിരിക്കാം. അതിനോട് ഒന്നും വിയോജിപ്പുമില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളുടെ കച്ചവട താല്പര്യം മനസ്സിലാക്കി അതിനനുസരിച്ച് അതിനെതിരെ പ്രതികരിക്കുക. വിയോജിപ്പുകള്‍ രേഖപ്പെടുത്തുക. അതിന്റെ കൂട്ടത്തില്‍ വ്യക്തി ഹത്യ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് സെലിബ്രിറ്റികളായ എല്ലാവരുടെ കാര്യത്തിലും ഉണ്ടാകണം. അല്ലാതെ ആര്‍ക്കെങ്കിലും കൂടുതല്‍ ഇഷ്ടമുള്ള നടന്‍റെയോ നടിയുടെയോ കാര്യത്തില്‍ മാത്രം ആവരുത്.

മദ്യാസക്തിയും മലയാളിയും

കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിക്കെതിരെയും കുടിച്ചു തകരുന്ന കേരളത്തെയും കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ “കുടിയല്ല ജീവിതം” എന്ന പരമ്പരയെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നു. എന്തായാലും ഈ ചാനല്‍ ചര്‍ച്ചകള്‍ കുറച്ചെങ്കിലും മദ്യാസക്തി കുറയ്ക്കാനും വേണ്ടപ്പെട്ടവരെക്കൊണ്ട് ചില അത്യാവശ്യ നടപടികള്‍ സ്വീകരിപ്പിക്കാനും കഴിഞ്ഞാല്‍ അത് അത്ര കണ്ടു വിജയം എന്ന് പറയാം. 

ഏഷ്യാനെറ്റ് എന്ന ചാനല്‍ ഉയര്ത്തിപിടിക്കുന്ന രാഷ്ട്രീയത്തോടുള്ള വിയോജിപ്പ്‌ നിലനിര്‍ത്തിക്കൊണ്ട് തന്നെ അവര്‍ പുറത്ത് വിടുന്ന ഇത്തരം പരമ്പരകളെ നമുക്ക് സഹര്‍ഷം സ്വാഗതം ചെയ്യാവുന്നതാണ്. അതിനു നമ്മുടെ കക്ഷി രാഷ്ട്രീയം ഒരു തടസ്സമാകരുത്.

മറ്റെല്ലാ അസുഖങ്ങളെയും പോലെ മദ്യാസാക്തിയും ഒരു രോഗമാണ് എന്ന് തിരിച്ചറിഞ്ഞു അത്തരക്കാരെ ഡി.അഡിക്ഷന്‍ സെന്ററില്‍ ചികല്‍സക്ക് എത്തിക്കുകയുമാണ് നാം ചെയ്യേണ്ടത്. സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ഈ മേഖലയെ സര്‍ക്കാര്‍ അത്ര പെട്ടന്നൊന്നും കൈവിടില്ല എങ്കിലും മദ്യത്തിന്റെ അനിയന്ത്രിത ലഭ്യതയും മദ്യ ഷോപ്പുകളുടെ എണ്ണവും നിയന്ത്രിച്ചു കൊണ്ട് ഈ വഴിയില്‍ ഒരു തുടക്കം കുറിക്കാന്‍ സര്‍ക്കാരിനെ നാം നിര്‍ബന്ധിതരാക്കണം.

കേവലം പന്ത്രണ്ടു വയസ്സ് മുതല്‍ പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ മദ്യത്തിന് അടിമപ്പെട്ടു കഴിഞ്ഞു എന്ന് പറയുമ്പോള്‍ ഇതിന്റെ വ്യാപ്തി നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

കച്ചവടവല്‍കൃത സമൂഹത്തില്‍ മദ്യത്തിനു ലഭിക്കുന്ന സാമൂഹ്യ അംഗീകാരം പലരെയും ഇതിലേക്ക് ആകൃഷ്ടരാക്കുന്നുണ്ട്. അത്തരം സാമൂഹ്യ അംഗീകാരത്തെ ബോധപൂര്‍വ്വം നമ്മള്‍ സാമൂഹ്യ തിന്മയായി അവതരിപ്പിച്ചു ജന മനസ്സുകളില്‍ ഇതിനെതിരെയുള്ള ഒരു ബോധവല്‍ക്കരണ പരിപാടി അതി ശക്തിയായി ആരംഭിക്കെണ്ടിയിരിക്കുന്നു.

ഒരു സുപ്രഭാതത്തില്‍ കുടി നിര്‍ത്തിക്കാന്‍ പറ്റിയില്ലെങ്കിലും ബോധപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ ഇതിന്റെ അളവ് കുറയ്ക്കാനും ക്രമേണ ക്രമേണ കുടിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താനും നമുക്ക് ആകും. ഇച്ചാശക്തിയോട് കൂടി ഇതിന് മുന്നിട്ടിറങ്ങാന്‍ ഓരോരുത്തരും തയ്യാറാകുമോ എന്നതാണ് നമ്മുടെ മുന്നിലെ ചോദ്യ ചിഹ്നം??

അമ്പട ഞാനേ!!!

ഞാന്‍ പറയുന്നതും ഞാന്‍ ചെയ്യുന്നതും എല്ലാം ശരി മറ്റുള്ളവര്‍ പറയുന്നതും ചെയ്യുന്നതും തെറ്റ് എന്ന് പലപ്പോഴും കരുതുന്നവരും, എല്ലായ്പ്പോഴും ഞാന്‍ ചെയ്യുന്നതും പറയുന്നതും മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്നവരും ആണ് ഇന്ന് നമ്മുടെ ഇടയില്‍ കൂടുതല്‍..

ഞാന്‍ പറയുന്നതിനെ ആരെങ്കിലും ചോദ്യം ചെയ്‌താല്‍ എതിര്‍ത്താല്‍ അത് സഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലേക്ക് ഇത്തരക്കാര്‍ എളുപ്പം എത്തുന്നു. ഈ ഒരു അവസ്ഥയെ നാം അസഹിഷ്ണുത എന്ന് വിളിക്കുന്നു. ഈ അസഹിഷ്ണുത അധികരിച്ചാല്‍ പിന്നെ ഞാന്‍ ചെയ്യുന്നതും പറയുന്നതും എന്താണെന്ന് എനിക്ക് തന്നെ മനസ്സിലാകില്ല. ഇതാണ് ഇത്തരക്കാരുടെ അവസ്ഥ.

അവിടെ വിവേകം വികാരത്തിനു വഴി മാറി കൊടുക്കുന്നു. പിന്നെ നടക്കുന്നത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ??

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍, ചെയ്ത കാര്യങ്ങള്‍ അല്ലെങ്കില്‍ തനിക്ക് പറ്റിയ തെറ്റ് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചാല്‍ അത് ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇത് മേല്‍പ്പറഞ്ഞ ചിന്താഗതിയുടെ ഫലമാണ്. ഇത് മുമ്പത്തേക്കാളുപരി അധികമാണ് നമ്മുടെ ഇന്നത്തെ വ്യക്തികേന്ദ്രീകൃത സമൂഹത്തില്‍.

ഇതിന്റെ പ്രതിഫലനങ്ങള്‍ അവരുള്‍ക്കൊള്ളുന്ന സംഘടനകളിലും പാര്‍ട്ടികളിലും സ്ഥാപനങ്ങളിലും ഒക്കെ ഇന്ന് പ്രകടമായി കാണുകയും ചെയ്യുന്നു. ഇതിന്റെ ദൂഷ്യഫലങ്ങള്‍ ഏറിയും കുറഞ്ഞും ഇന്ന് നാം ഓരോരുത്തരായി അനുഭവിക്കുന്നുണ്ട്.

തനിക്ക് പറ്റിയ തെറ്റുകള്‍ അംഗീകരിക്കാനും അതില്‍ ഖേദം പ്രകടിപ്പിക്കാനും അത് തിരുത്താനും അത് ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്താനും ഇന്ന് എത്ര പേര്‍ തയ്യാറാവും?? എന്നാല്‍ മറിച്ച് അവന്‍ എനിക്കിട്ടൊരു പണി തന്നു ഒരു പണി അവനും കൊടുക്കണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍.. തല്‍ഫലമായി സൌഹാര്‍ദ്ദ അന്തരീക്ഷം മാറി സ്പര്‍ദ്ദയുടെ അന്തരീക്ഷം അവിടെ സംജാതമാകുന്നു. വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു.

രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അത് അംഗീകരിക്കുന്ന ചുരുക്കം ചിലരെ കൂട്ടുപിടിച്ചു നേതൃത്വത്തിനെതിരെ ഭൂരിപക്ഷ അഭിപ്രായത്തിനെതിരെ വിഭാഗീയ പ്രവര്‍ത്തനം നടത്താന്‍ ഇവര്‍ പലരും മടിക്കുന്നില്ല. കേഡര്‍ പാര്‍ട്ടികള്‍, സംഘടനകള്‍ എന്ന് നമ്മള്‍ കരുതുന്നവരില്‍ പോലും ഈ പ്രവണത ഇന്ന് ശക്തമാണ്.

ന്യൂനപക്ഷം ഭൂരിപക്ഷത്തിനു കീഴടങ്ങണം എന്ന സംഘടനാ തത്വം പലപ്പോഴും കാറ്റില്‍ പറത്തുകയാണ് ഇത്തരക്കാര്‍.. വിഭാഗീയതയും വിമത പ്രവര്‍ത്തനങ്ങളും പുതിയ പുതിയ സംഘടനകളും തല്‍ഫലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

രണ്ടു കുട്ടികള്‍ വീതമുള്ള വീടുകളില്‍ പോലും എല്ലാം എനിക്ക് മാത്രം എന്ന് കരുതുന്ന കുട്ടികള്‍ ആണ് ഇന്നുള്ളത്. അച്ഛന്റെയും അമ്മയുടെയും സ്നേഹമായാലും അവര്‍ കൊണ്ട് വരുന്ന സാധനങ്ങളായാലും എല്ലാം എനിക്ക് മാത്രം!! അത് കഴിഞ്ഞു സഹോദരന് അല്ലെങ്കില്‍ സഹോദരിക്ക്. പങ്കു വയ്ക്കല്‍ വളരെ കഠിനമായ ഒരു പ്രവര്‍ത്തിയായി അവര്‍ക്ക് തോന്നുന്നു.

അണുകുടുംബത്തിലൂടെ വ്യക്തി കേന്ദ്രീകൃതമായ ഒരു സമൂഹം അനുദിനം ശക്തിയാര്‍ജ്ജിച്ചു വരുന്നു. ആഗോളവല്‍ക്കരണവും കച്ചവട താല്പര്യങ്ങളും ഇതിനെ പലപ്പോഴും പരമാവധി പ്രോത്സാഹിപ്പിക്കുന്നു.

ഞാന്‍ ഞാനെന്ന ഭാവം ഇത് ഓരോരുത്തരിലും വളര്‍ത്തിയെടുക്കുന്നു. ഇതിന്റെ പ്രതിഫലനം ഇന്ന് ഓരോ മേഖലയിലും നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഫെയ്സ് ബുക്കും അതില്‍ നിന്ന് ഒട്ടും മോചിതമല്ലാത്ത ഒരു ഇടമാണ് !!!

അമ്പട ഞാനേ!!!

ഞാനൊന്ന് കാറി തുപ്പട്ടെ !!!

കേരളത്തിന്റെ മണ്ണില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഒരിക്കലും ഉണ്ടാകരുത് എന്ന് പറഞ്ഞു ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നെഞ്ചത്ത് കയറി പൊങ്കാലയിടുകയും അമ്പത്തൊന്നു വെട്ടു വെട്ടുകയും ചെയ്ത മാധ്യമ സിംഹങ്ങളുടെ തനി നിറം അനുദിനം വെളിവായിട്ടും ഇപ്പോഴും ആ ഒരു കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ട് കള്ള കേസില്‍ പെടുത്തി ജയിലിലടച്ചവരെ തെളിവുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ വെറുതെ വിട്ടതിനെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിഷ്പക്ഷരെന്നു സ്വയം വിശേഷിപ്പിക്കുന്ന പിതൃശൂന്യ രാഷ്ട്രീയ പ്രവര്‍ത്തനാം നടത്തുന്ന ഹിജഡകളെയും അവരുടെ വാക്ക് കേട്ട് ഇപ്പോഴും ആ ഒരു വധത്തില്‍ മാത്രം സ്വന്തം മനസ്സ് തളച്ചിട്ടു പ്രതികരണം നടത്തുന്ന മന്ദ ബുദ്ധികളുടെയും മുഖത്തേക്ക് ഒന്ന് കൂടി കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുകയാണ് അതിനു ശേഷം നടന്ന നിരവധി കൊലപാതങ്ങള്‍ കണ്ടിട്ടും ഇവര്‍ക്കൊന്നും ഒരു വേദനയും പ്രതികരണവും ഇല്ലാത്തത് കാണുമ്പോള്‍.

അതിലോടുവിലെത്തതാണല്ലോ കാസര്‍ഗോഡ്‌ കൊലപാതകം. എന്തേ ഇവര്‍ക്കൊന്നും ഭാര്യയും അമ്മയും മക്കളും ഒന്നുമില്ലേ? കോണ്ഗ്രസ് കാരന്‍ കൊണ്ഗ്രസുകാരനാല്‍ കൊല ചെയ്യപ്പെട്ടപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.

51 വെട്ടു 27 വെട്ട് ആണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം റിപ്പോര്‍ട്ട് വന്നിട്ടും ഇന്നും 51 വെട്ടു എന്ന് പറഞ്ഞു നടക്കുന്നതിലെ രാഷ്ട്രീയം മനസ്സിലാകാത്തവരാണോ വെട്ടു വഴി കവിതകള്‍ എഴുതിയവര്‍?

എന്നിട്ടും ഇതൊന്നും മനസ്സിലായിട്ടും മനസ്സിലായില്ല എന്ന നാട്യത്തില്‍ സി.പി.എം.ന് നേരെ കുതിര കയറാന്‍ വരുന്നവരെ എന്ത് പറയണം? എന്ത് ചെയ്യണം?

സി.പി.എം. എന്തായാലും അഹിംസാവാദികളുടെ പാര്‍ട്ടിയല്ല. അത് കൊണ്ട് തന്നെ തങ്ങളുടെ ഒരു സഖാവ് വെട്ടേറ്റ് മരണപ്പെട്ടാല്‍ തിരിച്ചടിക്കാന്‍ കഴിയാത്ത, അറിയാത്ത പാര്‍ട്ടിയല്ല അത്. തിരിച്ചടിക്കുക തന്നെ ചെയ്യും ഈ പാര്‍ട്ടി. അപ്പോള്‍ വെട്ടുകളുടെ എണ്ണം പറഞ്ഞു ചാനല്‍ ചര്‍ച്ചയില്‍ മുഖം കാണിക്കുവാന്‍ ഒരുത്തനും ഇനി പോയേക്കരുത്.

എത്ര വെട്ടു കൊണ്ട് മരിച്ചാലും സി.പി.എം. കാരന്‍ ഒരുത്തനെയും വെട്ടിക്കൊല്ലരുത്. അത് ഞങ്ങള്‍ സഹിക്കില്ല. എന്നാല്‍ സി.പി.എം.കാരന്‍ എങ്ങിനെ കൊല്ലപ്പെട്ടാലും അവന്‍ കൊല്ലപ്പെടെണ്ടവനാണ് എന്ന നിങ്ങളുടെ ചിന്താഗതി നാട്ടുകാര്‍ക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു.

അതു കൊണ്ട് ഇനി ഏതെങ്കിലും ഒരു കൊലപാതകത്തിന്റെ പേരും പറഞ്ഞു സി.പി.എം.നെതിരെ ചര്‍ച്ച ചെയ്യാന്‍ വന്നാല്‍ ജനം നിങ്ങളുടെ മുഖത്തേക്ക് ഒന്ന് കൂടി കാര്‍ക്കിച്ചു തുപ്പും. ആ തുപ്പല്‍ നിങ്ങള്‍ ഏറ്റു വാങ്ങണോ എന്ന് സ്വയം തീരുമാനിക്കുക!!

അസുഖം ഭേദമാകട്ടെ എന്നാശംസിക്കുന്നു

സി.പി.എം.ല്‍ നിന്ന് പുറത്താക്കപ്പെട്ട് 27 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി സഖാവ് എം.വി. രാഘവനെ സി.പി.എം. സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയന്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് സന്ദര്‍ശിക്കുകയുണ്ടായി. അസുഖ വിവരം തിരക്കി പതിനഞ്ചു മിനുട്ട് സംസാരിച്ച ശേഷമാണ്‌ പിണറായി അവിടുന്നു വിട വാങ്ങിയത്.

ഈ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ല എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കുകയുമുണ്ടായി.. അവരെ സബന്ധിച്ചിടത്തോളം സി.എം.പി. യു.ഡി.എഫ് വിട്ടു വരുന്ന കാര്യവും, പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി പിരിച്ചു വിട്ടു സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യവും മാത്രമായിരുന്നു അറിയേണ്ടിയിരുന്നത്.

എന്നാല്‍ ദീര്‍ഘകാലം സി.പി.എം,.ന്റെ കൂടെ പ്രവര്‍ത്തിച്ചയാളുടെ അസുഖ വിവരം അന്വേഷിക്കാനാണ് സി.പി,.എം. സംസ്ഥാന സെക്രട്ടറി പോയത് എന്ന് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആയില്ല. സി.പി.എം. ന്റെ ഈ മാനുഷിക മുഖത്തെക്കുറിച്ച് സംസാരിക്കാന്‍ ഒരു മാധ്യമവും തയ്യാറായി കണ്ടതുമില്ല. എന്തായാലും അത് അവിടെയിരിക്കട്ടെ.

കഴിഞ്ഞ കുറെ നാളുകളായി പാര്‍ക്കിന്‍സന്‍ രോഗത്തിനു അടിമപ്പെട്ട് ചികിത്സയിലാണ് സഖാവ് എം.വി. രാഘവന്‍. പ്രമേഹവും രക്തസമ്മര്‍ദ്ദവും വേറെയുമുണ്ട്. ഇതിനിടയിലാണ് ന്യുമോണിയ ബാധയെ തുടര്‍ന്നു ചൊവ്വാഴ്ച അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും സംസാര ശേഷി നഷ്ടപ്പെടുകയും വൃക്കയുടെയും ശ്വാസ കോശത്തിന്റെയും പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്തിരുന്നു. ചുരുക്കത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമാണ്. മരുന്നുകളോട് നേരിയ രീതിയില്‍ ആണ് പ്രതികരിക്കുന്നത്. മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനവും ഇപ്പോള്‍ മന്ദഗതിയിലാണ്. നാല്‍പ്പത്തി എട്ട് മണിക്കൂര്‍ കഴിഞ്ഞാലെ അപകടനില തരണം ചെയ്തു എന്ന് പറയാന്‍ കഴിയൂ.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോ മെഡിസിന്‍ വിഭാഗത്തിലെ ഒരു വിദഗ്ദ ഡോക്ടര്‍ പരിയാരത്ത് എത്തുന്നുണ്ട്. ഇതിനു പുറമേ പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എസ്. എം. അഷ്റഫിന്റെ നേത്രുത്വത്തിലുള്ള വിദഗ്ദ സംഘമാണ് എം.വി.രാഘവനെ ചികിത്സിക്കുനത്.

മേലത്ത് വീട്ടില്‍ രാഘവന്‍ എന്ന എം.വി.രാഘവന്‍ (എം.വി.ആര്‍) സി,.പി.എം. പ്രവര്ത്തകരുടെ മനസ്സില്‍ കനല്‍ കോരിയിട്ടത് 1994 ലായിരുന്നു. ഒരിക്കലും മറക്കാന്‍ കഴിയാത്ത കൂത്തുപറമ്പ് വെടിവെപ്പ് അഞ്ചു യുവ സഖാക്കളെയാണ് അന്ന് വെടിവെച്ചു കൊന്നത്. ജീവിക്കുന്ന രക്തസാക്ഷിയായി പുഷ്പ്പന്‍ ഇപ്പോഴും നമ്മുടെ കൂടെയുണ്ട്. അതോടൊപ്പം സഖാവ് ഇപി.ജയരാജനെ പാര്‍ട്ടി സമ്മേളനം കഴിഞ്ഞു വരുന്ന വഴി തീവണ്ടിയില്‍ ആന്ധ്രാപ്രദേശില്‍ ഓങ്കോല്‍ എന്ന സ്ഥലത്ത് വെച്ച് സുധാകരനും എം.വി.രാഘവനും ഏര്‍പ്പാട് ആക്കിയ വാടക് ഗുണ്ടകള്‍ മാരകമായി വെടിവച്ചു പരിക്കേല്‍പ്പിച്ചു മരണത്തില്‍ നിന്ന് കഷ്ടിച്ച് രകഷപ്പെട്ടതും സി.പി.എം. പ്രവര്‍ത്തകരുടെ മനസ്സില്‍ ഇന്നും കനലായി തുടരുന്നു. ഇതിനു രാഘവനെ പോലീസ് ഒരു തവണ അറസ്റ്റു ചെയുതുവെങ്കിലും കൊലക്കുറ്റത്തിനു കണ്ണൂര്‍ കോടതിയില്‍ കേസ് നടന്നുവെങ്കിലും കേസ് എവിടേയുമെത്തിയില്ല.

ബദല്‍രേഖ അവതരിപ്പിച്ച് അത് പരാജയപെട്ടതിനു ശേഷവും അതില്‍ ഉറച്ചു നിന്ന് പാര്‍ട്ടിക്ക് വിധേയനാവാതിരുന്നതിനാലാണ് 1986 ല്‍ സഖാവ് എം.വി.രാഘവനെയും ഒരു കൂട്ടം നേതാക്കളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇതില്‍ പി.വി.കുഞ്ഞിക്കണ്ണന്‍, സി.പി.മൂസാന്‍ കുട്ടി പുത്തലത്ത് നാരായണന്‍ തുടങ്ങി നിരവധി പേര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും കേരള കൊണ്ഗ്രസുമായി ബന്ധം സ്ഥാപിച്ച് പുതിയ മുന്നണി ഉണ്ടാക്കണം എന്നതായിരുന്നു ആ ബദല്‍ രേഖ. ആദ്യകാലത്ത് ഇതിനു പിന്തുണ പ്രഖ്യാപിച്ചിരുന്ന സഖാവ് ഇ.കെ. നായനാര്‍ പാര്‍ട്ടിക്ക് വിധേയനായി ആ നിലപാട് തിരുത്തിയപ്പോള്‍ മറ്റുള്ളവര്‍ അതിനു തയ്യാറായില്ല. സഖാവ് എം.വി. ഗോവിന്ദന്‍ മാസ്റ്ററെ പോലെ പലരും അന്ന് ഈ ബദല്‍ രേഖയെ പിന്തുണച്ചുവെങ്കിലും അവരൊക്കെ തങ്ങളുടെ നിലപാട് തിരുത്തി പാര്‍ട്ടിക്ക് കീഴില്‍ ഉറച്ചു നിന്നു. നായനാര്‍ക്ക് ഇ.എം.എസ്. പാര്‍ടി സെക്രട്ടറി സ്ഥാനം വാഗദാനം ചെയ്തത് കൊണ്ടാണ് നായനാര്‍ ബദല്‍ രേഖയില്‍ നിന്ന് പിന്മാറിയതെന്നും നായനാര്‍ വഞ്ചകനാണെന്നുമായിരുന്നു അന്ന് എം.വി. രാഘവന്‍ പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ ചുണക്കുട്ടന്മാരായ നിരവധി നേതാക്കള്‍ ആയിരുന്നു അന്ന് ബദല്‍ രേഖയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്.

സി.പി.എം.നേ വെല്ലുവിളിച്ചു കൊണ്ട് സി.എം.പി.എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കി മനോരമ മാതൃഭൂമി പത്ര മുത്തശ്ശിമാരുടെ പരിലാളനത്തോടെ യു.ഡി.എഫിന്റെ പരിപൂര്‍ണ്ണ പിന്തുണയോടെ സി.പി.എം.നെതിരെ ആഞ്ഞടിച്ച രാഘവന്റെ പൊതുയോഗങ്ങളില്‍ വമ്പിച്ച ആള്‍ക്കൂട്ട’മായിരുന്നു അന്നുണ്ടായിരുന്നത്‌. എന്നാല്‍ ഇതിനെതിരെ കേരളമങ്ങോളമിങ്ങോളം ഇ.എം.എസ്. 364 പൊതുയോഗങ്ങളിലാണ് പ്രസംഗിച്ചത് കൂടാതെ നിരവധി ലേഖന പരമ്പരകള്‍ ദേശാഭിമാനിയിലും ചിന്തയിലും ഇ.എം.എസിന്റെതായി വന്നു. എങ്കിലും 1987 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ അഴീക്കോട് മന്ധലത്തില്‍ നിന്ന് രാഘവന്‍ സി.എം.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചു. പക്ഷെ ഒരു ബദല്‍ പാര്‍ട്ടിയായി സി.എം.പി.യെ ഉയര്‍ത്തികൊണ്ട് വരാന്‍ രാഘവന് കഴിഞ്ഞില്ല.
മാത്രവുമല്ല അത്തവണ കേരള ചരിത്രത്തില്‍ ആദ്യമായി മുസ്ലിം ലീഗില്ലാത്ത ഒരു മന്ത്രി സഭ സഖാവ് ഇ.കെ. നായനാരുടെ നേത്രുത്വത്തില്‍ വരികയും ചെയ്തു.

തുടര്‍ന്ന്‍ 1991 ല്‍ നടന്ന തിരെഞ്ഞെടുപ്പില്‍ കഴക്കൂട്ടം മന്ധലത്തില്‍ നിന്നും രാഘവന്‍ മത്സരിച്ച് ജയിച്ച് കരുണാകരന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പ് മന്ത്രിയായി. 26-06-1991 മുതല്‍ 16-03-1995 വരെയും തുടര്‍ന്നു ആന്റണി മന്ത്രി സഭയില്‍ 22-03-1995 മുതല്‍ 09-05-1996 വരെയും അദ്ദേഹം സഹകരണ വകുപ്പ് കൈകാര്യം ചെയ്തു. വീണ്ടും ഏ.കെ. ആന്റണിയുടെ മന്ത്രിസഭയില്‍ 17-05-2001 മുതല്‍ 29-08-2004 വരെയും പിന്നീട് 31-08-04 മുതല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും ഭരണം തുടര്‍ന്നു.

രാഘവന്‍ മന്ത്രിയായിരിക്കുന്ന സമയത്താണ് 1993 ല്‍ കണ്ണൂര്‍ തളാപ്പിലെ ഏ.കെ.ജി. സ്മാരക സഹകരണ ആശുപത്രി തിരെഞ്ഞെടുപ്പു നടന്നതും അതിന്റെ ഭരണം രാഘവന്‍ പിടിച്ചെടുത്തതും തുടര്‍ന്നു സി.പി..എം.ന് നേരെ നടന്ന അക്രമപരമ്പരകളുടെ പരിണിതഫലമാണ് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തു കേന്ദ്രത്തില്‍ നടന്ന അതിക്രമങ്ങള്‍. അതിന്‍റെ പേരില്‍ ദേശീയ വാര്‍ത്താ മാധ്യമങ്ങളെയും മൃഗ സ്നേഹികളെയും അടക്കം കൂട്ടുപിടിച്ചു സി.പി.എം.നെതിരെ ആഞ്ഞടിച്ച രാഘവന്‍ പാമ്പ് വളര്‍ത്ത് കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സഖാക്കളെ 13 വയസ്സിനു മുകളിലുള്ള ആണായി പിറന്നവരെ ഒന്നടങ്കം വേട്ടയാടി പിടിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ജാമ്യമില്ലാത്ത കേസ് എടുത്ത് ജയിലിലടക്കുകയും ചെയ്തു. പ്രദേശത്ത് പോലീസ് നടത്തിയ നരനായാട്ട് നാട്ടുകാര്‍ക്ക് ഇപ്പോഴും മറക്കാന്‍ കഴിയില്ല. ഈ കേസില്‍ നിന്ന് മോചനം ലഭിക്കുവാന്‍ നിരവധി വര്‍ഷങ്ങള്‍ എടുത്തു. ഒടുവില്‍ കേസില്‍ എല്ലാവരെയും കോടതി വെറുതെ വിട്ടു.

2001 ല്‍ ഈ പാമ്പ്‌ വളര്‍ത്ത് കേന്ദ്രത്തിലെ മൃഗങ്ങളെ വയനാട്, പാലക്കാട് തുടങ്ങിയ വനമെഖലകളില്‍ പുനരധിവസിപ്പിക്കാന്‍ വേണ്ടി പോലീസിന്റെയും വനപാലകരുടെയും സഹായത്തോടെ മൃഗങ്ങളെ ചാക്കിളും മുളന്തണ്ടിലും കെട്ടി അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചുവെങ്കിലും തളിപ്പറമ്പ മജിസ്ട്രേറ്റിന്റെ അനുമതി അന്ന് കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

1993 ലെ പാമ്പ് വളര്‍ത്ത് കേന്ദ്രം സംഭവം കഴിഞ്ഞ ശേഷമാണ് 1994 ല്‍ കൂത്തുപറമ്പ് സംഭവം നടക്കുന്നത്. ഈ രണ്ടു സംഭവങ്ങളും വഴിതെറ്റിപ്പോയ എം.വി. രാഘവന്‍ എന്ന തങ്ങളുടെ പ്രിയപ്പെട്ട പഴയ നേതാവിനെ അതി കഠിനമായി വെറുക്കാന്‍ കണ്ണൂര്കാരെ പ്രേരിപ്പിച്ചു. അതിന്റെ കനലുകള്‍ ഇന്നും ഓരോ സഖാവിന്റെയും മനസ്സില്‍ കിടന്നു നീറുകയാണ്.

ഇങ്ങിനെയൊക്കെയാണെങ്കിലും എം.വി.രാഘവന്‍ എന്ന ആ പഴയ കമ്മ്യൂണിസ്റ്റ്കാരനെ ഇഷ്ടപ്പെടുന്നവര്‍ ഇന്നും ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. സി.പി.എം.നേ തോല്‍പ്പിക്കാന്‍ യു.ഡി.എഫ്. പാളയത്തില്‍ പോയ പുതിയ രാഘവനോട് പലര്‍ക്കും പുഛ്‌ചഭാവം തന്നെയാണ് ഇപ്പോഴും.

ശങ്കരന്‍ നമ്പ്യാരുടെയും തമ്പായി അമ്മയുടെയും മകനായി 1933 മേയ് 5ന് പാപ്പിനിശ്ശേരിയില്‍ മേലത്ത് വീട്ടില്‍ രാഘവന്‍ എന്ന എം.വി.രാഘവന്‍ (എം.വി.ആര്‍) ജനിച്ചു. തന്റെ ഒന്നര വയസ്സില്‍ പിതാവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരിക്ക് വയസ്സ് രണ്ടര മാത്രം. കൂട്ടു കുടുംബത്തില്‍ കാരണവര്‍ കുഞ്ഞമ്പു നമ്പ്യാരുടെ സംരക്ഷണയിലാണ് വളര്‍ന്നത്‌. കാരണവര്‍ നെയ്ത്ത് തൊഴിലാളിയായിരുന്നു. കൂടാതെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയുമായിരുന്നു. അമ്മൂമ്മയായിരുന്നു അമ്മയേക്കാള്‍ രാഘവനെ ഏറെ സ്വാധീനിച്ച വ്യക്തി. പലപ്പോഴും അമ്മ വഴക്ക് പറയുമ്പോള്‍ രാഘവന് അനുകൂലമായി ഇടയില്‍ കയറി വീഴുന്നതും രാത്രിയില്‍ പുറത്ത് പോയി വരുമ്പോള്‍ ഭക്ഷണം വിളമ്പി വെച്ച് ഉറങ്ങാതെ കാത്തിരിക്കുന്നതും അമ്മൂമ്മയായിരുന്നുവത്രേ.

വീട്ടിലെ സാമ്പത്തിക സ്ഥിതി കാരണം പഠനം പ്രാഥമിക വിദ്യാഭ്യാസത്തോട് കൂടി നിര്‍ത്തേണ്ടി വന്നു. ചേച്ചിയും പഠനം നിര്‍ത്തിയത് ഒന്നിച്ചായിരുന്നു. പാപ്പിനിശ്ശേരി മാനേജ്മെന്റ് എല്‍.പി.സ്കൂളില്‍ ആയിരുന്നു പഠനം. ചേച്ചിയുടെ കൂടെ സ്കൂളില്‍ പോയ ഓര്‍മ്മകള്‍ മാത്രം ബാക്കിയുണ്ട്. പന്ത്രണ്ടോ പതിനാലോ വയസ്സിലാണെന്ന് തോന്നുന്നു പഠന’ത്തിനു ശേഷം ഒരു നെയ്ത്ത് തൊഴിലാളിയായിമാറി. എന്നാല്‍ ജോലിയില്‍ വലിയ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല. അക്കാലത്തെ ഒരു രൂപ കൂലിക്കുള്ള ജോലി ദിവസം ചെയ്യുമായിരുന്നു. പുറത്ത് നടക്കുന്ന കാര്യങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. നെയ്ത്ത്ശാല മടുത്തപ്പോള്‍ പിന്നീട് ചേക്കേറിയത് ഒരു പ്ലൈവുഡ്‌ കമ്പനിയില്‍ ആയിരുന്നു. പാപ്പിനിശ്ശേരിയിലെ ഈസ്റ്റെന്‍ പ്ലൈവുഡ്‌സില്‍. ഒന്നോ രണ്ടോ മാസമ അവിടെയും ജോലി നോക്കിയുള്ളൂ. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലെക്കിറങ്ങി.

ഇതിനിടയിലാണ് രാഘവന്‍ രണ്ടു ശീലങ്ങള്‍ കരസ്ഥമാക്കിയത് ഒന്ന് ബീഡി വലിയും മറ്റൊന്ന് വായനയും. ഇതില്‍ ബീഡിവലി അടിയന്തിരാവസ്ഥകാലം വരെ തുടര്‍ന്നിട്ടാണ് നിര്‍ത്തിയത്. വായന തുടര്‍ന്നു. കൂടാതെ ജോലി കഴിഞ്ഞു വന്ന സമയത്ത് നിശാ;പഠനശാലയിലും പോകുമായിരുന്നു. വായനയിലൂടെ’യാണ് ലോക കാര്യങ്ങള്‍ അന്ന് കൂടുതലായി മനസ്സിലാക്കിയത്.

16 വര്‍ഷക്കാലം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടായി സഖാവ് എം.വി.രാഘവന്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‍ ഏ.കെ.ജി. സ്മാരക സഹകരണ ആശുപത്രി ചെയര്‍മാന്‍, പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം ചെയര്‍മാന്‍, പറശ്ശിനിക്കടവ് പാമ്പ്‌ വളര്‍ത്ത് കേന്ദ്രം. ആയുര്‍വേദ മെഡിക്കല്‍കോളേജ്, സഹകരണ മേഖലയില്‍ ആദ്യത്തെ മെഡിക്കല്‍ കോളെജായ പരിയാരം മെഡിക്കല്‍ കോളേജ് ഇവയുടെയൊക്കെ എല്ലാമെല്ലാമായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് സ്കൂളിന്റെ വികസനത്തിലും മുന്പന്തിയില്‍ നിന്ന് തന്നെ പ്രവര്‍ത്തിച്ചു. പാവപ്പെട്ട നിരവധി സഖാക്കന്മാരുടെ കുടുംബങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ഈ സ്ഥാപനങ്ങളിലൊക്കെ ജോലി കൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ദ പതിപ്പിച്ചു.

ഏറ്റവും അധികം നിയോജക മന്ധലങ്ങളില്‍ നിന്ന് തിരെഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റിക്കാര്‍ഡ് എം.വി.രാഘവന് മാത്രമുള്ളതാണ്. സി.പി.എം. ല്‍ ഉണ്ടായിരുന്ന കാലത്ത് 1970ല്‍ മാടായി, 1977ല്‍ തളിപ്പറമ്പ്, 1980;ല്‍ കൂത്ത്പറമ്പ, 1982ല്‍ പയ്യന്നൂര്‍ എന്നിവടങ്ങളില്‍ നിന്ന് മത്സരിച്ചു വിജയിച്ചു എം.എല്‍.ഏ. ആയി. സി.എം.പി. രൂപീകരിച്ച ശേഷം നടന്ന തിരെഞ്ഞെടുപ്പില്‍ 1987ല്‍ അഴീക്കോട്, 1991ല്‍ കഴക്കൂട്ടം 2001ല്‍ തിരുവനന്തപുരം വെസ്റ്റ്‌ എന്നിവിടങ്ങളില്‍ നിന്ന് മത്സരിച്ചു വിജയിച്ചു.

സി.പി,എം.ല്‍ ഉണ്ടായിരുന്ന സമയത്ത് ശത്രുപക്ഷത്തുള്ളവര്‍ രാഘവനെ “മാടായി മാടന്‍” എന്നായിരുന്നു വിളിച്ചിരുന്നത്‌. മാടായിയില്‍ നിന്നായിരുന്നു രാഘവന്‍ ആദ്യമായി എം.എല്‍.ഏ.ആയി തിരെഞ്ഞെടുക്കപ്പെട്ടത്‌. രാഘവന്റെ അക്കാലത്തെ ചങ്കൂറ്റത്തോടെയുള്ള പ്രവര്‍ത്തനം എതിരാളികളില്‍ പോലും ഭയ ഭക്തി ബഹുമാനം ഉണ്ടാക്കിയിരുന്നു.

രാഘവന്‍റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ എഴുതിയ ആത്മകഥ “ഒരു ജന്മം” ഡി.സി. ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സഖാവ് എം.വി.രാഘവന്റെ കുടുംബവുമായി എനിക്ക് ബന്ധപ്പെടാന്‍ ഇട വന്നത് ഞാന്‍ തളിപ്പറമ്പ് സര്‍ സയ്യദ് കോളേജില്‍ പഠിച്ചിരുന്ന കാലത്തായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1980കളില്‍. അന്ന് രാഘവന്റെ മൂത്ത മകന്‍ അവിടെ പഠിച്ചിരുന്നു. ഗിരീഷ്‌. രാഘവന്റെ അടുത്ത ബന്ധത്തില്‍പ്പെട്ട സഹദേവന്‍ അന്ന് എന്റെ കൂടെയായിരുന്നു പഠിച്ചിരുന്നത്. അങ്ങിനെയാണ് ഗിരീഷിനെയും അത് വഴി അവരുടെ വീട്ടില്‍ പോകാനും അടുത്ത് ഇടപഴകാനും ഉള്ള അവസരം ഉണ്ടായത്. പോരാത്തതിന് രാഘവന്റെ മൂത്ത മകള്‍ ഗിരിജയുടെ ഭര്‍ത്താവ് സഖാവ് ഇ.പി.കുഞ്ഞിരാമന്‍ പഠിപ്പിച്ചിരുന്നതും നമ്മുടെ കോളേജില്‍ ആയിരുന്നു. പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്നു വിഷയം. ഇ.പി.അക്കാലത്ത് ഡി.വൈ.എഫ്.ഐ യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് സ്കൂളിന്റെ പിറകിലായിട്ടായിരുന്നു അന്ന് അവരുടെ വീട്. ഇ.പി.കൂവോട്ടും. ഓടിട്ട ഒരു സാധാരണ വീട്. ലളിതമായ ജീവിതം. സ്നേഹത്തൊടെയുള്ള പെരുമാറ്റം. കൂട്ടത്തില്‍ പറയാന്‍ വിട്ടത് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് സി.വി. ജാനകി എന്നാണു. അവിടെ കളിക്കാന്‍ ചെന്നാല്‍ എപ്പഴും വെള്ളവും ചായയും പലഹാരങ്ങളും ഒക്കെ തരുന്ന ജാനകിയേച്ചി. ഒരു മകള്‍.(മൂത്തത്) മൂന്നു ആണ്‍ മക്കള്‍.(ഇളയവര്‍) ഇതില്‍ എം.വി. നികേഷ് കുമാര്‍ ആണ് രാഘവനെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്.

സഖാവ് എം.വി.രാഘവന്‍ കിടക്കുന്ന പരിയാരം മെഡിക്കല്‍ കോളേജില്‍ തന്നെയാണ് ജാനകിയെച്ചിയെയും അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. പിത്താശായ കല്ലിനെ തുടര്‍ന്നുള്ള വയറുവേദനയാണ് പ്രശ്നം. രണ്ടാളുടെയും ആരോഗ്യനില സാമാന്യം മെച്ചപ്പെട്ടിട്ടുണ്ട് എന്നാണു സഖാവ് ഇ.പി.കുഞ്ഞിരാമന്‍ മാസ്റ്ററെ വിളിച്ചപ്പോള്‍ ഇന്ന് അറിയാന്‍ കഴിഞ്ഞത്. മക്കള്‍ എല്ലാവരും അടുത്തുണ്ട് എന്നും പറഞ്ഞു. രണ്ടു പേരുടെയും അസുഖം എത്രയും വേഗം ഭേദമാകട്ടെ എന്നാശംസിക്കുന്നു

വികസന പ്രിയരും മോദി ഭക്തരും

കഴിഞ്ഞ കുറെ നാളുകളായി കൊര്‍പ്പറെറ്റ് ഭീമന്‍മാര്‍ തങ്ങളുടെ രാഷ്ട്രീയ പ്രതീക ചിഹ്നമായി (ഐക്കൊന്‍)) ഗുജറാത്തിലെ നരേന്ദ്ര മോദിയെ ഉയര്‍ത്തി കാട്ടാന്‍ തുടങ്ങിയിട്ട്. വലതു പക്ഷ രാഷ്ട്രീയം എന്ന നാണയത്തിന്റെ ഇരു വശങ്ങളാണ് കോണ്ഗ്രസും ബി.ജെ.പി.യും എന്ന് തിരിച്ചറിയാത്തവര്‍ ഇന്ത്യയില്‍ ഇനിയും ഉണ്ട് എന്നത് വസ്തുതയാണ്. അത് കൊണ്ട് തന്നെയാണ് നിലവിലുള്ള കോണ്ഗ്രസ് ഭരണത്തിനെതിരെ അതിശക്തമായ ജനരോഷം എല്ലാ മേഖലയിലും ഉയര്‍ന്നു വരുമ്പോള്‍ അതില്‍ നിന്ന് ഉടലെടുത്തെക്കാവുന്ന പുതിയ ജനമുന്നേറ്റത്തെ തടയിടാനും വഴി തിരിച്ചു വിടാനും തങ്ങളുടെ കാര്യങ്ങള്‍ എന്നും ഭംഗിയായി നടത്താനും വേണ്ടി കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഒരേ സമയം കൊണ്ഗ്രസിനും ബി.ജെ.പി.ക്കും തങ്ങളുടെ സഹായം നല്‍കുന്നത്. 

അവരെ സംബന്ധിച്ചിടത്തോളം കോണ്ഗ്രസ് ആയാലും ബി.ജെ.പി.ആയാലും അവരുടെ കാര്യം നടക്കണം. ഇത് രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് താനും. എന്നാല്‍ ഇതില്‍ ഏതെങ്കിലും ഒരു സര്‍ക്കാരിനെതിരെ ജനവികാരം ഉയരുമ്പോള്‍ മറ്റേ പാര്‍ട്ടിയുടെ സര്‍ക്കാരിനെ അവര്‍ അവരോധിക്കും. അങ്ങിനെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് അനുപൂരകമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുകയാണ്. ഈ രണ്ടു പാര്‍ട്ടികള്‍ക്കും എതിരായി ഒരു മൂന്നാം മുന്നണി ബദലായി ഉയര്‍ത്തികൊണ്ട് വരാന്‍ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. ഇത്ര സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ സാഹചര്യം നിലനിര്‍ത്തികൊണ്ട് പോകുന്നതിലും അവര്‍ക്ക് വലിയ പങ്കുണ്ട്. അതനുസരിച്ച് പ്രാദേശിക രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തിന്റെ സ്വാദ് ആസ്വദിക്കാന്‍ വേണ്ടി ഇതില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ മുന്നണിയില്‍ ചേക്കേറും. ആ സ്ഥിതി മാറ്റി അവരെ ഉള്‍പ്പെടുത്തി കൊണ്ട് മൂന്നാം മുന്നണിയുടെ ഭരണം കാഴ്ച വെക്കാന്‍ നമുക്ക് കഴിയണം. .

തിരെഞ്ഞെടുപ്പിനു മുന്നേ പ്രാദേശിക പാര്‍ട്ടികളെ വിശ്വാസത്തിലെടുത്ത് കൊണ്ഗ്രസിനും ബി.ജെ.പിക്കും ബദലെന്ന രീതിയില്‍ ഒരു മൂന്നാം മുന്നണി തട്ടിക്കൂട്ടാനുള്ള രാഷ്ട്രീയ സാഹചര്യം പരിപക്വമായിട്ടില്ല എന്നാണു ഇടതു പക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ നിലവില്‍ പാര്‍ട്ടി എന്ന നിലയില്‍ ഒറ്റക്ക് മത്സരിച്ചു കൊണ്ട് തിരെഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് മുന്നണി രൂപീകരിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം എന്ന് അവര്‍ വിലയിരുത്തുന്നു. ഭരണത്തിനു വേണ്ടി ബി.ജെ.പി.യുടെയോ കൊണ്ഗ്രസിന്റെയോ കൂടെ മാറി മാറി പോകുന്ന ഇന്നത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഇടതു പാര്‍ട്ടികളുമായി കൂട്ട് കൂടി കൊണ്ട് മത്സരിക്കാന്‍ തയ്യാറായാല്‍ ഈ അവസ്ഥക്ക് ഒരു ചെറിയ മാറ്റം വരുത്താന്‍ കഴിയും. അതിനു അവരെ തയ്യാറാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇടതുപക്ഷത്തിന് ചെയ്യാനുള്ളത്. ഇടതു പക്ഷം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളിയും ഇത് തന്നെയാണ്.

അഴിമതിയില്‍ മുങ്ങികുളിച്ച് ജനങ്ങളാല്‍ വെറുക്കപെട്ട കോണ്ഗ്രസ് സര്‍ക്കാരിനെ വലിച്ചു താഴെയിടണം എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ആര്‍ക്കും അതില്‍ എതിരഭിപ്രായമില്ല. എന്നാല്‍ അങ്ങിനെ താഴെയിട്ടു കഴിഞ്ഞാല്‍ പിന്നാലെ വരുന്ന ഭരണം ആരുടേതായിരിക്കും? ഇന്നത്തെ നിലയില്‍ അത് ഒരു പക്ഷെ ബി.ജെ.പി.യുടെതായിരിക്കാം. തീവ്ര ഹിന്ദുത്വം ഉയര്‍ത്തിപിടിക്കുന്ന ബി.ജെ.പി. ഭരണത്തില്‍ വന്നു കഴിഞ്ഞാല്‍ അത് ഇന്ത്യയുടെ മതേതരത്വത്തിനു ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എത്രയായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് മുതല്‍ യു.പി.ലെ മുസഫര്നഗരില്‍ നടത്തിയ വര്‍ഗീയ ലഹളകളില്‍ കൊല്ലപ്പെട്ടത് എത്ര പേരായിരുന്നു. അയോധ്യ പ്രശ്നം കുത്തി പൊക്കി നടത്തിയ സമരവും ഹര്‍ത്താലും എന്തിനു വേണ്ടിയായിരുന്നു? ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചു കൊണ്ട് തങ്ങളുടെ അധികാര കസേര ഉറപ്പാക്കാന്‍ വേണ്ടി ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. വരാനിരിക്കുന്ന മാസങ്ങളില്‍ തിരെഞ്ഞെടുപ്പിനു മുമ്പായി ഇനി എത്രയെത്ര വര്‍ഗ്ഗീയ ലഹളകളെ നാം നേരിടേണ്ടി വരും എന്നതാണ് നാം കാണാന്‍ പോകുന്നത്. തിരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ഏതു കിരാത നടപടിക്കും ഇവര്‍ തയ്യാറാവും എന്നുള്ളത് നാം ഭയപ്പാടോടെ ഓര്‍ക്കേണ്ട കാര്യമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ നാം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുമാണ്.

ആദ്യകാലത്ത് തീര്‍ത്തും ഒറ്റപ്പെട്ടിരുന്ന ബി.ജെ.പി. ക്രമേണ ക്രമേണ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കൂടി കൂട്ടുപിടിച്ചു മുന്നണി ഉണ്ടാക്കി മത്സരിച്ചു അധികാരത്തില്‍ വന്നത് നാം കണ്ടു കഴിഞ്ഞു. അന്ന് കുറെയൊക്കെ മതേതര മുഖമുള്ള വാജ്പേയി ആയിരുന്നു അവരുടെ പ്രധാന മന്ത്രി എങ്കില്‍ പിന്നീട് ആ സ്ഥാനം കയ്യടക്കാന്‍ വേണ്ടി തീവ്ര ഹിന്ദുത്വ നിലപാട് തുടക്കത്തില്‍ സ്വീകരിച്ച അദ്വാനി മുന്നോട്ട് വരുന്ന കാഴ്ചയാണ് നാം കണ്ടത്. വാജ്പേയി രാഷ്ട്രീയ വനവാസം സ്വീകരിച്ച പോലെയുമായി. ഈ അവസരത്തിലാണ് കോണ്ഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയത് അതും മറ്റു മുന്നണികളെ കൂട്ടുപിടിച്ചു കൊണ്ടാണെങ്കിലും.

ഇതില്‍ ആദ്യം ബി.ജെ.പി.യെ അധികാരത്തില്‍ നിന്ന് പുറത്ത് നിര്‍ത്താന്‍ വേണ്ടി ഇടതു പാര്‍ട്ടികള്‍ കോണ്ഗ്രസ് മുന്നണിയെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചു. അങ്ങിനെയാണ് ഒന്നാം യു.പി.ഏ. മുന്നണി അധികാരത്തില്‍ വന്നതും ബി.ജെ.പി. ഭരണത്തിനു പുറത്തായതും. ഈ മുന്നണി ആണവകാരാറിന്റെ പേരില്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിചപ്പോള്‍ കോണ്ഗ്രസ് മറ്റു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നേടി ഭരണം തുടരുകയും തുടര്‍ന്നുള്ള തിരെഞ്ഞെടുപ്പില് വീണ്ടും ഇടതു പക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ ഭരണത്തില്‍ എത്തുകയും ചെയ്തു. വീണ്ടും ബി.ജെ.പി.ക്ക് ഭരണം നേടാനായില്ല.

അങ്ങിനെ വാജ്പേയിക്ക് ശേഷം പ്രധാനമന്ത്രി കുപ്പായം തുന്നി കാത്തിരുന്ന അദ്വാനിക്ക് തന്റെ നറുക്ക് വീണതെയില്ല. വീണ്ടും ഒരു തിരെഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന സമയത്താണ് നാമിപ്പോള്‍..

ഈ ഒരു അവസരത്തിലാണ് ഗോദ്രാ സംഭവത്തിന്റെ പേരില്‍ ഗുജറാത്തില്‍ അതി നിഷ്ടൂരവും മൃഗീയവുമായ രീതിയില്‍ വംശ ഹത്യകളും കൊലപാതകങ്ങളും നടത്തിയ നരാധമന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വികസന വീരന്‍ എന്ന നെറ്റിപ്പട്ടം ചാര്‍ത്തി കോര്‍പ്പറേറ്റുകള്‍ ജനങ്ങളുടെ മുന്നാകെ അവതരിപ്പിക്കുന്നത്‌.

വികസനം എന്ന പദത്തോടുള്ള മധ്യവര്‍ഗ ചിന്താഗതിക്കാരുടെ അഭിനിവേശം പരമാവധി മുതലെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യുനത്. യഥാര്‍ത്ഥത്തില്‍ എന്ത് വികസനമാണ് ഗുജറാത്തില്‍ നടക്കുന്നത് എന്നുള്ള കാര്യത്തില്‍ ഇന്നും രണ്ടഭിപ്രായം നില നില്‍ക്കുന്നു. വികസനത്തോടുള്ള നമ്മുടെ കാഴ്ചപ്പാടില്‍ തന്നെ ഒരു വലിയ അഴിച്ചു പണിയുടെ ആവശ്യം ഉണ്ട്.

കാര്‍ഷിക മേഖലയിലായാലും മറ്റു അടിസ്ഥാന വര്‍ഗങ്ങളുടെ മേഖലയിലായാലും കാര്യമായ ഒരു പുരോഗതിയും മോഡിക്ക് ഉണ്ടാക്കുവാന്‍ സാധിച്ചിട്ടില്ല. പിന്നെ കൊട്ടിഘോഷിക്കുന്ന ഈ വികസനം ഏതു മേഖലയിലാണ് ഉണ്ടായിരിക്കുന്നത്? അതിന്റെ ഗുണ ഭോക്താക്കള്‍ എത്ര ശതമാനമാണ്? ഇതിലേക്ക് കടക്കുമ്പോഴാണ് മോദിയും കൊര്‍പ്പറെറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ട് കേട്ട് നമ്മുടെ ശ്രദ്ധയില്‍ പെടുക. ഈ അവിശുദ്ധ കൂട്ട് കേട്ട് പടച്ചു വിടുന്ന വികസനമാണ്‌ ഇന്ത്യയൊട്ടാകെ വികസന മന്ത്രമായി തിരെഞ്ഞെടുപ്പ് പ്രചരണമായി അവര്‍ ഉയര്‍ത്തികൊണ്ട് വരാന്‍ പോകുന്നത്.

കൊര്‍പ്പറേറ്റ്കള്‍ പണം വാരിയെറിഞ്ഞു മാധ്യമങ്ങളെ വിലക്കെടുത്ത് നിരന്തരമായി പൊതുജനങ്ങളുടെ മസ്തിഷ്ക്ക പ്രക്ഷാളനം നടത്തികൊണ്ടിരിക്കുകയാണ് ഇപ്പോള്‍.. കൊണ്ഗ്രസിനെ മറിച്ചിട്ട് ബി.ജെ.പി.യെ കൊണ്ട് വരിക നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി കൊണ്ട് വരിക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും. ഇതാണ് അവര്‍ ഇപ്പോള്‍ നടത്തുന്ന പ്രചരണം. ഇതില്‍ എത്ര മാത്രം വാസ്തവമുണ്ട്?

നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി വന്നാല്‍ തീരുന്ന പ്രശ്നങ്ങളാണോ ഇവിടെയുള്ളത്? കൊണ്ഗ്രസിന്റെയും ബി.ജെ.പി.യുടെയും നയങ്ങളില്‍ എന്താണ് വിത്യാസം? അതു കൊണ്ട് തന്നെ മോഡിക്ക് വിസ നിഷേധിക്കുന്ന അമേരിക്കക്ക് മോദിയായാലും കോണ്ഗ്രസ് ആയാലും ഒരു പ്രശ്നവുമില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൊണ്ഗ്രസ് ഭരണത്തില്‍ മനം മടുത്ത ജാനങ്ങള്‍ക്ക് ഒരു ഭരണമാറ്റം ആവശ്യമാണു അത് അവര്‍ ബി.ജെ.പി.യെ നല്‍കി കൊണ്ട് നിര്‍വഹിക്കും. അവിടെയും അവരുടെ കാര്യങ്ങള്‍ മുറ പോലെ നടക്കും. ഇതാണ് അവരുടെ കണക്കു കൂട്ടല്‍.

ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും അമേരിക്കയും ബി.ജെ.പി.ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സാഹചര്യത്തില്‍ രക്തദാഹിയായ ഒരു ഭരണാധികാരിയെ വികസന വീരനായി നമ്മുടെ മുന്നില്‍ അവതരിപ്പിച്ചു നമ്മുടെ പ്രധാന മന്ത്രിയായി തിരെഞ്ഞെടുക്കാന്‍ നമ്മെ നിര്‍ബന്ധിപ്പിക്കുന്ന ഈ ഒരു അവസ്ഥയില്‍ എന്ത് ചെയ്യണം എന്ന് നാം നൂറു വട്ടം ആലോചിക്കേണ്ടതില്ല.

ബി.ജെ.പി.യെയും കോണ്ഗ്രസിനെയും പരാജയപ്പെടുത്തുന്നതോടോപ്പം തന്നെ മൂന്നാം മുന്നണി എന്ന സങ്കല്‍പ്പം തിരെഞ്ഞെടുപ്പിനു ശേഷമെങ്കിലും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെടുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക. അഴിമതിയില്‍ മുങ്ങികുളിച്ച് കിടക്കുന്ന കോണ്ഗ്രസിനെയും ഇന്ത്യയുടെ മതേതരത്വം തന്നെ ഇല്ലാതാക്കുന്ന ബി.ജെ.പി.യെയും അമ്പേ പരാജയപ്പെടുത്തുക. ഇനിയുള്ള നാളുകള്‍ അതിനു വേണ്ടിയുള്ളതായിരിക്കട്ടെ ......

നരാധമന്‍ നരേന്ദ്ര മോദിയും അഴിമതിയില്‍ മുങ്ങികുളിച്ച കോണ്ഗ്രസും

ഏഴു മാസം കഴിഞ്ഞു നടക്കാനിരിക്കുന്ന പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പിന്റെ കേളികൊട്ട് ഇപ്പഴേ തുടങ്ങിക്കഴിഞ്ഞു. അതിനു തുടക്കമിട്ടതാകട്ടെ ഭാരതീയ ജനതാ പാര്‍ട്ടിയും. അതിന്റെ ചുവടു പിടിച്ചു മറ്റു രാഷ്ട്രീയ പാര്‍ട്ടികളും.

നവ മാധ്യമങ്ങള്‍ക്കും യുവാക്കള്‍ക്കും ഏറെ സ്വാധീനമുള്ള ഒരു തിരെഞ്ഞെടുപ്പാണ് ഇത് എന്നതില്‍ യാതൊരു സംശയവുമില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കോണ്ഗ്രസ് തൊട്ട് ബി.ജെ.പി. വരെ അതിന്റെ മാധ്യമ സെല്ലുകള്‍ രൂപികരിക്കുകയും അവര്‍ക്കായി പരിശീലനം നല്‍കി വരികയും ചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ചാനല്‍ ചര്‍ച്ചകളില്‍ പോകുന്ന വക്താക്കള്‍ക്കുള്ള പഠന ക്ലാസ്സുകള്‍. ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നത് ഇടത്തരം, മധ്യവര്‍ഗ ചിന്താഗതിക്കാരായ ആളുകളെയാണ്. അവരാണ് പലപ്പോഴും വോട്ടു ബാങ്കുകളെ മാറ്റി നിര്‍ത്തിയാല്‍ തിരെഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുന്നത്. കേരളത്തിലെ സ്ഥിതി നമുക്കറിയാമല്ലോ?

ഭൂരിപക്ഷം എന്ന് നമ്മള്‍ കരുതുന്ന എന്നാല്‍ യഥാര്‍ത്ഥത്തില്‍ ന്യൂന പക്ഷമായ ഈ മധ്യവര്‍ഗചിന്താഗതിക്കരാണ് പലപ്പോഴും സര്‍ക്കാറുകളെ നിശ്ചയിക്കുന്നത്. അത് കൊണ്ട് തന്നെ അവരെ പാട്ടിലാക്കാന്‍ സര്‍വ്വ വിധ അടവുകളും പയറ്റുക സ്വാഭാവികം. ഇവരെ പൂര്‍ണ്ണമായും സ്വാധീനിക്കുന്നത് ഇന്ന് മാധ്യമങ്ങളാണ്. അത് ചാനലുകള്‍ ആയാലും പത്രങ്ങള്‍ ആയാലും റേഡിയോ ആയാലും. ഈ വര്‍ഗക്കാരില്‍ ഇതിന്റെ സ്വാധീനം അത്രമാത്രമാണ്.

അത് കൊണ്ട് തന്നെ മധ്യവര്‍ഗ ചിന്താഗതിക്കാരെ മസ്തിഷ്ക്ക പ്രക്ഷാളനം നടത്തിയാല്‍ തങ്ങള്‍ക്കനുകൂലമായ മനസ്ഥിതി അവരില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചാല്‍ അവരുടെ വോട്ടുകള്‍ നമുക്ക് കിട്ടും എന്ന് രാഷ്ട്രീയ പാര്ട്ടികള്‍ക്കറിയാം. അതിനു വേണ്ടി അവരെ പിന്താങ്ങുന്ന കോര്‍പ്പറേറ്റ്കള്‍ അവര്‍ക്ക് വേണ്ടി കാശിറക്കി കളിക്കുന്നു. ഈ കാശ് പിന്നീട് അവര്‍ സര്‍ക്കാറില്‍ നിന്ന് പലവഴിക്കായി തിരിച്ചു പിടിക്കുകയും ചെയ്യും. അതെങ്ങിനെയെക്കെയാണെന്ന് നമുക്കിന്ന്‍ ഏറെക്കുറെ അറിയാം. നിരന്തരമായ വിലക്കയറ്റവും അഴിമതികളും അതിന്റെ പരിണിത ഫലങ്ങളാണ്.

അഴിമതിയില്‍ മുങ്ങിക്കുളിച്ച, വിലക്കയറ്റത്താല്‍ പൊറുതി മുട്ടി നില്‍ക്കുന്ന ഒരു ഭരണം നടത്തുന്ന സര്‍ക്കാറിനെതിരെ സ്വാഭാവികമായി ഉയര്‍ന്നു വരുന്ന ജനരോഷം പലവഴിക്കും വഴി തിരിച്ചു വിടാന്‍ നടത്തിയ ശ്രമങ്ങള്‍ (അണ്ണാ ഹസാരെയുടെ സമരങ്ങള്‍) )നാം മറന്നിട്ടില്ല. എന്നാല്‍ സംഗതികള്‍ പിന്നെയും വഷളാകുന്ന സ്ഥിതിയാണ് നാം കണ്ടത്. അങ്ങിനെ ഈ സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തെ ഒരു തരത്തിലും പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ ബി.ജെ.പി.ക്ക് ഒരവസരം നല്‍കാന്‍ തയ്യാറെടുക്കുകയാണ്. അതിനായി ജന മനസ്സിനെ സജ്ജരാക്കുക എന്ന കടമയാണ് അവര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

അഴിമതി, വിലക്കയറ്റം ദുര്‍ഭരണം എന്നിവ കൊണ്ട് പൊറുതി മുട്ടിയ സര്‍ക്കാറിനെതിരെ ഉയര്‍ന്നു വരുന്ന സ്വാഭാവിക ജനരോഷം തങ്ങള്‍ക്കെതിരായ ഒരു മൂന്നാം മുന്നണി രൂപപ്പെടുന്നതില്‍ ഒരിക്കലും ചെന്നെത്തരുത് എന്ന നിര്‍ബന്ധം ഈ കോര്‍പ്പറേറ്റ്കല്‍ക്കുണ്ട്. അങ്ങിനെ വന്നാല്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ല എന്ന് അവര്‍ക്കറിയാം. അവിടെയാണ് അവര്‍ കൊണ്ഗ്രസിന്റെ അതെ നയങ്ങള്‍ തന്നെ പിന്തുടരുന്ന ബി.ജെ.പി.യെ പിന്തുണക്കാന്‍ എത്തുന്നത്. അതിനു എതിര് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ പലവഴിക്കും ഇല്ലാതാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നത്. അതിനു അവര്‍ക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണ കൂടിയുണ്ട് എന്നുള്ളത് നാം കുറച്ചു കാണേണ്ടതില്ല.

അങ്ങിനെ കൊണ്ഗ്രസിനും ബി.ജെ.പി.ക്കും ബദലായി വരുന്ന ഇടതുപക്ഷത്തെയും മൂന്നാം മുന്നണിയിലേക്ക് വരാന്‍ തയ്യാറുള്ള പാര്‍ട്ടികളെയും പല വഴിക്കും തിരെഞ്ഞുപിടിച്ചു ആക്രമിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്‌. ബംഗാളും കേരളവും തകര്‍ത്താല്‍ ഇടതുപക്ഷം ഉണ്ടാകില്ലെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഇവരെ പിന്തുണയ്ക്കുന്ന ഇവരുമായി സഹകരിക്കുന്ന പ്രാദേശിക പാര്‍ട്ടികളെ ക്ഷീണിപ്പിച്ചാല്‍, ഭിന്നിപ്പിച്ചാല്‍ അങ്ങിനെയോരു മുന്നണി രൂപപ്പെടില്ലെന്നും കണക്കാക്കുന്ന അതനുസരിച്ച് കാര്യങ്ങള്‍ നീക്കുന്ന രാഷ്ടീയത്തെ കണ്ടില്ലെന്നു നടിച്ചു ഉപരിപ്ലവമായ അഭിപ്രായങ്ങളുമായി ആരും ഇറങ്ങി തിരിക്കരുത്.

അങ്ങിനെ മൂന്നാം മുന്നണിയെ ആദ്യമേ ക്ഷീണിപ്പിച്ചുകൊണ്ട് ഇല്ലാതാക്കി കൊണ്ട് കോണ്ഗ്രസും ബി.ജെ.പി.യും മാത്രമേയുള്ളൂ നിങ്ങളുടെ മുന്നില്‍. അതില്‍ കോണ്ഗ്രസ് അഴിമതി, വിലക്കയറ്റം എന്നിവ കൊണ്ട് ജങ്ങളുടെ മനസ്സില്‍ വെറുക്കപ്പെട്ട ഒരു പാര്‍ട്ടിയായി മാറി കാഴിഞ്ഞു. എങ്കില്‍ ഇനി നിങ്ങള്‍ ബി.ജെ.പി.യെ തിരെഞ്ഞെടുക്കൂ എന്ന് അവര്‍ ആവശ്യപ്പെടുകയാണ്. നിങ്ങളുടെ മുന്നില്‍ വേറെ വഴിയില്ല ഒന്നുകില്‍ കോണ്ഗ്രസ് അല്ലെങ്കില്‍ ബി.ജെ.പി. ഇതാണ് അവരുടെ നിലപാട്.

ആ സമയത്താണ് ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരാധമന്‍ നരേന്ദ്ര മോദിയെ അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതിനു വേണ്ടി ആദ്യം ഗുജറാത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് കോര്‍പ്പറേറ്റുകളെക്കൊണ്ട് സ്തുതി പാടിപ്പിക്കുകയും അതേറ്റു പിടിച്ചു കൊണ്ട് രാജ്യമാകമാനം ഗുജറാത്ത് മോഡല്‍ വികസനം വരണമെങ്കില്‍ മോദി പ്രധാന മന്ത്രിയാകണം എന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നു. കേട്ടാല്‍ തോന്നും ഗുജറാത്തില്‍ പാലും തേനും ഒഴുകുകയാണ് എന്ന്. അവിടെ ഇനി ഒരു വികസനത്തിന്റെയും ആവശ്യമില്ലെന്ന്. അത് കൊണ്ട് ഇനി അത് പോലെ ഇന്ത്യ മുഴുവന്‍ അങ്ങ് വികസനം നടത്തിക്കളയാം എന്ന്.

എന്താണ് ഗുജറാത്തിലെ പാവപ്പെട്ട കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും സ്ഥിതി? സാധാരണക്കാരന്റെ ജീവിത നിലവാരം എവിടെ എത്തി നില്‍ക്കുന്നു? പട്ടണങ്ങളില്‍ കുറെ റോഡുകളും പാലങ്ങളും പണിതാല്‍ വ്യാവസായ സ്ഥാപനങ്ങള്‍ ഉണ്ടായാല്‍ കൂറ്റന്‍ ഫ്ലാറ്റുകള്‍ പണിതാല്‍ വികസനം പൂര്‍ണ്ണമായി എന്നാണോ? അത് വേണ്ടന്നല്ല. ഇതാണോ മധ്യ വര്‍ഗ വികസന കാഴ്ചപ്പാട്?? A new analysis of data from the National Sample Survey Organisation reports during the 1999-2012 period. “The top five states in rural spending are Kerala, Punjab, Haryana, Tamil Nadu and Andhra Pradesh.” അപ്പോള്‍ എവിടെ പോയി ഗുജറാത്ത് ?? അവിടുത്തെ ഗ്രാമങ്ങളില്‍ എന്ത് വികസനമാണ് നടക്കുന്നത് ???

സംസ്ഥാന സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുടുങ്ങി വ്യവസായം തുടങ്ങാന് ബുദ്ധിമുട്ടുന്ന ഒരു ന്യൂനപക്ഷത്തെ സര്‍ക്കാരിന്റെ ചുവപ്പ് നാട മൂലമുണ്ടാകുന്ന വിഷമങ്ങള്‍ ഒഴിവാക്കി കൊടുക്കുവാന്‍ വേണ്ടി നടത്തിയ ഏകജാലക സമ്പ്രദായമാണ് പൊതുവേ ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ചയായതും. ഇതിനെ വികസനത്തിന്റെ അവസാന വാക്കായി ചിലര്‍ ഉയര്‍ത്തിക്കാട്ടി. മറ്റ് കാര്യങ്ങള്‍ എല്ലാം ബോധപൂര്‍വ്വം മറച്ചു വെക്കുകയും ചര്‍ച്ചയില്‍ വരാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നുള്ളതല്ലേ ശരി.

ഇന്ത്യയില്‍ നിരവധി അനവധി വര്‍ഗീയ ലഹളകള്‍ പല സംസ്ഥാനത്തും പലപ്പോഴായി നടന്നിട്ടും ഇന്നും എന്ത് കൊണ്ട് ഗുജറാത്ത് വംശ ഹത്യ മാത്രം (വര്‍ഗീയ ലഹള) മാത്രം ആളുകള്‍ ഇപ്പോഴും പറയുന്നു? അത് ബി,ജെ,.പിയോടുള്ള വിരോധം ഒന്ന് കൊണ്ട് മാത്രമാണോ? ഒരിക്കലുമല്ല ഇന്ത്യയില്‍ ഇത് വരെ നടന്ന വര്‍ഗീയ ലഹളകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത ഒരു വര്‍ഗീയ കലാപമായിരുന്നു നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ അന്ന് നടന്ന വര്‍ഗീയ ലഹള. അതിനു മോദിയെ സഹായിച്ച പലരും ഇന്ന് ജയിലഴികള്‍ക്കുള്ളില്‍ ആയി. പലരും മോദിയെ തള്ളിപ്പറഞ്ഞു. എന്നാല്‍ മോദി ഇപ്പോഴും അക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറായിട്ടില്ല.

മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് യു.പി.യിലെ മുസഫര്പൂരില്‍ നടത്തിയ വര്‍ഗീയ ലഹളകള്‍ക്ക് ബി.ജെ.പി.യുടെ എം.എല്‍.ഏ.മാര്‍ തന്നെ നേരിട്ട് നേതൃത്വം കൊടുത്തതും അതിനെ തുടര്‍ന്ന്‍ ആ എം.എല്‍.ഏ.മാര്‍ അറസ്റ്റിലായതും നമ്മുടെ കണ്മുന്നില്‍ ആണല്ലോ? ഇനി വരാനിരിക്കുന്ന ഏഴു മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ കൂടുതല്‍ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് കൊണ്ട് എത്ര മാത്രം വര്‍ഗീയ ലഹളകള്‍ ആസൂത്രണം ചെയ്യും എന്നെ കാണാനുള്ളു. അത് നടക്കാതിരിക്കണമെങ്കില്‍ സര്‍ക്കാരും ജനങ്ങളും ജാഗരൂകരായിരിക്കണം.

ബി,ജെ.പി.യെ സംബന്ധിച്ചിടത്തോളം ഭരണത്തില്‍ കയറാന്‍ വേണ്ടി അവര്‍ അതും അതിന്റെ അപ്പുറവും ചെയ്യും. ഹിന്ദു തീവ്രവാദികളെ ഉപയോഗപ്പെടുത്തികൊണ്ട് ഹിന്ദു ദേവലായങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി അത് മുസ്ലിം തീവ്രവാദികളുടെ പേരില്‍ കെട്ടിവെച്ചു മറ്റൊരു വര്‍ഗീയ ലഹള വരാനിരിക്കുന്ന മാസങ്ങളില്‍ നടത്തിക്കൂടെന്നില്ല.

ഏതു വിധേയനെയും ഭരണം പിടിച്ചെടുക്കാന്‍ വേണ്ടി ഇത്തരം എന്ത് പ്രവര്‍ത്തനങ്ങളും അവരില്‍ നിന്ന് പ്രതീക്ഷിക്കാം. അതിനു പ്രോത്സാഹനം നല്‍കുന്ന വിധത്തിലുള്ള ചില മുസ്ലിം തീവ്ര വാദ സംഘടനകള്‍ ഇവിടെയുള്ളപ്പോള്‍ പ്രത്യേകിച്ചും. ഇനി ഈ രണ്ടു തീവ്രവാദികളും കൂടി ഒത്തൊരുമിച്ചു അത്തരം ഒരു നാടകം നടത്തിയാലും അതില്‍ അത്ഭുതപ്പെടെണ്ടതില്ല

കരുതിയിരിക്കുക എന്ന് മാത്രമേ പറയാനുള്ളൂ...

മഞ്ജുള ഗീതം

ബഞ്ചിലിരിക്കും “ശുംഭന്മാര്‍”
“മഞ്ജുള” ഗീതം പാടുമ്പോള്‍ 
ബഞ്ചുകള്‍ മാറിയിരുന്നെന്നാലും
വിവരക്കേടിന്‍ തലവന്മാര്‍

വിവരക്കേടുകള്‍ എഴുന്നെള്ളിക്കാന്‍
ശുംഭന്‍മാരുടെ മത്സരമനുദിനം
ഞാനോ നീയോ ഒന്നാമന്‍?

കണ്ടും കേട്ടും മടുത്തൊരു പൊതുജനം
കൈവെക്കാനായി ഒരുങ്ങുന്നു......

നമ്മുടെ ജനങ്ങള്‍ നമ്മുടെ ശുംഭരെ
കൈവെച്ചാലതിലെന്താ തെറ്റ്??

തല്ലുകൊള്ളിത്തരം പറയുന്നവരെ
തല്ലി കൊല്ലുകയല്ലേ വേണ്ടത്‌??

ബി.ജെ.പി. വിരുദ്ധരെ ഇതിലെ ഇതിലെ..

തലക്കെട്ട് കണ്ട് സംഘികള്‍ ആവേശം കൊള്ളണ്ട. മുഴുവന്‍ വായിച്ചിട്ട് മതി നിങ്ങളുടെ ആവേശം പ്രകടിപ്പിക്കല്‍.

കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന ജാതി മത ധ്രുവീകരണം ഏറ്റവും കൂടുതല്‍ വ്യക്തമായി പ്രകടമാകാന്‍ പോകുന്ന ഒരു തിരെഞ്ഞെടുപ്പാണ് വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പ്. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ചു നില്ക്കുന്ന ഈ സര്ക്കാറിനെ അതിനെ വോട്ടു ചെയ്ത ജനങ്ങള്‍ തന്നെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്.

അത് കൊണ്ട് തന്നെ യു.ഡി.എഫിന്റെ നില ഇത്തവണ വളരെ പരുങ്ങലിലാണ്. എന്നാല്‍ അതില്‍ അല്പ്പമെന്കിലും പ്രതീക്ഷ വച്ചു പുലര്ത്തുന്ന ഒരു പാര്ട്ടി മുസ്ലിം ലീഗാണ്. മലപ്പുറത്തെ രണ്ടു സീറ്റിനു പുറമേ വയനാടോ, കാസര്ഗോഡോ ലക്ഷ്യമിടുന്നതും പല മന്ധലങ്ങളിലും കോണ്ഗ്രസ് ആണ് ജയിച്ചതെങ്കിലും അവിടെയൊക്കെ പാറുന്നത് ലീഗിന്റെ കൊടിയാണെന്ന് വിളിച്ചു പറയുന്നതും ഈ ഒരു അഹങ്കാരത്തിന്റെ പിറകിലാണ്.

ബി.ജെ.പി. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്ഥിയായി പ്രഖ്യാപിച്ചത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഒരു പക്ഷെ മുസ്ലിം ലീഗ് പാര്ട്ടി യായിരിക്കും. അവര്ക്കിനി നരേന്ദ്ര മോഡിയെ ഉയര്ത്തികാട്ടി വര്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ എളുപ്പമാണ്. അതിനു വിഘടിച്ചു നില്ക്കുന്ന മുസ്ലിം സംഘടനകള്‍ ഒക്കെ ഒരു കുട ക്കീഴില്‍ വരണം. അവരെയൊക്കെ അതിലെക്കാകര്ഷിക്കാനുള്ള ഒരു എളുപ്പ വഴിയാണ് പതിനാറു വയസ്സും കല്യാണവും. ഇതുമായി ബന്ധപ്പെടുത്തി ഒരു ശരീയത്ത് വിവാദം കൂടി ഒത്തുവന്നാല്‍ മുസ്ലിംകള്‍ എല്ലാം ഒറ്റക്കെട്ട്. അപ്പോള്‍ അവരുടെ മുഴുവന്‍ വോട്ടും മുസ്ലിം ലീഗിന്. ഇതാണ് മുസ്ലിം ലീഗിന്റെ നിലപാട്.

കേവലം രണ്ടു എം.പി.മാരെ വെച്ച് കേന്ദ്രത്തില്‍ മന്ത്രി സ്ഥാനം കരസ്ഥമാക്കുന്ന ഒരു വര്ഗീയ പാര്ടിയാണ് മുസ്ലിം ലീഗ്. കേരള നിയമസഭയില്‍ ഇരുപതു സീറ്റുകള്‍ ലഭിച്ചപ്പോള്‍ അഞ്ചാം മന്ത്രിയെ നെടിയവരാണവര്‍. അവര്ക്കറിയാം ഇനി വരാനിരിക്കുന്ന പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ പിടിച്ചു വാങ്ങുന്നതിന്. അങ്ങിനെ മൂന്നു സീറ്റുകള്‍ ലഭിച്ചാല്‍, ജയിച്ചാല്‍ കേന്ദ്രത്തില്‍ അതു വെച്ച് രണ്ടു മന്ത്രിമാരെയും അവര്‍ നേടും.

അതിനു കോണ്ഗ്രസ് തയ്യാറായില്ലെങ്കില്‍ എന്താണ് വേണ്ടതെന്ന് ലീഗിനെ ആരും പഠിപ്പിക്കേണ്ട. ആ സൂചനയാണ് അതിന്റെ നേതാക്കള്‍ കോണ്ഗ്രസിന് നല്കിയത്. കണ്ണൂരായാലും വയനാട്ടായാലും ജയിച്ചത്‌ കോണ്ഗ്രസ് ആണെങ്കിലും പാറിയതു ലീഗിന്റെ കോടിയാണെന്ന്.

ലീഗിന്റെ ഈ വര്ഗീയ കളികള്‍ ഭൂരിപക്ഷ വോട്ടുകള്‍ ഏകോപിക്കുന്നതിനാണ് ഉതകുക എന്ന് പ്രത്യകം പറയേണ്ടതില്ലല്ലോ? കേരളം ആര് ഭരിക്കണമെന്നു പാണക്കാട് തങ്ങള്‍ തീരുമാനിക്കും എന്ന് പറഞ്ഞിരുന്ന ലീഗിന്റെ ഒരു ഭാഗത്തെ ഇടത് മുന്നണിയില്‍ നിന്ന് എന്നന്നേക്കുമായി ഒഴിവാക്കിയതും ലീഗിനെ കൂട്ട് പിടിച്ചു ഭരണം നടത്തണം എന്ന് പറഞ്ഞിരുന്ന രാഘവനെയും കൂട്ടരെയും പാര്ടി്യില്‍ നിന്ന് പുറത്താക്കി പിന്നീട് നടന്ന തിരെഞ്ഞെടുപ്പില്‍ ലീഗില്ലാത്ത ഒരു ഭരണം ആദ്യമായി നായനാരുടെ നേതൃത്വത്തില്‍ 1987 ല്‍ ഉണ്ടായതും ചരിത്രത്തിന്റെ ഭാഗമാണ്. അതിനു ശേഷം ഇന്ന് വരെ ലീഗിന് ആ ഒരു വലിയ വര്ത്തമാനം പറയാന്‍ കഴിയുന്നില്ല. പകരം അവര്‍ ഇന്ന് പറയുന്നത് മലബാറില്‍ യു.ഡി.എഫിന്റെ സ്ഥാനാര്ത്ഥികള്‍ ജയിക്കണമെങ്കില്‍ അതിനു ലീഗ് വിചാരിക്കണം എന്നാണു.

തങ്ങളെ ഈ ദുസ്ഥിതിയില്‍ ആക്കിയ സി.പി.എം. നെ ഒരു പാഠം പഠിപ്പിക്കണം എന്ന ആഗ്രഹം അവരില്‍ ഉണ്ടാകുക സ്വാഭാവികം. അതിനു ശേഷം സി.പി.എം. കാരെ അവര്‍ ബി.ജെ.പി.ക്കാരോട് ഉപമിക്കാന്‍ തുടങ്ങി. ഇത് രണ്ടും തമ്മില്‍ വിത്യാസം ഇല്ല എന്ന് പറയുന്നിടം വരെ അവര്‍ എത്തി. അവരോടുള്ള രാഷ്ട്രീയ സംഘട്ടനങ്ങള്‍ വരെ (സി.പി.എം.ലീഗ് സംഘര്ഷുങ്ങള്‍ വരെ) വര്ഗീയ സംഘര്ഷളങ്ങളാക്കി മാറ്റാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു.. അത് വഴി സി.പി.എം. ലെ മുസ്ലിംകളെ പുറത്ത്‌ ചാടിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമം നടത്തി.

എന്തൊക്കെ ചെയ്തിട്ടും സി,പി.എം. നെ തളര്ത്താന് കഴിയാതെ അവര്‍ ടി.പി.വധവും അതിന്റെ ചുവടു പിടിച്ചു ഷുക്കൂര്‍ വധവും ഉപയോഗപ്പെടുത്തി അധികാര ദുര്‍വിനിയോഗം ചെയ്തു സി.പി.എം. കന്നൂഒര്‍ ജില്ലാ സെക്രട്ടറിയെ കള്ളകേസില്‍ പെടുത്തി ജയിലിലടക്കുക കൂടി ചെയ്തു. എന്നാല്‍ ഇത് കൊണ്ടൊന്നും സി.പി.എം.നെ തളര്ത്താനോ തകര്ത്തനോ കഴിയില്ലെന്ന് സോളാര്‍ സമരവുമായി ബന്ധപ്പെട്ടു നടന്ന സെക്രട്ടറിയേറ്റ് സമരത്തോടെ അവര്ക്ക് ബോധ്യമായി.

കൊണ്ഗ്രസിനെ ഭീഷണിപ്പെടുത്തി വിലപേശി കൂടുതല്‍ അധികാര സ്ഥാനങ്ങള്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്ന ഒരു തീവ്രവാദ ക്വട്ടേഷന്‍ സംഘമായി ലീഗ് നേതാക്കള്‍ ഇന്ന് അധപതിച്ചിരിക്കുകയാണ്.

കൊണ്ഗ്രസിനെ സംബന്ധിച്ചിടത്തോളം അവര്ക്ക് ലീഗിനെ സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല എന്ന ഗതിയാണിപ്പോള്‍. സി.പി.എം. ന്റെ ഉറച്ച നിലപാട് കാരണം ഇടത് മുന്നണിയിലേക്ക് വരാനോ കൊണ്ഗ്രസുമായി കൂടുതല്‍ വില പെശാനോ കഴിയാത്ത ഒരവസ്ഥ അവരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ആ വെറുപ്പ്‌ മുഴുവന്‍ അവര്‍ ഈയ്യിടെയായി സി.പി.എം. നോട് തീര്ക്കുന്നുമുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഷുക്കൂറിന്റെ അനിയനും കൂട്ടരും കൂടി സി.പി.എം. ഓഫീസ്‌ പച്ച പെയിന്റ് അടിച്ചു സായൂജ്യമടഞ്ഞത്.

കേരളത്തില്‍ നിലവിലുള്ള ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ 1987 ആവര്ത്തിക്കും എന്നതില്‍ ആര്ക്കും ഒരു സംശയവുമില്ല. അത് കൊണ്ട് തന്നെ ഇത്തവണത്തെ പാര്‍ലിമെന്റ്പാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത്പക്ഷത്തിന് 20 ല്‍ 18 സീറ്റുകള്‍ വരെ കിട്ടാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍ അത് അതിശോയക്തി ഓള്‍. എന്തായാലും 17 സീറ്റുകള്‍ ലീഗ് തന്നെ സമ്മതിക്കുന്നുണ്ട് അവരുടെ മൂന്നു സീറ്റുകള്‍ ഒഴിച്ച് നിര്ത്തിയിട്ട്.

ഈ ഒരു അനുകൂല രാഷ്ട്രീയ കാലാവസ്ഥയെയാണ് ബി.ജെ.പി. മുതലെടുക്കാന്‍ ശ്രമിക്കുന്നത്. ന്യൂനപക്ഷ വര്ഗീയതക്കെതിരെ ഉയര്ന്നു വരുന്ന ഭൂരിപക്ഷ വര്ഗീയത, ഉമ്മന്‍ ചാണ്ടി സക്കാരിന്റെ ജനദ്രോഹ നടപടികലോടുള്ള സാധാരണക്കാരന്റെ വെറുപ്പ്‌, സരിത വിഷയത്തില്‍ ഉണ്ടായ നാണക്കേട് ഇവയൊക്കെ സര്ക്കാറിനെതിരാണ്.

ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകലുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായാത്താല്‍ കേരളത്തില്‍ തിരുവനന്തപുരത്തോ, കാസര്‍ഗോഡോ ഒരു സീറ്റ് ഒപ്പിച്ചെടുക്കുക എന്നതാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ശ്രമം. അതിനു മുസ്ലിം ലീഗിനെ പ്പോലെ ബി.ജെ.പി.യും വര്ഗീ്യ കാര്ഡ് ‌ തന്നെയാണ് ഇറക്കുന്നത്. രണ്ടു പേരുടെയും പൊതുശത്രു കേരളത്തില്‍ സി.പി.എം. തന്നെ. അപ്പോള്‍ ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് അവരുടെ ആപ്ത വാക്യം.കേരളത്തില്‍ പലയിടത്തും കോ.ലീ.ബി. സഖ്യം നിലവിലുള്ളത് നമുക്കൊരു പുതിയ അറിവല്ല. നമുക്ക്‌ അതില്‍ ഒരു പുതുമയുമില്ല. കോണ്ഗ്രസ്, ലീഗ്, ബി.ജെ.പി. സഖ്യം അവരുടെ പൊതു ശത്രു സി.പി.എം.

കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തല്‍ എല്‍.ഡി.എഫിന് കിട്ടുന്ന വോട്ടുകളെ തടയിടുവാന്‍ വര്ഗീ്യ കാര്ഡ് ഇറക്കി കളിക്കുകയാണ് ഇവിടെ ബി.ജെ.പി.യും ലീഗും ഒരു പോലെ ചെയ്യുന്നത്.

അത് കൊണ്ട് തന്നെ കേരളത്തില്‍ കൊണ്ഗ്രസിനോടോപ്പം തന്നെ ഈ രണ്ടു വര്ഗീ്യ ശക്തികളെയും ശക്തിയുക്തം എതിര്ത്ത് ‌ തോല്പ്പി ക്കേണ്ടതുണ്ട് എന്ന് നാം വിസ്മരിച്ചു കൂടാ. ബി.ജെ.പി.യെ.മാത്രം അല്ല ലീഗിനെയും കേരളത്തില്‍ നാം ഫോക്കസ്‌ ചെയ്യേണ്ടിയിരിക്കുന്നു. രണ്ടിലോരാളെ മാത്രം ഫോക്കസ് ചെയ്താള്‍ അതിന്റെ ഫലം മറ്റേയാള്ക്ക് ലഭിക്കും. അത് തീര്ത്തും ഒഴിവാക്കേണ്ടതാണ്.

കെ.ആര്‍. ഗൌരിയമ്മ

“കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.”

ബാലചന്ദ്രൻ ചുള്ളിക്കാട്

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലക്കാരുടെ പ്രിയങ്കരിയായ "കുഞ്ഞമ്മ" എന്ന പേരില്‍ അറിയപ്പെടുന്ന നവതി പിന്നിട്ട കെ.ആര്‍. ഗൌരിയമ്മ (94)
1919 ജൂലായ് മാസം തിരുവോണം നാളില്‍ കളത്തില്‍ പറമ്പില്‍ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായി ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജില്‍ ജനിച്ചു. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും, ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും, സെന്റ് തെരേസാസിലുമായി ബിരുദ പഠനം. തുടര്‍ന്ന് തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്നും നിയമബിരുദം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവനരംഗത്തിറങ്ങി.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ (സ്റ്റുഡന്റ്സ് ഫെഡറെഷന്‍) വഴിയാണ് ഗൌരിയമ്മ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ചത് എങ്കിലും തന്റെ മൂത്ത സഹോദരനും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനുമായ സുകുമാരന്റെ സ്വാധീനത്താലാണ് ഗൌരിയമ്മ രാഷ്ട്രീയത്തില്‍ സജീവമായത്.

അക്കാലത്ത് സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വളരെ വിരളമായിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്തും കര്‍ഷക പ്രസ്ഥാനത്തിലുമായിരുന്നു ആദ്യകാലത്ത് ഗൌരിയമ്മ പ്രവര്‍ത്തിച്ചത്. പല തവണ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍വാസവും ക്രൂര പീഡനവും അനുഭവിച്ചിട്ടുണ്ട്. ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എനിക്ക് ഒട്ടേറെ കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു എന്ന് ഗൌരിയമ്മ സ്വയം പറയുന്നു. അത്രമാത്രം ക്രൂരമായി അവര്‍ ഗൌരിയമ്മയെ പീഡിപ്പിച്ചിരുന്നു.

1952, 1954 വര്‍ഷങ്ങളില്‍ തിരുവിതാംകൂര്‍ നിയമസഭാ കൌണ്‍സിലിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തിനു ഗൌരിയമ്മ മത്സരിച്ചു വിജയിച്ചു. കേരള സംസ്ഥാനം രൂപം കൊണ്ട ശേഷം നടന്ന 1957 ലെ തിരെഞ്ഞെടുപ്പില്‍ വിജയിച്ചു ഇ.എം.എസ്. മന്ത്രിസഭയില്‍ റവന്യു മന്ത്രിയായി.

അതെ വര്ഷം തന്നെയാണ് ഇ.എം.എസ്. മന്ത്രിസഭയിലുള്ള മറ്റൊരു മന്ത്രി കൂടിയായ സഖാവ് ടി.വി. തോമസിനെ ഗൌരിയമ്മ കല്യാണം കഴിക്കുന്നത്‌.. തീര്‍ത്തും ഒരു മന്ത്രി കല്യാണം.

1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഭര്‍ത്താവ് ടി.വി. തോമസ് സി.പി.ഐ.യിലും ഗൌരിയമ്മ സി.പി.എം.ലുമായി. ഇത് അവര്‍ തമ്മിലുള്ള ദാമ്പത്യ ബന്ധത്തെ സാരമായി ബാധിച്ചു. തുടര്‍ന്ന്‍ 1967 ലെ ഇ.എം.എസ്. മന്ത്രിസഭയില്‍ രണ്ടു പേരും വീണ്ടും മന്ത്രിമാരായി. തൊട്ടടുത്ത ഓഫീസുകളില്‍ ജോലി നോക്കി. അടുത്തടുത്ത മന്ത്രി ബംഗ്ലാവുകളില്‍ താമസിച്ചു.

അക്കാലത്ത് ഈഴവ സമുദായത്തില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയ ആദ്യ വനിതയായിരുന്നു ഗൌരിയമ്മ. കമ്മ്യൂണിസ്റ്റ് മന്ത്രി സഭകളില്‍ 1957, 1967, 1980, and 1987 എന്നീ വര്‍ഷങ്ങളിലും കോണ്ഗ്രസ് നയിക്കുന്ന യു.ഡി.എഫ്. മന്തിസഭയില്‍ 2001 to 2006 വര്‍ഷങ്ങളിലും മന്ത്രിയായി പ്രവര്‍ത്തിച്ചു.

1957 മുതല്‍ തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് ഗൌരിയമ്മ തിരെഞ്ഞെടുക്കപ്പെട്ടു. 1960, ’67, ’70, ’82, ’87, ’91, and 2001. അരൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു തുടര്‍ച്ചയായി തിരെഞ്ഞെടുക്കപ്പെട്ടു കൊണ്ടിരുന്നത്. ആദ്യം ചേര്‍ത്തലയില്‍ മത്സരിച്ച് ജയിചിരുന്നുവെങ്കിലും.

ഗൌരിയമ്മ മത്സരിച്ച 16 തിരെഞ്ഞെടുപ്പുകളില്‍ ആകെ മൂന്നു തവണ മാത്രമേ പരാജയത്തിന്റെ രുചി അറിഞ്ഞുള്ളൂ അത് 29 വയസ്സില്‍ 1948ല്‍. ആദ്യമായി മത്സരിച്ച സമയത്ത്. പിന്നീട് 1977 ല്‍. ഒടുവില്‍ 2006 ലും. അത് സി.പി.ഐ.യിലെ പി. തിലോത്തമാനോട്. തന്റെ ഭര്‍ത്താവിന്റെ പാര്‍ട്ടിക്കാരനോട്.

ഭൂപരിഷ്കരണമായിരുന്നു ഗൌരിയമ്മയുടെ പ്രധാന നേട്ടം വിപ്ലവകരമായ ഭൂപരിഷ്കരണ ബില്‍ അവതരിപ്പിച്ചത് ഗൌരിയമ്മയാണ്.. റവന്യു വകുപ്പ് കൂടാതെ എക്സൈസും ദേവസ്വവും കൂടെ ഉണ്ടായിരുന്നു 1957 ഏപ്രില്‍ മുതല്‍ 1969 ജൂലൈ വരെ മന്ത്രിയായിരുന്നു കുടികിടപ്പുകാരെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കുന്നത് ഓര്‍ഡിനന്‍സ് വഴി സംസ്ഥാനമോട്ടാകെ നിരോധിക്കുകയും പിന്നീട് നിയമസഭയില്‍ പ്രസിദ്ധമായ Agrarian Relations Bill പാസ്സാക്കുകയും അത് രാഷ്ട്രപതിയുടെ സമ്മതത്തിനായി അയച്ചു കൊടുക്കുകയും ചെയ്തു. വിമോചന സമരത്തെ തുടര്‍ന്ന്‍ നിയമ സഭ പിരിച്ചു വിടുന്നതിനു മുന്നേ ഇതൊക്കെ ചെയ്യാന്‍ കഴിഞ്ഞുവെങ്കിലും രാഷ്ട്രപതി ഇതിനു അംഗീകാരം നല്കിയില്ല.

തുടര്‍ന്ന്‍ 1960-’64 ല്‍ വന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ മന്ത്രിസഭ ഭൂപരിഷ്കരണത്തെ തുരങ്കം വയ്ക്കുകയും അതില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് 1967 മുതല്‍ ഒക്ടോബര്‍ 1969 വരെയുള്ള ഇ.എം.എസി.ന്റെ രണ്ടാമത്തെ സര്‍ക്കാരില്‍ വീണ്ടും ഗൌരിയമ്മ റവന്യുമന്ത്രിയായി. സെയില്‍സ് ടാക്സ്, സിവില്‍സപ്ലൈസ്‌, സാമൂഹ്യക്ഷമം, നിയമം എന്നീ വകുപ്പുകളും ഗൌരിയമ്മക്ക് ലഭിച്ചു. ഇക്കാലയളവിലാണ് മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിലെ പല വകുപ്പുകളും ഇല്ലായ്മ ചെയ്തു പുതിയത് കൊണ്ട് വന്നത്. ഇതിന്റെ ഫലമായി ജന്മിത്വം അവസാനിക്കുകയും ഏകദേശം നാല്‍പ്പതു ലക്ഷത്തോളം ആളുകള്‍ അവരുടെ ഭൂമിയുടെ ഉടമകളാവുകയും ചെയ്തു. ഒരു ലക്ഷം എക്രയിലധികം സ്ഥലം അധികമായി കണ്ടെത്തിയത് ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തതും ഇക്കാലത്ത് തന്നെ.

1980 ജനുവരി മുതല്‍ 1981 ഒക്ടോബര്‍ വരെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ്, സാമൂഹ്യക്ഷേമം, വിജിലന്‍സ്, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1987 ലെ നായനാര്‍ മന്ത്രിസഭയിലും ഇതേ വകുപ്പുകള്‍ ഗൌരിയമ്മ കൈകാര്യം ചെയ്യുകയുണ്ടായി. ഈ തിരെഞ്ഞെടുപ്പില്‍ ഗൌരിയമ്മയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിരുന്നുവെങ്കിലും ആ സ്ഥാനം ലഭിക്കുകയുണ്ടായില്ല.

തുടര്‍ന്നു 1994 ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനു ഗൌരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി.പി.എം. എല്‍ നിന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനു പുറത്താക്കപ്പെട്ട ശേഷം 1994 ല്‍ Janathipathiya Samrakshana Samithy (JSS) എന്ന പേരില്‍ ഗൌരിയമ്മ സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കി. യു.ഡി.എഫുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കി മത്സരിച്ച് ജയിച്ച ഗൌരിയമ്മ ഏ.കെ. ആന്റ്നിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി സഭയില്‍ കൃഷിവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു.

ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഇവരുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഇവരുടെ പേരിലുണ്ട്.

ആറു തവണ മന്ത്രി സ്ഥാനത്തിരുന്ന ഗൌരിയമ്മ തുടര്‍ച്ചയായി പന്ത്രണ്ടു നിയമസഭാ തിരെഞ്ഞെടുപ്പുകളില്‍ തിരെഞ്ഞെടുക്കപ്പെട്ടു. എന്ന റിക്കാര്‍ഡിനുടമയാണ്. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ഇരുന്ന ആള്‍ 16,345 ദിവസങ്ങള്‍ എന്ന റിക്കാര്‍ഡും ഏറ്റവും പ്രായം കൂടിയ ആള്‍ എന്ന റിക്കാര്‍ഡും യഥാക്രമം ബേണിജോണിനെയും പി.ആര്‍.കുറുപ്പിനെയും മറികടന്നാണ് സ്വന്തമാക്കിയത്.

2010-ൽ കെ.ആർ.ഗൗരിയമ്മ-ആത്മകഥ എന്നപേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയ്ക്ക് 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി

ഗൌരിയമ്മ ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമ എന്നും കരുതുന്നവരുണ്ട്. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ട സമയത്ത്, പ്രസിദ്ധ മലയാളകവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ 'ഗൗരി' എന്ന കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നുണ്ട്.

കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.

എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.

സ്ത്രീകളുടെ പൊതുവായ ഉന്നമനം ലക്ഷ്യമാക്കി പ്രത്യേകിച്ച് നാട്ടുമ്പുറങ്ങളിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി കെ.ആര്‍. ഗൌരിയമ്മയുടെ പേരില്‍ K.R. Gouri Amma College of Engineering for Women എന്ന പേരില്‍ ഒരു സ്ഥാപനം തുറവൂരില്‍ വളമംഗലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ശ്രീ നാരായണ ഗുരു മെമ്മോറിയല്‍ എഡ്യുക്കേഷനല് ആന്റ് കള്ച്ചറല്‍ ട്രസ്റ്റ് എന്ന ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഇത് നടത്തുന്നത്.

സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ആദ്യമായി ജെഎസ്എസ് നേതാവ് ഗൌരിയമ്മ എകെജി സെന്‍ററില്‍ 2012 സെപ്തംബര്‍ 6ന് എത്തി. ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാണ ഉല്‍ഘാടനത്തിനു പങ്കെടുക്കാന്‍ ആയിരുന്നു എത്തിയത്. അന്ന് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ കൂടെ ഗൌരിയമ്മ വേദി പങ്കിട്ടു. വസന്തത്തിന്റെ കനല്‍ വഴികള്‍ എന്ന സിനിമയായിരുന്നു അത്. അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ.

സി.പി.എം.ലേക്ക് തിരിച്ചു വരികയാണെങ്കില്‍ ഗൌരിയമ്മയെ സാഗതം ചെയ്യാന്‍ പാര്‍ടി തയ്യാറാണ്. അവരുടെ തിരിച്ചു വരവു ആഗ്രഹിക്കുന്ന ഒരു പാടു കമ്മ്യൂണിസ്റ്റ്കാര്‍ ഉണ്ട്. ശത്രുപാളയത്തില്‍ ചെന്ന് പെട്ടുവെങ്കിലും എം.വി.രാഘവനെപ്പോലെ പാര്ട്ടിക്കെതിരായി പകയോടെ പ്രവര്‍ത്തിക്കാന്‍ ഗൌരിയമ്മ ഒരിക്കലും തയ്യാറായിട്ടില്ല. അത് കൊണ്ട് തന്നെ സാധാരണക്കാരായ കമ്മ്യൂണിസ്റ്റ്കാര്‍ ഗൌരിയമ്മയെ ഇപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട്.

മുഖപുസ്തകത്തിലെ തോന്ന്യാസങ്ങള്‍ !!! ???

മുഖപുസ്തകത്തിലെ ടൈം ലൈനില്‍ അല്ലെങ്കില്‍ ഗ്രൂപ്പുകളില്‍ തങ്ങളിടുന്ന പോസ്റ്റുകള്‍ക്ക് അത് കുറിപ്പുകളാകട്ടെ, ഫോട്ടാകളാകട്ടെ, ഷെയര്‍ ചെയ്ത കാര്യങ്ങളാകട്ടെ എന്തുമാകട്ടെ അതിനു ലൈക്കുകളും കമന്റുകളും ലഭിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല.

ചിലരുടെ പ്രൊഫൈലുകള്‍ സുഹൃത്തുക്കള്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ, മറ്റുള്ളവര്‍ക്ക് കാണാന്‍ പോലും കഴിയില്ല. ചില ക്ലോസ്ഡ് ഗ്രൂപ്പ് പോലെ അതിലെ അംഗങ്ങള്‍ക്ക് മാത്രമേ അതിലെ കാര്യങ്ങള്‍ അറിയുവാന്‍ കഴിയൂ. ഇത്തരക്കാര്‍ക്ക് സുഹൃത്തുക്കള്‍ പലപ്പോഴും കുറവായിരിക്കും. ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഒരു നിശ്ചിത അംഗങ്ങളെ ഉണ്ടാകൂ.

ഗ്രൂപ്പുകളെ അഡ്മിനുകള്‍ അടക്കി ഭരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ടികളെപോലെ അസ്വസ്ഥരായ അംഗങ്ങള്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. അങ്ങിനെ ചില ഗ്രൂപ്പുകള്‍ കേരള കോണ്ഗ്രസ് എന്ന പാര്ട്ടിയെപ്പോലെ പ്രവര്‍ത്തിക്കുന്നു. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന രീതി.

രാഷ്ട്രീയത്തിന്റെ പേരില്‍, മതത്തിന്റെ പേരില്‍, ജാതിയുടെ പേരില്‍, ദൈവങ്ങളുടെ പേരില്‍, സംഗീതത്തിന്റെ പേരില്‍, സിനിമയുടെ പേരില്‍, പുസ്തകങ്ങളുടെ പേരില്‍, അങ്ങിനെ എന്തിന്റെയൊക്കെയോ പേരില്‍ കാക്കത്തൊള്ളായിരം ഗ്രൂപ്പുകള്‍ നമുക്കുണ്ട്. ഇതിനു പുറമേ പ്രാദേശിക ഗ്രൂപ്പുകള്‍ വിദേശി മലയാളി ഗ്രൂപ്പുകള്‍ (പ്രവാസി ഗ്രൂപ്പുകള്‍) അങ്ങിനെ പലതും.

മുഖപുസ്തകം യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ ഒരു പരിഛേദമാണ്‌. അത് കൊണ്ട് തന്നെ സമൂഹത്തില്‍ ഉള്ള എല്ലാ നന്മതിന്മയുടെയും അംശങ്ങള്‍ ഇതിലും കാണും. ലെസ്ബിയന്‍ ഗ്രൂപ്പും, സെക്സ് ഫോട്ടോകളും വീഡിയോകളും ചാറ്റിങ്ങുകളും നടത്തുന്ന ഗ്രൂപ്പുകളും കൊച്ചു പുസ്തകങ്ങള്‍ പ്രചരിപ്പിക്കുന്നവരും സ്ത്രീ പുരുഷ ഫ്രണ്ട്ഷിപ്പുകള്‍ ഉണ്ടാക്കുന്നവയും എന്ന് വേണ്ട എല്ലാവരും ഈ മേഖലയില്‍ വളരെ സജീവമാണ്.

പതങ്ങളും ചാനലുകളും പുസ്തക പ്രസാധകരും സംഗീത പ്രേമികളും എഴുത്തുകാരും രാഷ്ട്രീയക്കാരും ആത്മീയക്കാരും എല്ലാം മുഖപുസ്തകത്തിന്റെ ഈ മായിക ലോകത്ത് സ്വൈര്യവിഹാരം നടത്തുന്നുണ്ട്.

ഈ മായിക ലോകത്തിലേക്ക് ഒരാള്‍ തന്റെ ഇമെയില്‍ ഐ.ഡി.യിലൂടെ ഫേസ്ബുക്ക് അക്കൌണ്ട് തുറന്നു കൊണ്ട് തന്റെ പ്രൊഫൈല്‍ ഉണ്ടാക്കി രംഗപ്രവേശനം ചെയ്യുകയാണ് പതിവ്. ആദ്യം തനിക്കറിയാവുന്ന സുഹൃത്തുക്കളേയും നാട്ടുകാരെയും മറ്റും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു സുഹൃത്തുക്കളാക്കുന്നു. ഒപ്പം ചിലര്‍ സ്വയമേവ താങ്കളുടെ ഫ്രണ്ട് ആകാന്‍ വേണ്ടി താങ്കള്‍ക്ക് റിക്വസ്റ്റ് അയക്കുന്നു. ചിലരേ താങ്കള്‍ സ്വീകരിക്കുന്നു. ചിലരെ ഒഴിവാക്കുന്നു. താങ്കള്‍ ചില പോസ്റ്റുകള്‍ താങ്കളുടെ ടൈംലൈനീല് ഇടാന്‍ തുടങ്ങുന്നതോടെ താങ്കളുടെ സുഹൃത്തുക്കള്‍ അതില്‍ ലൈക് ചെയ്യുകയും കമന്റ് ഇടുവാനും തുടങ്ങുന്നു. തിരിച്ചു താങ്കളും അവരുടെ പ്രൊഫൈലില്‍ ലൈക്കും കമന്റും ചെയ്യുന്നു.

ഇങ്ങിനെ തുടരുന്ന ബന്ധത്തിലൂടെ പയ്യെ പയ്യെ താങ്കള്‍ മുഖപുസ്തകത്തിലെ സജീവ സാന്നിധ്യമാകുന്നു. ഇന്റര്‍നെറ്റ് ഉള്ള മൊബൈല്‍ ഉപയോഗിക്കുന്നവര്‍ മുഴുവന്‍ സമയവും ഓണ്‍’ലൈനില്‍ ഉണ്ടാകുന്നു. വീട്ടിലെയോ ഒഫീസിലെയോ കമ്പ്യൂട്ടറോ, ലാപ്ടോപ്പോ ഉപയോഗിക്കുന്നവര്‍ അത് ഉപയോഗിക്കുന്ന സമയത്ത് മാത്രം ഓണ്‍ ലൈനില്‍ ഉണ്ടാകുന്നു.

ചിലര്‍ ദിവസം മുഴുവന്‍ മുഖപുസ്തകത്ത്തില്‍ ചിലവഴിക്കുന്നു. ചിലര്‍ ഏതാനും മണിക്കൂറുകള്‍ ചിലവഴിക്കും ചിലര്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ നോക്കുന്നു. ചിലര്‍ ആഴ്ചയിലോ മാസത്തിലോ നോക്കുന്നു. ഓരോ ആളും അവരവരുടെ ഇഷ്ടത്തിനു അവര്‍ എത്ര മാത്രം മുഖപുസ്തകത്തില്‍ സജീവമാണോ അതിനനുസരിച്ച് അത് നോക്കുന്നു.

ചിലര്‍ മുഖപുസ്തകം ചാറ്റിംങ്ങിനും വീഡിയോ ചാറ്റിങ്ങിനും മാത്രമായി ഉപയോഗപ്പെടുത്തുണ്ട്. ചിലര്‍ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ മാത്രമായി ഉപയോഗിക്കുന്നു. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ താല്‍പര്യമുള്ളവരാകട്ടെ അനുദിനം നടക്കുന്ന രാഷ്ട്രീയ കാര്യങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നു. സംവാദങ്ങളില്‍ ഏര്‍പ്പെടുന്നു.

ചിലര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുമ്പോള്‍ ചിലര്‍ മോര്‍ഫു ചെയ്ത ഫോട്ടോകള്‍ ഉപയോഗിച്ച് അപരനെ അപമാനിക്കുന്നു. അശ്ലീല മെസ്സേജുകളും മറ്റും ചാറ്റിംഗ് വഴി കൈമാറുന്നു. ഇങ്ങിനെ സൈബര്‍ ലോകത്ത് ചിലര്‍ അറിഞ്ഞോ അറിയാതെയോ നടത്തുന്ന കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും നടപടി എടുക്കാനും സൈബര്‍ പോലീസും സൈബര്‍ നിയമങ്ങളും നിലവിലുണ്ട് ഇന്ന് നമ്മുടെ കേരളത്തില്‍ അത് ഏതു രൂപത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നുള്ളതിനെക്കുറിച്ച് അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും.

രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളും തീവ്രവാദ ഗ്രൂപ്പുകള്‍ വരെ അതിന്റെ സൈബര്‍ സെല്ലുകള്‍ രൂപീകരിച്ചു ഈ രംഗത്ത് സജീവമായി ഇടപ്പെടുന്നുണ്ട്. ഇവയൊക്കെ കൃത്യമായി നിരീക്ഷിക്കുന്ന സൈബര്‍ പോലീസും നമുക്കുണ്ട്. ഗള്‍ഫു നാടുകളിലിരുന്നു മറ്റുള്ളവരെ അപമാനിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും കമന്റുകളും ഇട്ട നിരവധി പേരെ അതിനു വിധേയരായവര്‍ നല്‍കിയ പരാതി പ്രകാരം സൈബര്‍ പോലീസിന്റെ ആവശ്യ പ്രകാരം ഇമിഗ്രേഷന്‍ വിഭാഗം എയിര്പോര്ട്ടില്‍ നിന്ന് പിടികൂടി പോലീസിനേ എല്പ്പിക്കുന്നുണ്ട്.

ഒറ്റപെട്ട ഇത്തരം സംഭവങ്ങള്‍ പലപ്പോഴും വലിയ വാര്‍ത്തയായി വരാറില്ലെന്ന് മാത്രം. മാപ്പ് പറഞ്ഞു രക്ഷപ്പെടലും ചില നടപടികള്‍ നേരിട്ടും പാസ്പോര്‍ട്ട് തടഞ്ഞുവെക്കലും ഒക്കെയായി ഇത്തരം വിഷയങ്ങളെ അവര്‍ കൈക്കാര്യം ചെയ്യുന്നു എന്ന് മാത്രം. ചില സമയത്ത് പ്രൊഫൈല്‍ ചിത്രം കളര്‍ പ്രിന്‍റ് എടുത്ത് അവരുടെ വീടുകളില്‍ പോയി ഒരു ഭീകരവാദിയെ പിടികൂടുന്നത് പോലെ അവരെ പിടികൂടുന്ന പോലീസ് നടപടികളും ഉണ്ടായിട്ടുണ്ട്.

ഊണും ഉറക്കവും മുഖപുസ്തകത്തില്‍ ആയ ചിലരെയും നമുക്ക് ഇവിടെ കാണാം. രാവിലെ എഴുന്നേറ്റാല്‍ ഗുഡ് മോണിങ്ങില്‍ തുടങ്ങി രാത്രി കിടക്കാന്‍ പോകുമ്പോള്‍ ഗുഡ് നൈറ്റ് പറഞ്ഞെ അവര്‍ മുഖപുസ്തകത്തില്‍ നിന്ന് വിട വാങ്ങൂ. അത്തരക്കാരായ നിരവധി പേരെ നിങ്ങള്‍ക്ക് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ കാണാം.

ലൈക്കിനും കമന്റിനും വേണ്ടി ദാഹിച്ചു നടക്കുന്ന, ഭിക്ഷ യാചിക്കുന്ന ആളുകളും കുറവല്ല. നിങ്ങളുടെ പേര്‍സണല്‍ മെസ്സേജ് ബോക്സിലും ചാറ്റിങ്ങിളും കടന്നു വന്നു എന്റെ പ്രൊഫൈല്‍ ലൈക്ക് ചെയ്യൂ എന്ന് ഇവര്‍ ദയനീയമായി ആവശ്യപ്പെടും. ലൈക്കിനും കമന്റിനും വേണ്ടിയുള്ള ഈ ഭിക്ഷാടനക്കാരെയും നിങ്ങള്‍ ഈ മേഖലയില്‍ പലപ്പോഴായി കണ്ടു മുട്ടും.

ചിലര്‍ വലിയ കാര്യമായി ചില വിഷയങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നതിന് ചുട്ട മറുപടി കിട്ടുമ്പോള്‍ അതിനു സ്വന്തമായി മറുപടി കൊടുക്കാന്‍ വയ്യാതാവുമ്പോള്‍ ഗ്രൂപ്പിലും സുഹൃത്തുക്കളുടെയടുത്തും പോയി കമന്റിട്ട് എന്നെ രക്ഷിക്കൂ എന്നെ ചിലര്‍ ആക്രമിക്കുന്നു ഇതാ ലിങ്ക് പിടിച്ചോ... അവനെയൊന്നു വളഞ്ഞു ആക്രമിക്കൂ എന്ന്. പിന്നെ പട ഇറങ്ങുകയായി ആ ലിങ്കിലേക്ക്. ഒരു തരം ക്വട്ടേഷന്‍ പണി. ഇങ്ങിനെ ക്വട്ടേഷന്‍ പണിയിലൂടെ പിടിച്ചു നില്‍ക്കുന്നവരെയും ഈ രംഗത്ത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

ജോലി ഒഴിവുകള്‍, രക്തം ആവശ്യമുള്ളവര്‍, അവരുടെ ഗ്രൂപ്പുകള്‍ സാമ്പത്തിക സഹായം ആവശ്യമുള്ളവര്‍, ചില വിവരങ്ങള്‍ അറിയേണ്ടവര്‍, ഇവര്‍ക്കൊക്കെ അത് ലഭിക്കുന്നതിനു വേണ്ടി പോസ്റ്റുകള്‍ ഇടാന്‍ അത് ഷെയര്‍ ചെയ്യാനും ഗ്രൂപ്പില്‍ ഇടാനും അങ്ങിനെ അവരെ സഹായിക്കാനും ഈ മേഖലയില്‍ കഴിയുന്നുണ്ട്. വായനശാലകള്‍ക്ക് പുസ്തകങ്ങള്‍, വീട് വെച്ച് കൊടുക്കല്‍, ചികിത്സക്ക് സാമ്പത്തിക സഹായം എന്നിവയൊക്കെ ഈ രംഗത്ത് ഉണ്ട്. അത്തരം ഗ്രൂപ്പുകളെയും ആളുകളെയും കണ്ടില്ലെന്ന്‍ നടിക്കരുത്.

തങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് ലൈക്കും കമന്റും കുറഞ്ഞാല്‍ എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് കിട്ടുന്നത് കണ്ടാല്‍ കുശുമ്പ് വരികയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരെയും ഇടക്കിടെ കാണാം. ആണ്‍കുട്ടികള്‍ പറയും കണ്ടോ എവളെങ്കിലും ഞാന്‍ കോട്ടുവായിട്ടു എനിക്ക് ഉറക്കം വരുന്നു എന്ന് കുറിച്ചാല്‍ അതിന്റെ മേല്‍ കമന്റിടാന്‍ നൂറു പേര് കാണും. ഞാന്‍ പനിച്ചു കിടക്കുകയാണ് എന്ന് ഒരുത്തന്‍ പറഞ്ഞാല്‍ ഒരുത്തനും കമന്റിടാന്‍ വരികയില്ല. ഇത് ഒരു ഉദാഹരണം പറഞ്ഞു എന്നെയുള്ളൂ. ഇതില്‍ ചില്ലറ സത്യങ്ങള്‍ ഇല്ലാതെയുമില്ല. ഞരമ്പ് രോഗികള്‍ ആയി ഇത്തരം കമന്റുകള്‍ ഇടുന്നവരെയും ലൈക്ക് ചെയ്യുന്നവരെയും ചിത്രീകരിക്കുന്നവരും കുറവല്ല.

തങ്ങളുടെ പോസ്റ്റുകള്‍ക്ക് ലൈക്കും കമന്റും കിട്ടുന്നത് കുറഞ്ഞാല്‍ ടെന്‍ഷന്‍ അടിക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. ചില പോസ്റ്റിനു അമ്പതോ നൂറോ ആളുകളുടെ ലൈക്ക് കിട്ടും ചിലതിനു അഞ്ചോ പത്തോ മാത്രമേ കാണൂ. അപ്പോള്‍ ഇവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ലൈക്കിന്റെ എണ്ണം കുറയുമ്പോള്‍ ആകെ ടെന്‍ഷന്‍ പിടിച്ചു ജീവിതം നശിപ്പിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്.

സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകും എന്ന് പറയുന്നത് പോലെ ലൈക്കുകളും കമന്റുകളും കൂടുമ്പോള്‍ പോസ്റ്റുകള്‍ നന്നാകും എന്ന് നമുക്ക് ഇവിടെ പറയാന്‍ കഴിയില്ല. കാരണം പലരും പലപ്പോഴും ഇടുന്ന ചവറുകള്‍ക്ക് കിട്ടുന്ന ലൈക്കുകളും കമന്റുകളുടെയും എണ്ണം കണ്ടാല്‍ സഹതാപം തോന്നും. അതിട്ടവരോടല്ല ലൈക്കിയവരോട്.

ലൈക്കുകളും കമന്റുകളും നോക്കാതെ തങ്ങള്‍ക്ക് പറയാനുള്ളത് സാധൈര്യം തുറന്നു പറയുന്ന കുറച്ചു പേരെങ്കിലുമുണ്ട്. അത്തരക്കാരുടെ വാളുകളില്‍ അവരുടെ പോസ്റ്റിനു ചിലപ്പോള്‍ പത്തോ അമ്പതോ കമന്റുകളും നൂറോ ഇരുന്നൂറോ ലൈക്കുകളും കാണും. ചിലപ്പോള്‍ ഇത് നാലോ അഞ്ചോ കമന്റും അഞ്ചോ പത്തോ ലൈക്കും ആയിരിക്കും എന്നാലും അവര്‍ തങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞു കൊണ്ടിരിക്കും.

അവരെ സംബന്ധിചിടത്തോളം തങ്ങളിടുന്ന പോസ്റ്റിനു രണ്ടോ മൂന്നോ ലൈക്ക് കിട്ടിയാല്‍ മതി. അതില്‍ കൂടുതല്‍ കിട്ടുന്ന ലൈക്കുകള്‍, കമന്റുകള്‍ ബോണസായിട്ടാണ് അവര്‍ കൂട്ടുന്നത്‌. ഈ ഒരു സ്പിരിട്ടോടെ കാര്യങ്ങള്‍ വിലയിരുത്തിയാല്‍ അവര്‍ക്ക് മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ തങ്ങള്‍ക്ക് ലൈക്കുകളും കമന്റുകളും കിട്ടാന്‍ വേണ്ടി മറ്റുള്ളവര്‍ ഇടുന്ന ചവറുകള്‍ക്ക് വെറുതെ ലൈക്ക് അടിച്ചു കൊടുത്ത് സ്വന്തം സമയം കളയേണ്ട. പലരും പരസ്പ്പര സഹായ സഹകരണ സംഘമായി പ്രവര്‍ത്തിക്കുന്നുണ്ട് ഈ സമയത്ത് പ്രത്യേകിച്ചും.

സെലിബ്രിറ്റികളും ബുദ്ധിജീവികളും അവര്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് ലൈക്കുകളും കമന്റുകളും കിട്ടുന്നത് കണ്ടു സ്വയം ആസ്വദിക്കുന്നതല്ലാതെ അവര്‍ ഒരിക്കലും അല്ലെങ്കില് മിക്കപ്പോഴും ആരുടെയും പോസ്റ്റുകള്‍ക്ക് ലൈക്കോ കമന്റോ ഇടാന്‍ പോകാറില്ല. ചിലര്‍ അങ്ങിനെ ചെയ്യുന്നത് തങ്ങളുടെ വില കുറയുമെന്ന് കരുതുമ്പോള്‍ ചിലര്‍ അതിലൂടെ താന്‍ സ്വയം എക്സ്പോസ് ആയേക്കുമെന്ന് ഭയക്കുന്നു. അത് വഴി തന്റെ സ്വകല്‍പ്പിത ബുദ്ധിജീവി സ്ഥാനം നഷ്ടമാകുമെന്നും കരുതുന്നു.

ചിലര്‍ തങ്ങളിടുന്ന പോസ്റ്റുകള്‍ക്ക് കിട്ടുന്ന ലൈക്കിനു പരസ്യമായി നന്ദി രേഖപ്പെടുത്തുന്നത് കാണാം ചിലരാകട്ടെ തങ്ങള്‍ക്ക് കിട്ടുന്ന കമന്റുകള്‍ക്ക് ലൈക്ക് ചെയ്തു അക്നോലെട്ജു ചെയ്യുന്നത് കാണാം. എതിര്‍ത്താലും അനുകൂലിച്ചാലും ഇടുന്ന ഓരോ കമന്റ്സിനും അക്നോലെട്ജു ചെയ്യുന്നു. ഇത് കമന്റ് ഇടുന്നയാള്‍ക്ക് പ്രോത്സാഹനവും അംഗീകാരവും കൂടിയാകുന്നു. ചിലരാകട്ടെ താന്‍ ഇട്ട പോസ്റ്റിനെ പിന്നെ തിരിഞ്ഞു നോക്കാതെ അതില്‍ മറ്റുള്ളവര്‍ തമ്മിലടിക്കുന്നത്‌ മാറി നിന്ന് ആസ്വദിക്കുകയും ചെയ്യുന്നു.

മുഖപുസ്തക വിശേഷങ്ങള്‍ ഇങ്ങിനെ എഴുതി തുടങ്ങിയാല്‍ അതിനു അവസാനമില്ല..... ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ചു എന്ന് മാത്രം. ഓരോ ആളും അവരവരുടെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് ഉപകാരമായിത്തീരും. തീര്‍ച്ച !!

2013, മാർച്ച് 14, വ്യാഴാഴ്‌ച

മാസ്സ് ഷാര്‍ജ സംഘടിപ്പിച്ച എം.വി. ഗോവിന്ദന്‍ മാസ്റ്റരുടെ പ്രഭാഷണം - അവസാന ഭാഗം

മാസ്സ് ഷാര്‍ജ 12.03.2013 നു ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ഫ്രന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്......
(അവസാന ഭാഗം ... സംഗ്രഹം അജിത്‌ പി.പി. ഷാര്‍ജ) 

സമരങ്ങള്‍ക്കെതിരെ പത്ര മാധ്യമങ്ങള്‍ നടത്തുന്ന ആശയ പ്രചരണം മുതലാളിത്തത്തിനു വേണ്ടിയുള്ളതാണ് . അതിനെ ആ രൂപത്തില്‍ കാണാനും മനസ്സിലാക്കാനും സാധിക്കണം. 

ഒരു ആശയം മനുഷ്യ മസ്തിഷ്കത്തില്‍ പ്രവേശിച്ചാല്‍ അതിനു ഒരു കൂട്ടായ്മ ലഭിക്കും. അങ്ങിനെ കൂട്ടായ്മ ലഭിച്ചാല്‍ അത് ഒരു ഭൌതിക ശക്തിയായി വരും. ഇതാണ് എല്ലാ സംഘടനയുടെയും നിയമം. ഇത് ഒരു സംഘടിത ശക്തിയാണ് ഇത് കേവലമായ ആള്കൂട്ടമല്ല. ആ അര്‍ത്ഥത്തില്‍ കാര്യങ്ങളെ നോക്കി കാണണം. നമ്മള്‍ എന്ത് കഴിക്കണം എന്ന് പോലും തീരുമാനിക്കുന്നത് പലപ്പോഴും നമ്മളല്ല എന്നുള്ള യാഥാര്ത്ഥ്യം നാം തിരിച്ചറിയണം.

ഒരു മാസ ശമ്പളക്കാരന്‍ മാസത്തിന്റെ ഒടുവില്‍ ഒരു ഹോട്ടലില്‍ ഉച്ച ഭക്ഷണത്തിനു നൂറു രൂപയുമായി കയറിയാല്‍ അവന്റെ മുന്നില്‍ ചോറ് വരും അതിന്റെ കൂടെ പൊരിച്ച മീന്‍ കൂടി വരും. ഈ പൊരിച്ച മീനിനു ചോറിനെക്കാള്‍ കൂടുതല്‍ തുക അവര്‍ ഈടാക്കും. അത് കൊണ്ട് കയ്യിലെ കാശ് നോക്കി മീന്‍ പൊരിച്ചത് വേണ്ട എന്ന് നമ്മള്‍ പറയുന്നു. അവിടെയിരിക്കുന്ന മറ്റുള്ളവരുടെ മുന്നില്‍ കൊച്ചാവാതിരിക്കാന്‍ (പെറ്റി ബൂര്ഷ്വാ് ചെറ്റത്തരംഉള്ളത് കാരണം) ഞാന്‍ മീന്‍ കഴിക്കാറില്ല വെജിറ്റേറിയന്‍ ആണെന്ന് നടിക്കുന്നു. ഇതിന്റെ ഫലമായി കൊണ്ട് വന്ന മീന്‍ കറി പോലും കഴിക്കാന്‍ ആകാതെ സാമ്പാര്‍ കഴിച്ചു അച്ചാറും തൊട്ടു കൂട്ടി ഇറങ്ങേണ്ടി വരുന്നു. അപ്പോള്‍ ഹോട്ടലില്‍ കയറിയാല്‍ ചിക്കന്‍ ബിരിയാണി വേണോ എന്ന് ചോദിച്ചാല്‍ വേണ്ട എന്ന് പറയും എന്താ കഴിക്കഞ്ഞിട്ടാണോ? അല്ല. അത്തരം രണ്ടു ബിരിയാണി കിട്ടിയാല്‍ കഴിക്കും പക്ഷെ കയ്യില്‍ അതിനുള്ള കാശില്ല. അപ്പോള്‍ പലപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചല്ല നാം ജീവിക്കുന്നത്.
നിങ്ങള്‍ എങ്ങിനെ ജീവിക്കണം എന്ന് ഇവിടെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്ക്ക് അങ്ങിനെയെ ജീവിക്കാന്‍ കഴിയൂ. നിങ്ങള്‍ പറയുന്ന എന്തിനുമുള്ള സ്വാതന്ത്ര്യം ഒന്നും യഥാര്ത്ഥത്തില്‍ നിങ്ങള്ക്ക് ഇല്ല. നിങ്ങള്ക്ക് മരിക്കാതെ ജീവിക്കാനാവശ്യമുള്ള കൂലിയാണ് ജോലി ചെയ്‌താല്‍ കിട്ടുന്നത്. അത് കൊണ്ട് വേണം നിങ്ങള്‍ ജീവിക്കാന്‍.

ആശയം രൂപീകരിക്കുന്നത് ഭൌതിക പ്രപഞ്ചത്തില്‍ നിന്നാണ്. ആ ഭൌതിക ശക്തി ഒരു കൂട്ടയ്മയായാല്‍ ആ കൂട്ടായ്മയില്‍ നിന്ന് ഒരു ഭൌതിക ആശയം തന്നെ രൂപീകരിക്കപ്പെട്ടാല്‍ ഈ ഭൌതിക പ്രപഞ്ചത്തെ തന്നെ മാറ്റി മറിക്കാന്‍ കഴിയും. ഇവിടെയാണ് ആശയത്തിന്റെ പ്രസക്തി. ആശയം എന്താണ്? ആശയ വാദവും ഭൌതിക വാദവും രണ്ടായി വേര്തിരിഞ്ഞപ്പോള്‍ ഭൌതികവാദത്തിന്റെ വക്താക്കളായി വന്ന യുക്തിവാദികള്‍ പറഞ്ഞു മനുഷ്യന്റെ ചിന്ത, ബോധം സൌന്ദര്യ അവബോധം, ഇവയൊക്കെ ഭൌതികമാണ്. ഈ യുക്തിവാദികളുടെ ഈ വാദവുമായി ബന്ധപ്പെട്ടാണ് ഈ ആശയവാദം നിരന്തരം സംവേദിച്ചത്. അങ്ങിനെ സംവദിച്ചു കൊണ്ട് ഈ ചിന്ത എന്ന് പറയുന്നത് ഈ സൌന്ദര്യ ബോധം എന്ന് പറയുന്നത് നാഡീവ്യൂഹത്തിന്റെ ഭാഗമായിട്ടുന്ടാവുന്ന ചിന്തയുടെ വിവിധങ്ങളായ രൂപങ്ങള്‍ ആണ് എന്ന് പറയുന്നതു ഒക്കെ ഭൌതികമെന്നു പറയുന്നത് ശരിയോ തെറ്റോ? ഈ ഒരു അവസരത്തിലാണ് കൃത്യമായ നിലപാട് സ്വീകരിച്ചു കൊണ്ട് രംഗത്ത്‌ വന്നത് ആശയ പ്രപഞ്ചവും ഉണ്ട് ഭൌതിക പ്രപഞ്ചവും ഉണ്ട്. പിന്നീടുള്ള ചോദ്യം ഇതാണ് പ്രാഥമികം? ആശയ പ്രപഞ്ചമാണോ അതോ ഭൌതിക പ്രപഞ്ചമാണോ? ഭൌതിക പ്രപഞ്ചമാണ് പ്രാഥമികം എന്നും ആശയ പ്രപഞ്ചം അതിന്റെ ഭാഗമാണ് എന്നും വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം കൃത്യമായി പറഞ്ഞു. ഇത് കൃത്യമായ്‌ സാമൂഹ്യ വിപ്ലവത്തിന്റെ ശാസ്ത്രമാണ്. ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഗല്ഫ് മേഖലയിലുള്ള സംഘടനകള്ക്ക പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ട്.

ഗല്ഫ് മലയാളിയെ സംബന്ധിച്ചിടത്തോളം നല്ല ധാരണ വേണം. താന്‍ നില്ക്കു ന്ന മണ്ണ് തിരിച്ചറിയണം. തൊഴിലാളി മുതലാളി ബന്ധങ്ങളില്‍ ഉണ്ടാകുന്ന ശത്രുതാപരമായ അവസ്ഥയില്‍ ഒരു ഗല്ഫ് മലയാളിക്ക് അവന്റേതായ പരിമിതികള്‍ ഉണ്ട്. അത് ഉള്ക്കൊണ്ട്‌ കൊണ്ട് തന്നെ ഗല്ഫ് മലയാളിക്ക്‌ എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുമ്പോള്‍ വര്ഗ‌സമരത്തിന്റെ ഏതെന്കിലും ഒരു തലത്തില്‍ നിങ്ങള്ക്ക് പ്രവര്ത്തിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ സാധിക്കും എന്ന് തന്നെയാണ് പറയാനുള്ളത്. ഉപരി ഘടനയില്‍ ഒരു സാമ്പത്തിക വര്ഗ വൈരുദ്ധ്യത്തിന്റെ ഭാഗമായി നില്ക്കുന്ന അടിത്തറയില്‍ ഇവിടെ വല്ലാതെ രീതിയില്‍ ഇടപെടാനുള്ള ശേഷി ഒന്നും നമ്മള്ക്ക് ഇല്ലെങ്കിലും മനുഷ്യ സമൂഹത്തിന്റെ ലോക വ്യാപകമായിട്ടുള്ള വര്‍ഗ സമരത്തി ന്റെ ഉപരി ഘടനയായ സൂപ്പര്‍ സ്ട്രക്ചര്‍ ആയ പ്രത്യയശാസത്രം, രാഷ്ട്രീയം, ആശയം, വിദ്യാഭ്യാസം സംസ്കാരം ഉള്പ്പെടെ സകലതും ആ മേഖലയിലൊക്കെ വര്ഗ വിഭജിതമായ ഓരോന്നിലും എന്തുണ്ട്? വിപരീതങ്ങളുണ്ട് ആ വിപരീതങ്ങളില്‍ ശരിയായ ദിശാബോധത്തോടു കൂടി ഇടപെടുവാന്‍ ആര്ക്കാവും? നിങ്ങള്ക്കാവും. അവിടെ നിങ്ങള്‍ ഇടപെടണം. അവിടെ അറച്ച് നില്ക്കേണ്ട ആവശ്യമില്ല. ഫലപ്രദമായി ഇടപെടണം. ആ ഇടപെടല്‍ എല്ലാ സാമൂഹ്യ തിന്മകള്‍ക്കെതിരെയും ആയിരിക്കണം അന്ധവിശ്വാസങ്ങളക്കെതിരെയായിരിക്കണം, അത് സാമ്രാജ്യത്വത്തിന്റെ ആശയ തലത്തെ വെല്ലു വിളിക്കലാണ്. ആശയതലത്തില്‍ സമരം ചെയ്യുന്നവര്ക്ക് ‌ ഈ ഉത്തരവാദിത്വം ഉണ്ട് എന്നുള്ളത്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മാസ്സ് പോലുള്ള സംഘടനകള്ക്ക് ഇക്കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കി വളരെ ഗൌരവമായി മനസ്സിലാക്കി പ്രവര്ത്തിക്കാന്‍ കഴിയേണ്ടതുണ്ട്.

സോവിയറ്റ്‌ യൂനിയന്റെ തകര്ച്ചയോടെ ധനമൂലധനത്തിനു അവിടെ കടന്നു ചെല്ലാന്‍ പറ്റി. അതു വരെ അതിനു അവിടെ കടന്നു ചെല്ലാന്‍ പറ്റിയിരുന്നില്ല. അതോടൊപ്പം സ്വത്വ രാഷ്ട്രീയവും കടന്നു വന്നു. എന്താണ് സ്വത്വം എന്ന് പറഞ്ഞാല്‍ ? അത് വ്യക്തിപരമാണോ? ഒരു പരസ്യം നിങ്ങള്‍ ശ്രദ്ധിച്ചു കാണും. നിങ്ങള്‍ ദരിദ്രനായി ജനിച്ചത്‌ നിങ്ങളുടെ കുറ്റം കൊണ്ടല്ല,... (പിന്നെ തന്തയുടെ കുറ്റം കൊണ്ടാണോ? ഇതല്ലേ അതിന്റെ വ്യംഗ്യം?) എന്നാല്‍ നിങ്ങള്‍ ഇപ്പോഴും ദരിദ്രനായി തുടരുന്നത് നിങ്ങളുടെ കുറ്റം കൊണ്ടാണ്. അപ്പോള്‍ അത് പ്രകാരം അയാള്‍ തന്റെ കുറ്റം പരിഹരിച്ചാല്‍ ധനികനാകും എന്നാണു. ആവുമോ? 93 കോടി ജനങ്ങള്‍ക്ക് 9 രൂപ മുതല്‍ 21 രൂപ വരെയാണ് ദിവസ വരുമാനം. അവനോടാണ്ടാ പറയുന്നത് നിന്റെ കുറ്റം കൊണ്ടാണ് നീ ധനികനാകാത്തത് എന്ന്. നമ്മലോടെല്ലാം പറയുന്ന ഒരു കാര്യമുണ്ട്. നീ അടങ്ങിയിരുന്നു നിന്റെ കാര്യം നോക്കി ജീവിക്ക്. അങ്ങിനെ ജീവിച്ചാല്‍ എന്താവും? നീ നന്നാവും അത് പോലെ നിന്റെ വീട് നന്നാവും. ഇത് പോലെ മറ്റവനും ചെയ്‌താല്‍ എന്താകും അവന്റെ വീട് നന്നാകും. അങ്ങിനെ ഓരോരുത്തരും അവനവന്റെ വീട് നോക്കിയാലോ എല്ലാവരുടെയും വീട് നന്നാവും. അങ്ങിനെ എല്ലാവരുടെയും വീട് നന്നായാലോ എന്താവും? നാട് നന്നാവും. നല്ല പോളിസിയാണ്. പക്ഷെ നന്നാവുമോ? വാള്സ്ട്രീ റ്റ് ഒക്ക്യുപൈട് പ്രസ്ഥാനം പറഞ്ഞ പോലെ സാമ്പത്ത്‌ മുഴുവന്‍ ഒരു ശതമാനത്തില്‍ കേന്ദ്രീകരിച്ചു ബാക്കി 99% ത്തിനു പൈസയില്ല ജീവിക്കാന്‍ വയ്യ. അപ്പോള്‍ അസമത്വമാണ് പ്രശ്നം. ധനികന്‍ കൂടുതല്‍ ധനികനാകുന്നു ദരിദ്രന്‍ കൂടുതല്‍ ദാരിദ്രനാകുന്നു. ഇങ്ങിനെയൊരു സാഹചര്യം നിലനില്ക്കുന്ന പശ്ചാത്തലത്തില്‍ ഞാന്‍ എന്റെ കുടുംബം നോക്കിയാല്‍ നിങ്ങള്‍ നിങ്ങളുടെ കുടുംബം നോക്കിയാല്‍ എല്ലാ അസമത്വങ്ങളും അവസാനിച്ചു സമത്വ സുന്ദരമായ ലോകം ഉണ്ടാകും എന്ന് തലക്ക് വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല. പക്ഷെ ഇതാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അത് കൊണ്ടാണ് ഞാന്‍ ഐ (I) ഇംഗ്ലീഷ്‌ അക്ഷരത്തില്‍ വടിവൊത്ത അക്ഷരം അപ്പുറത്തെക്കും ഇപ്പുറത്തെക്കും ഇല്ല.

അപ്പോള്‍ സ്വത്വം എന്ന് പറഞ്ഞാല്‍ ജാതി, മതം. ലിംഗം, വംശം, ഭാഷ ഇതാണ് സ്വത്വം. ഒരു പ്രത്യേക ജന വിഭാഗത്തിന്റെ പരസ്പ്പരം ബന്ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയിടുള്ള അടയാളങ്ങളാണ് സ്വത്വം. ഈ സ്വത്വത്തെയാണ് ആര് ഉപയോഗിച്ചത്? സോവ്യറ്റ് റഷ്യ തകര്ന്നപ്പോള്‍ സാമ്രാജ്യത്വം ഉപയോഗിച്ചത്. വംശത്തെ ഉപയോഗിച്ച് ഭാഷയെ ഉപയോഗിച്ചു. പരസ്പ്പരം ഒന്നിച്ചു നിന്നിരുന്ന ഒരു രാജ്യത്തെ പത്ത്‌ പതിനാറു കഷണങ്ങള്‍ ആക്കി. ആ കഷണങ്ങള്‍ പരസ്പ്പരം ഏറ്റു മുട്ടി. ഓരോ കഷണത്തിനും ഒരേ കേന്ദ്രത്തില്‍ നിന്ന് സഹായവും പിന്തുണയും കിട്ടി. പരസ്പ്പരം സഹോദര രാജ്യങ്ങള്‍ ഏറ്റുമുട്ടി എന്തിനു വേണ്ടി സ്വത്വ രാഷ്ട്രീയം നില നിര്ത്താന്‍ വേണ്ടി. അങ്ങിനെ സ്വത്വ രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി സ്വത്വ രാഷ്ട്രങ്ങള്‍ രൂപപ്പെട്ടു. അങ്ങിനെ ഇതൊക്കെ ഉപയോഗപ്പെടുത്തി അവിടെ ധന മൂലധനം കടന്നു വന്നു. അപ്പോള്‍ ഈ സ്വത്വ രാഷ്ട്രീയം ആര്ക്കു വേണ്ടിയാണ് ആരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്? സാമ്രാജ്യത്വത്തിന്റെ.

ഇപ്പോള്‍ ഉത്തരാധുനികത എന്നൊരു പുതിയ ആശയമുണ്ട്. അവര്‍ പറയുന്നത് നമ്മള്ക്കയ മുതലാളിത്തവും വേണ്ട സോഷ്യലിസവും വേണ്ട. അവര്‍ എവിടെ നിന്നാണ് ഇത് പറയുന്നത് ? മുതലാളിത്തത്തില്‍ നിന്ന് കൊണ്ട്. രണ്ടെ രണ്ടു രാഷ്ട്രീയമേ ഉള്ളൂ ഒന്ന് നിലവിലുള്ളതിനെ നില നിര്ത്താന്‍ മറ്റൊന്ന് നിലവിലുള്ളതിനെ ഇല്ലാതാക്കാന്‍. ഇങ്ങിനെയുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലോകത്ത് നമ്മള്‍ മുതലാളിത്വത്തിനും എതിരാണ് സോഷ്യലിസത്തിനും എതിരാണ് എന്ന് പറഞ്ഞാല്‍ എന്താണ് അതിനര്ത്ഥം അതിനര്ത്ഥം മുതലാളിത്വത്തെ തകര്ത്തു സോഷ്യലിസം കൊണ്ട് വരുന്നതിനു അത് എതിരാണ് എന്നാണു. അത് സഹായിക്കുക ആരെയാണ്? മുതലാളിത്വത്തെ. ഞങ്ങള്‍ മുതലാളിത്വത്തിന് എതിരാണ് എന്ന് മുതലാളിത്വലോകത്ത്‌ പറഞ്ഞാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? അത് കൊണ്ട് മുതലാളിത്വം അവസാനിക്കുമോ? ഇല്ല ഞങ്ങള്‍ സോഷ്യലിസത്തിനും മുതലാളിത്തത്തിനും എതിരാണ് എന്ന് മുതലാളിത്തലോകത്തില്‍ പറഞ്ഞാല്‍ അത് ആര്‍ക്കേ എതിരാവൂ അത് സോഷ്യലിസത്തിനെ എതിരാവൂ.

പിന്നെ സമഗ്രത വേണ്ടെന്നാണ്. എന്ന് പറഞ്ഞാല്‍ ഭൂത കാലം, ത്രസിക്കുന്ന വര്ത്തമാനം, ഉജ്ജ്വലമായ ഭാവി. ഇത് മൂന്നും വേണ്ട. അപ്പപ്പോള്‍ കാണുന്നതിനെ മാത്രം പ്രതികരിച്ചാല്‍ മതി. സമഗ്രമായ വീക്ഷണങ്ങള്‍ വേണ്ട. എന്ന് പറഞ്ഞാല്‍ സമഗ്രമായ്‌ വീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ട തത്വശാസ്ത്രം വേണ്ട. ഓരോരോ വിഭാഗങ്ങളും അന്യരാണ്. ഓരോ വിഭാഗങ്ങളും സ്വത്വ വിഭാഗങ്ങളാണ്. സ്വത്വ വിഭാഗങ്ങള്‍ മാത്രം യോജിച്ചു പോകുക എന്ന് പറഞ്ഞു ഓരോന്നിനെയും ശകലീകരിക്കുകയാണ്. എങ്ങിനെയാണ് ശകലീകരിക്കുക. ഒരാള്ക്ക അയാളുടെ സ്വത്വത്തെ തിരെഞ്ഞെടുക്കാം അങ്ങിനെ തിരെഞ്ഞെടുക്കുമ്പോള്‍ തൊഴിലാളി വര്ഗം, ദേശീയത ഇതൊന്നും ഈ കാലഘടത്തില്‍ പ്രസക്തമെ അല്ല എന്നാണു. അപ്പോള്‍ വര്ഗ്ഗം പ്രശ്നമല്ല ദേശീയത പ്രശ്നമല്ല എല്ലാം കഷണം കഷണമായി നില്ക്കു ന്ന സ്വത്വം മാത്രമാണ് പ്രശ്നം. അങിനെ വന്നാല്‍ ആര്ക്കാ്ണ് നേട്ടം. ആരാണ് ഇല്ലാതാവുന്നത്?

ഇപ്പോള്‍ ഒരു തൊഴിലാളി വര്ഗ്ത്തെ എടുക്കാം. തൊഴിലാളി വര്ഗത്തെ സ്വത്വത്തെ അടിസ്ഥാനപ്പെടുത്തി വിഭജിക്കാം. എങ്ങിനെ? ആദ്യം ജാതി തിരിച്ചു നോക്കുക. പട്ടിക ജാതി, പിന്നെ പട്ടിക വര്ഗ്ഗം ,പിന്നെ പിന്നോക്ക സമുദായം, പിന്നെ മുന്നോക്ക സമുദായം ഇങ്ങിനെ ഓരോന്ന് ഓരോന്ന് എടുക്കുക പിന്നെ മതം എടുക്കുക ഹിന്ദുമതം, ഇസ്ലാം മതം ക്രിസ്തുമതം, പിന്നെ മലയാളി, തമിഴന്‍, തെലുങ്കന്‍, അങ്ങിനെ പിന്നെ വംശം എടുക്കുക. ഇത്രയും എടുത്തു വിഭജിച്ചു വിഭജിച്ചു വന്നു കഴിഞ്ഞാല്‍ ആര് ഉണ്ടാകില്ല. തൊഴിലാളി വര്ഗം ഉണ്ടാകില്ല. ആര് ഉണ്ടാവും. സ്വത്വ വിഭാഗം ഉണ്ടാകും. ഇത് തൊഴിലാളി വര്ഗത്തിനു അറിയാം. എന്നാല്‍ ഈ തൊഴിലാളി വര്ഗ്ത്തെ തന്നെ ഇല്ലാതാകാന്‍ വേണ്ടി ആഗോള വല്ക്കനരണം നടപ്പിലാക്കുന്ന സാമ്രാജ്യത്വ താല്പ്പര്യമാണ് ഇതിന്റെ പിന്നില്‍. ഈ സാമ്രാജ്യത്വ താല്പര്യമാണ് ആര് സംരക്ഷിക്കുന്നത്? സ്വത്വ രാഷ്ട്രീയം. അപ്പോള്‍ സ്വത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കുറ്റം സാമ്രാജ്യത്വ താല്പ്പ ര്യമാണ്. സ്വത്വ രാഷ്ട്രീയത്തെ ശക്തമായി എതിര്ത്തു കൊണ്ട് വര്ഗത രാഷ്ട്രീയം മുന്നോട്ടു കൊണ്ട് പോകാന്‍ സാധിക്കണം. വര്ഗത്തെ ശിഥിലമാക്കുന്ന നിലപാടുകള്ക്കെതിരെ നമുക്ക്‌ പോരാടുവാന്‍ സാധിക്കണം. അപ്പോള്‍ സ്വത്വ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിച്ചു കൊണ്ടല്ലാതെ നമുക്ക്‌ മുന്നോട്ട് പോകാന്‍ കഴിയില്ല.

ഓരോരോ മേഖലയില്‍ നടന്ന നിരവധി പോരാട്ടങ്ങള്‍ പരിശോധിച്ച് നോക്കിയാല്‍ ഉദാഹരണത്തിന് അറബ് മേഖലയില്‍ നടന്ന പോരാട്ടങ്ങള്‍ അവിടെ ആ പോരാട്ടത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്പര്യത്തിനും ഇംഗിതത്ത്തിനും അനുസരിച്ച് അവിടെ നില നില്ക്കു ന്ന ഗവണ്‍മെന്റിനോട് അവരുടെ താല്പര്യങ്ങലുമായി ബന്ധപ്പെടുത്തി അതിനെ തകര്ക്കാലന് ഉള്ള വളരെ പ്രധാനപ്പെട്ട ഉപകരണമായി ആരെയാണ് ഉപയോഗിച്ചത്? വര്ഗീതയതയെയാണ്. മതത്തെയാണ്. മത സ്വത്വത്തെയാണ്. ഒരു ജനക്കൂട്ടം വലിയ പ്രതിഷേധത്തിന്റെ ഭാഗമായി പ്രക്ഷോഭത്തിന്റെ ഭാഗമായി ലോകത്തില്‍ എവിടെ ഉയര്ന്നു വന്നാലും ആ ഉയര്ന്നു വരുന്ന പ്രക്ഷോഭം കൊണ്ട് സാമൂഹ്യ വിപ്ലവത്തിന്റെ ചരിത്ര ദൌത്യം നിര്‍വഹിക്കുവാന്‍ ആവില്ല എന്നുള്ളതാണ്. കൃത്യമായ ദിശാബോധത്തോടെ ഉയര്ന്നു വരുന്ന പ്രക്ഷോഭങ്ങളെ, വര്ഗ സമരത്തെ രാഷ്ട്രീയ ഇച്ച്ചാശക്തിയോടെ അതിന്റെ ആത്മനിഷ്ഠ ഘടകമെന്ന രീതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രവര്ത്ത്നം നടത്തി മുന്നെട്ടെക്ക് പോകാന്‍ നിലവിലുള്ള ഭരണകൂടത്തിനു പകരം മറ്റൊരു ഭരണകൂടത്തെ പകരം വെക്കാനുള്ള ശേഷിയും കഴിവും പൂര്ണ്ണമായി ഉപയോഗിക്കാന്‍ കഴിയാത്തിടത്തോളം കാലം ഒരു വിപ്ലവത്തിലെക്കും എത്തില്ല എന്ന് മാത്രമല്ല മുതലാളിത്തത്തിനു വീണ്ട്ടുക്കാനുള്ള ശേഷി ലഭിക്കുകയാണ് ചെയ്യുക. അതാണ്‌ ലോകത്ത്‌ ഉരുത്തിരിഞ്ഞു വരുന്ന ചിത്രം.

അത് കൊണ്ട് മുതലാളിത്തം ദുര്ബലമാകുന്നത് കൊണ്ട് മാത്രം സാമൂഹ്യ പരിവര്ത്തനം നടക്കില്ല. സാമൂഹ്യ പരിവര്ത്തനം നടക്കണമെങ്കില്‍ ഇന്ത്യയെപ്പറ്റി ഞാന്‍ നേരത്തെ ചൂണ്ടി കാണിച്ചത് പോലെ ആളിക്കത്തുന്ന വര്ഗ സമരത്തെ രാഷ്ട്രീയ ഇച്ച്ചാശക്തിയോടു കൂടി നയിക്കുന്ന ആത്മനിഷ്ഠ ഘടകമായ രാഷ്ട്രീയ നേതൃത്വം വേണം ഭരണകൂടത്തെ മാറ്റുന്നതിന് വേണ്ടിയുള്ള ശക്തിമത്തായ പോരാട്ടത്തിന്റെ കെല്പ്പുള്ള ശക്തി ഉണ്ടാകണം എങ്കില്‍ മാത്രമേ നമ്മുടെ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സാധിക്കൂ. പാര്ളിമെന്ററി പ്രവര്ത്തനവും പാര്ളിമെന്റിതിര പ്രവര്ത്തനവും സംയോജിപ്പിച്ച് കൊണ്ടാണ് ലാറ്റിനമെരിക്കന്‍ രാജ്യങ്ങളില്‍ പോരാട്ടം നടത്തുന്നത്. അമേരിക്കന്‍ സാമ്രാജ്യ്വത്വത്തിനെതിരെയുള്ള പോരാട്ടം നടത്തുന്നത്. അത്തരം കാര്യങ്ങള്‍ കൂടി നാം കാണണം.

ഇത് പോലെ ലിംഗപരമായ ചൂഷണം ഇല്ലാതാക്കാനുള്ള സമരത്തില്‍ ഏര്‍പ്പെടണം. പുരുഷ മേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീകള്ക്കെതിരെയുള്ള ലിംഗപരമായ ചൂഷണം കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങുന്നു. ഒരു പോലെ ജോലിക്ക് പോകുന്ന സ്ത്രീയും പുരുഷനും ജോലി കഴിഞ്ഞു വന്നാല്‍ സ്ത്രീ അടുക്കള ജോലിയും കുട്ടികളെ നോക്കുന്ന ജോലിയും അവരുടേതായി മാത്രം കണക്കാക്കി നിര്‍വഹിക്കേണ്ടി വരുന്ന അവസ്ഥ പുരുഷന്‍ ഇതിലൊന്നും അവരെ സഹായിക്കാതെ നില്ക്കുന്ന അവസ്ഥ. വീട്ടു ജോലിയെ ഒരു ജോലിയായി കണക്കാക്കാതെ അവര്ക്ക് അതിനുള്ള കൂലി പോലും നല്കാതെ ചൂഷണം ചെയ്യുന്ന അവസ്ഥ അത് ഒരു ചൂഷണമായി പോലും സ്ത്രീകള്ക്ക് സ്വയം തോന്നാത്ത രീതിയില്‍ അവരെ ചിന്തിപ്പിക്കുന്ന ബോധ നിലവാരം അവരില്‍ ഉണ്ടാക്കിയെടുക്കുക ഇതൊക്കെ ഇല്ലാതാക്കേണ്ടത്. എംഗല്സ് പറഞ്ഞ പോലെ പൊതു അടുക്കളകള്‍ വരുമ്പോഴേ സ്ത്രീകളുടെ മേലുള്ള ഇത്തരം ചൂഷണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയൂ. അപ്പോള്‍ സ്ത്രീയും പുരുഷനും ഒരു പോലെ പൊതു അടുക്കളയില്‍ നിന്ന് കിട്ടുന്ന ഭക്ഷണത്തിനു കൂലി കൊടുത്ത്‌ ഒരു പോലെ തുല്യതയോടെ കഴിക്കാന്‍ കഴിയും. സ്ത്രീകള്ക്ക് നേരെയുള്ള സ്ത്രീ പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ബോധവല്ക്കരണം നടക്കണം.

സി.പി.എം.നെതിരെ വ്യക്തിപരമായ് പോരാട്ടം നടത്തുവാന്‍ വേണ്ടി പാര്ട്ടി വിട്ടു പുറത്ത് പോയ രണ്ടു നേതാക്കളുടെ ഇന്നത്തെ അവസ്ഥ എന്താണ്? അവര്‍ എന്ത് കൊണ്ട് സി.പി.എം. ലേക്ക് തിരിച്ചു വരുവാന്‍ ആഗ്രഹിക്കുന്നു? അവര്‍ ഇനി ഇവിടെ വന്നിട്ട് എന്തെടുക്കാന്‍ എന്നുള്ള ചോദ്യം മാറ്റി വെക്കുക. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് ചിന്തിക്കുക. ഇതില്‍ നമുക്ക് സന്തോഷമില്ല മറിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കുക. നമ്മള്‍ ആരുടെ നേരെയും വാതില്‍ കൊട്ടിയടചിട്ടില്ല. നിലപാടുകള്‍ മാറ്റി തിരിച്ചു വരുന്നവരെ വരേണ്ട എന്ന് നമ്മള്‍ പറയില്ല.

ഈ സര്ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി അതിലുള്ള ഏതെന്കിലും പാര്ട്ടി്യെ പിടിച്ചു അവര്ക്ക് മുഖ്യമന്ത്രി സ്ഥാനമോ, ഉപ മുഖ്യമന്ത്രി സ്ഥാനമോ വാഗ്ദാനം ചെയ്തു പുതിയ ഒരു സര്ക്കാ ര്‍ ഉണ്ടാക്കാന്‍ സി.പി.എം. തയ്യാറല്ല എന്ന് വളരെ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. മാണി ചെയ്യുന്നത് അവരുടെ മുന്നണിയില്‍ വിലപേശാന്‍ വേണ്ടി ഇപ്പുറത്തെക്ക് വരുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ്. ആ ഉദ്ദേശ്യം ഇപ്പോള്‍ അവര്ക്കും മനസ്സിലായി കഴിഞ്ഞു. മാണിയുടെ ഉദ്ദേശ്യ പൂര്ത്തിക്ക് വേണ്ടി സി.പി.എം. നെ കരുവാക്കാന്‍ എന്തായാലും സി.പി.എം. നിന്ന് കൊടുക്കാന്‍ തയ്യാറല്ല. മറിച്ച് ഇടത് പക്ഷ മുന്നണിയുടെ നയം അംഗീകരിച്ചു അതിലേക്ക വരാന്‍ തയ്യാറായാല്‍ ഏതു പാര്ട്ടി ക്കും വ്യക്തിക്കും ആ മുന്നണിയില്‍ വരാം. അങ്ങിനെ വരാന്‍ തയ്യാറുള്ളവരെ വേണ്ടെന്നു വെക്കില്ല. നിലപാടാണ് പ്രശ്നം. നയമാണ് പ്രശനം. നിലപാട് മാറി നയം അമ്ഗേകരിച്ചു ഇടത് മുന്നണിയിലേക്ക് വന്നാല്‍ അവരെ സ്വീകരിക്കും. അത് പോലെ തന്നെ ജാതി മത ശക്തികള്ക്ക് അടിമപ്പെട്ടു ഭരണം നടത്തുന്ന ഉമ്മന്‍ ചാണ്ടി സര്ക്കാര്‍ സ്വാഭാവികമായി അതിന്റെ തകര്ച്ച നേരിടുമ്പോള്‍ അതിനെ രക്ഷിക്കാനും സി.പി.എം. തയ്യാറല്ല. ഈ ഒരു നയമാണ് കേരളത്തില്‍ സി.പി.എം. സ്വീകരിച്ചിരിക്കുന്നത്.

ജാതി മത ശക്തികള്ക്ക് കീഴടങ്ങി ഭരണം നടത്തുന്ന ഈ സര്ക്കാര്‍ അഞ്ചു വര്ഷം തികയ്ക്കും എന്ന് അവര്ക്ക് തന്നെ ഉറപ്പു ഇല്ല. ഇതിനെതിരെയുള്ള ഒരു വലിയ പോരാട്ടം കേരളത്തില്‍ വളര്ന്നു വന്നിട്ടുണ്ട്. അത് ഇനിയും വളര്ന്നു വരും. അഖിലേന്ത്യാ തലത്തില്‍ തന്നെ ഒരു പുതിയ പോരാട്ടം സി.പി.എം. ആരംഭിച്ചിട്ടുണ്ട് അതിന്റെ ഭാഗമായുള്ള സമര സന്ദേശ ജാഥകള്‍ അഖിലേന്ത്യാ തലത്തില്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. മാറ്റം ഉണ്ട്ടാകണമെങ്കില്‍ ഇടത് പക്ഷം ശക്തിപ്പെടണം. അതിനു സി.പി.എം. ശക്തിപ്പെടണം. സി.പി.ഐ. ശക്തി പെടണം. അതിനു വേണ്ടിയുള്ള ഇടപെടലുകള്‍ നിങ്ങള്‍ ഒരോരുത്തരില്‍ നിന്നും ഉണ്ടാകണം. പ്രത്യേകിച്ച് ആശയപരമായുള്ള പോരാട്ടങ്ങളില്‍ മാസ്സ് പോലുള്ള സംഘടനകള്‍ മുന്കയ്യെടുത്ത് കൊണ്ട് ഇനിയുള്ള കാലം ശക്തമായി മുന്നോട്ടു പോകണം എന്ന് പറഞ്ഞു കൊണ്ട് എല്ലാവര്ക്കും അഭിവാദ്യങ്ങള്‍ അര്പ്പിച്ചു കൊണ്ട് ഞാന്‍ നിരത്തുന്നു.

മാസ്സ് ഷാര്‍ജ സംഘടിപ്പിച്ച എം.വി. ഗോവിന്ദന്‍ മാസ്റ്റരുടെ പ്രഭാഷണം - രണ്ടാം ഭാഗം

മാസ്സ് ഷാര്‍ജ 12.03.2013 നു ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ഫ്രന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്......
(രണ്ടാം ഭാഗം ... സംഗ്രഹം അജിത്‌ പി.പി. ഷാര്‍ജ) 

ആധുനിക സമൂഹത്തില്‍ രണ്ടു പ്രധാനപ്പെട്ട വര്ഗങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. അവ ഏതോക്കെയാണ് ? ഒന്ന് തൊഴിലാളിവര്ഗ്ഗവും മറ്റൊന്ന് മുതലാളിവര്ഗ്ഗവും. ഈ തൊഴിലാളി വര്ഗ്ഗവും മുതലാളി വര്‍ഗ്ഗവും വളര്ന്നു വരുന്ന ലോകത്തില്‍ ആരാണ് വിപ്ലവകാരി? തൊഴിലാളിവര്ഗമാണോ അതോ മുതാളി വര്ഗമാണോ? 

തൊഴിലാളി വര്ഗമാണ് വിപ്ലവകാരി. അപ്പോള്‍ ബൂര്ഷ്വാസി ആരല്ല? വിപ്ലവകാരിയല്ല. മറിച്ച് ആരാണ് ? പ്രതിവിപ്ലവകാരിയാണ്.
എന്നാല്‍ അതെ സമയം ഭൂപ്രഭുത്വം അവസാനിപ്പിച്ചു ജനാധിപത്യ വിപ്ലവം കേട്ടിപ്പെടുത്ത വിപ്ലവകാരിയായിരുന്നു ഇവര്‍ എന്നുള്ളത് നാം മറക്കാനും പാടില്ല.

നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്നം സാമ്പത്തികക്കുഴപ്പവും സാമ്പത്തിക പ്രതിസന്ധിയുമാണ്. ഇതിനു അടിസ്ഥാനമായിട്ടുള്ള കാരണം വാങ്ങല്‍ കഴിവ് ഇല്ലാത്തതാണ്. ഇത് വര്ദ്ധിപ്പിക്കുന്നതിന് വേണ്ടിയിട്ട് കേയ്ന്സിന്റെ തിയറി അനുസരിച്ച് ഗവന്മേന്റ്റ്‌ മാര്ക്ക്റ്റില്‍ ഇടപെടണം എന്നതനുസരിച്ചു പൊതുമേഖല സ്ഥാപനവും, പൊതു വിതരണവും സബ്സിഡിയും ഒക്കെയായി മുതലാളിത്തം വീണ്ടും പച്ച പിടിച്ചത്. എന്നാല്‍ 1980കളുടെ മദ്ധ്യം ആയതോടു കൂടി രാജീവ്‌ ഗാന്ധിയുടെ കാലഘട്ടം ആയതോടു കൂടി ലാഭ നിരക്ക് കുറയാന്‍ തുടങ്ങി. ഈ സമയത്താണ് ആഗോളവല്ക്കരണത്തിന്റെ ഭാഗമായി വീണ്ടും ഒരു പുതിയ സാമ്പത്തിക നയം ചര്ച്ച ചെയ്തു ഒരു പ്രധാന മുദ്രാവാക്യം മുന്നോട്ടു വെച്ചത്. അത് എന്താണ്? വീണ്ടും ഗവന്മേന്റ്റ്‌ മാര്ക്കറ്റില്‍ ഇടപെടാന്‍ പാടില്ല എന്നതാണ്.

ഇവിടെയാണ് ഒരു ധന മൂലധനത്തിന്റെ മുഖ്യ പഠനം. ധന മൂലധനം. എന്താണ് ധന മൂല ധനം. ഇതിനു മുന്നേ വ്യാപകമായി കേട്ട മൂലധം ഫിനാന്സ് മൂലധനം ആയിരുന്നു. ഫിനാന്സ് മൂലധനം എന്ന് പറഞ്ഞാല്‍ ബാങ്കിങ്ങ് മൂലധനവും വ്യാവസായിക മൂലധനവും ചേര്ന്നതാണ് ഫിനാന്സ് മൂലധനം. എന്നാല്‍ ഫിനാന്സ് മൂലധനവും ഇന്നത്തെ ധന മൂലധനവും തമ്മില്‍ വിത്യാസമുണ്ട്.

എന്താണ് ധനമൂലധനം എന്ന് പറഞ്ഞാല്‍? ധനമൂലധനം ഫിനാന്സ് ‌ മൂലധനത്തെക്കാളും അതി ബൃഹത്തായ ഒന്നാണ്. അന്ന് വരെ ഇല്ലാതിരുന്ന ഷെയര്‍ മാര്ക്കറ്റ് (ഊഹകച്ചവടം) ആകെ ഇതില്‍ വരികയാണ്. എല്ലാ സ്ഥാപനങ്ങളും ഇതില്‍ വരികയാണ്. ലോകോത്തരമായ ഒരു മൂലധനമാണിത്. അതായത് ധനമൂലധനം എന്ന് പറഞ്ഞാല്‍ അത് ഫിനാന്സ് മൂലധനം അടക്കം ഉള്പ്പെ ടുന്നതാണ് എന്നാല്‍ അതിനേക്കാള്‍ എത്രയോ ബൃഹത്താണ്.

ധനമൂലധനം എവിടെയും കുമിഞ്ഞു കൂടില്ല. അത് ലോകത്തുടനീളം വിന്യസിപ്പിക്കണം. എല്ലാ ലോകരാജ്യങ്ങളിലെയും ജനങ്ങളെയും ഇതില്‍ ഉള്പ്പെടുത്തണം. ഇങ്ങിനെയുള്ള ഈ രീതിയെ ആണ് ഇന്ന് ആഗോളവല്ക്കരണം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ആഗോളവല്ക്കരണത്തില്‍ ഏറ്റവും പ്രധാന പ്രശ്നം ധനമൂലധനം കടന്നു വരുന്നതിനു ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇന്ത്യയിലായാലും തടസ്സം നില്ക്കു ന്ന ഒരു ഘടകം ഉണ്ട്. അത് എന്താണ്? പൊതു മേഖലാ സ്ഥാപനങ്ങള്‍ ആണ്.

ആ പൊതു മേഖലയാകട്ടെ ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്ച്ച്ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ഒരു സംവിധാനമാണ് അല്ലാതെ സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല വശങ്ങള്‍ ചേര്ത്ത് ‌ ഉണ്ടാക്കിയ സമ്മിശ്ര സമ്പദ്‌ വ്യവസ്ഥയല്ല. ഇതിലൂടെ സ്റ്റേറ്റ്‌ മുതലാളിത്തം ശക്തിപ്പെടുകയും കുത്തക മുതലാളിമാര്‍ ഉണ്ടാകുകയും കൊഴുക്കുകയും ചെയ്തു. ഈ ഒരു കൂട്ട് കേട്ടാണ് ഇന്ത്യന്‍ മുതലാളിത്തം. അങ്ങിനെയുള്ള ഇന്ത്യയില്‍ ഈ ആഗോള വല്ക്കരണ ത്തിന്റെ ഭാഗമായി ധന മൂലധത്തിനു ഇപ്പോള്‍ ഏറ്റവും തടസ്സം നില്ക്കുന്ന ഭാഗം പൊതുമേഖലാ സ്ഥാപനങ്ങളാണ്. അപ്പോള്‍ എന്ത് വേണം പൊതുമേഖലയെ?

പൊതു മേഖലയെ സ്വകാര്യവല്ക്കവരിക്കണം. എങ്ങിനെ സ്വകാര്യവല്ക്കരിക്കണം. ആഗോള വല്ക്കരണത്തിന്റെ മൂന്നു നിയമങ്ങളുണ്ട്. ഒന്ന് സ്വകാര്യവല്ക്കരിക്കണം. എങ്ങിനെ സ്വകാര്യ വല്ക്കരിക്കണം രണ്ടാമത്തെ കാര്യം. ഉദാരമായി സ്വകാര്യവല്ക്കരിക്കണം. അതിനു അത് ബഹുരാഷ്ട്ര കുത്തകകള്ക്ക് കൊടുക്കണം. അതിനു ഷെയര്‍ വില്‍ക്കണം. അങ്ങിനെ വിറ്റപ്പോഴാണ് ഒരു ലക്ഷത്തി എഴുപത്താറായിരം കോടി കിട്ടിയത്. എന്നാല്‍ ഈ തുക ആര്ക്കെ ങ്കിലും കിട്ടിയോ? ഇക്കാര്യത്തെക്കുറിച്ച് നമുക്ക്‌ വ്യക്തമായ ധാരണ വേണം. അങ്ങിനെ വ്യക്തതക്ക് വേണ്ടിയുള്ള ശ്രമം നടത്തിയപ്പോഴാണ് കൃത്യമായ ഉത്തരം കിട്ടിയത്. ക്രോണി ക്യാപ്പിറ്റലിസത്തിനാണ് കിട്ടിയത്. ഒന്ന് കൊര്പ്പപറേറ്റ്‌കള്‍ രണ്ടു ബൂര്ഷ്വാ രാഷ്ട്രീയ നേതൃത്വം മൂന്നു ഉയര്ന്ന ബ്യൂറോക്രാറ്റ്‌. ഈ മൂന്നു വിഭാഗം ഷെയര്‍ എടുത്ത്‌ വെച്ചിരിക്കുകയാണ്.

ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപ എന്ന് പറഞ്ഞാല്‍ എത്രയാണ്? നൂറു രൂപയുടെ നൂറു കേട്ട് വെച്ച് നോക്കിയാല്‍ കമ്പ്യൂട്ടറില്‍ കണക്ക് കൂട്ടി നോക്കിയപ്പോള്‍ കിട്ടുന്നത് ഏകദേശം എത്ര കിലോമീറ്റര്‍ ആണെന്നറിയാമോ 2644 കിലോ മീറ്റര്‍ ഉയരത്തില്‍ നോട്ടു കേട്ട് വെച്ചാലാണ് ഇത്രയും തുക കിട്ടുന്നത്. തിരുവനന്തപുരത്ത്‌ നിന്ന് ചെരിച്ച് വെച്ച് നോക്കിയാല്‍ ഗുജറാത്ത്‌ കടക്കും ഇത്രയും തുക. ഇതാണ് ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപ. ഇതിനു പുറമേ ഒമ്പത്‌ ലക്ഷം കോടി രൂപ ബാങ്കില്‍ കൂടാതെ മറ്റു ഓരോരോ അഴിമതി. എണ്ണി തിട്ടപ്പെടുത്താന്‍ ആവാത്ത അത്ര അഴിമതിയാണ്. സമ്പത്ത്‌ പങ്കു വെച്ച് കൊള്ളയടിക്കുകയാണ്.

ഇന്ത്യന്‍ ബൂര്‍ഷ്വാസി ജനാധിപത്യ വിപ്ലവം ശരിയായ രൂപത്തില്‍ നടത്താത്തത് കൊണ്ട് സഞ്ചിത മൂലധനം ആര്ജ്ജിക്കാന്‍ കഴിഞ്ഞില്ല. സഞ്ചിത മൂലധനം, ആര്ജ്ജി ത മൂലധനം എന്നിങ്ങനെ രണ്ടു തരം മൂലധനം ഉണ്ട്. ഇവര്‍ എങ്ങിനെയാണ് ആര്ജ്ജി്ത മൂലധനം ഉണ്ടാക്കിയത്? കട്ടിട്ടും പിടിച്ചു പറിച്ചിട്ടും തന്നെ അല്ലാതെങ്ങിനെ?

ജനാധിപത്യ വിപ്ലവം നടത്തിയത് രാജാവിനെയും രാജ്ഞിയെയും ഒക്കെ കഴുത്തറുത്ത്‌ കൊന്നാണ് ബൂര്ഷ്വാസി രക്ത പങ്കിലമായ വിപ്ലവം ആണ് നടത്തിയത്. പാട്യം ഗോപാലന്റെ പ്രസംഗത്തിലെ വാക്കുകള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്ത്തെടുത്തു ഇങ്ങനെ പറഞ്ഞു. ജന്മിത്വത്തിന്റെ ചാരത്തിലാണ് ബൂര്ഷ്വാസി വളര്ന്നു വന്നത്. ഈ ജന്മി നാടുവാഴിത്ത കാലത്ത്‌ ഉണ്ടാക്കിയ സമ്പത്ത്‌ മുഴുവന്‍ ബൂര്‍ഷ്വാസി പിടിച്ചെടുത്തു. ആ പണമുപയോഗിച്ചാണ് ആര്ജിത മൂലധനം ഉണ്ടാക്കിയത്.

കേരളത്തില്‍ രക്തപങ്കിലമായ ജനാധിപത്യ വിപ്ലവം നടന്നിരുന്നുവെങ്കില്‍ ഇവിടുത്തെ ബൂര്ഷ്വാസി ആരാകുമായിരുന്നു എന്ന് ചിന്തിച്ചു നോക്കിയെ? ഇവിടെയുള്ള ബൂര്‍ഷ്വാസികള്‍ അത്ര ശക്തരല്ല. അവരുടെ സ്ഥിതി പരമ ദയനീയമാണ് മറ്റുള്ള സ്ഥലത്തെ അപേക്ഷിച്ച്. രാജ വാഴ്ചക്കാലത്ത് സ്വരുകൂട്ടിയ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ മുഴുവന്‍ ഇവരുടെ കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍ ഇവര്‍ ഈ കേരളത്തെ എടുത്ത്‌ അമ്മാനമാടുമായിരുന്നു.

അങ്ങിനെ മുതലാളിയുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ മുതലാളിക്ക് വേണ്ടി അടിസ്ഥാന വ്യവസായം നടത്തേണ്ടത് സര്ക്കാരിന്റെ ചുമതലയായി അതും ആരുടെ ചിലവില്‍ നമ്മള്‍ ജനങ്ങളുടെ ചിലവില്‍. പൊതുമേഖലയില്‍. അങ്ങിനെയാണ് ഇന്ത്യയിലെ പൊതുമേഖലയിലൂടെ ബൂര്ഷ്വാ്സി ക്രമേണ ക്രമേണ വളര്ന്നു വന്നത്. എന്നാല്‍ ആ വളര്ച്ച് ശരിയായ വളര്ച്ച ആയിരുന്നില്ലതാനും. ഈ ഒരവസ്ഥയിലാണ് മാന്ദ്യം വന്നത്.

മാന്ദ്യം പരിഹരിക്കാന്‍ ഒരൊറ്റ വഴിയെ ഉള്ളൂ. ആളുകള്ക്ക് വാങ്ങല്‍ ശേഷി ഇല്ല. അത് ഉണ്ടാക്കണം അതിനു എന്ത് വേണം? തൊഴില്‍ വേണം. തൊഴിലും ഇല്ല. അപ്പോള്‍ എന്ത് ചെയ്യും? ആളുകള്ക്ക് ‌ കടം കൊടുക്കണം. കടം എന്ന് കേള്ക്കു്മ്പോള്‍ ആളുകള്‍ ഓടി കൂടി കടം വാങ്ങും. ക്രെഡിറ്റ്‌ കാര്ഡു്കള്‍ ഉപയോഗിച്ച് ആളുകള്‍ വീടും കാറും മറ്റു സാധനങ്ങളും വാങ്ങി. ഒടുവില്‍ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയായി. ബാങ്കില്‍ തിരിച്ചടവ്‌ ഇല്ലാതായപ്പോള്‍ ബാങ്കുകള്‍ ജപ്തി നടപടിയിലൂടെ പിടിച്ചു നില്ക്കാന്‍ ശ്രമിച്ചു. അതും ഫലിക്കാതെ വന്നപ്പോള്‍ ബാങ്കുകള്‍ പൊളിയാന്‍ തുടങ്ങി.

ബാങ്ക് പൊളിഞ്ഞപ്പോള്‍ എന്തായി വീണ്ടും വലിയ പ്രതിസന്ധി വന്നു. അതാണ്‌ ഇപ്പോള്‍ 2008 ല്‍ ഉണ്ടായത്. ഇത് അമേരിക്കയില്‍ ആണ് ആദ്യം ഉണ്ടായത്. ഇപ്പോള്‍ ലോകത്ത്‌ മുഴുവന്‍ നടക്കുന്നത്. ഇത് 2014 ലും പരിഹരിക്കാന്‍ കഴിയില്ല എന്നാണു ഇപ്പോള്‍ ഐ. എം. എഫു പറയുന്നത്. ഒരു വലിയ പ്രതിസന്ധി ലോക മുതലാളിത്തത്തെ ബാധിച്ചിരിക്കുന്നു.

മനുഷ്യന് വാങ്ങല്‍ ശേഷി ഇല്ലാതായപ്പോള ബാങ്ക് കടം നല്കാന്‍ തുടങ്ങി. എന്നാല്‍ കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബാങ്കുകള്‍ പൊളിഞ്ഞു, തല്ഫലമായി വാങ്ങല്‍ കഴിവ് വീണ്ടും കുറഞ്ഞു. ഇങ്ങിനെയുള്ള ഒരവസ്ഥയില്‍ രക്ഷപ്പെടുവാന്‍ ഒരൊറ്റ വഴിയേയുള്ളൂ. അത് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുക എന്നുള്ളതാണ്. അത് പരമാവധി ഓഹരി വെച്ച് എടുക്കുക. അതാണ്‌ ഇന്ന് നടക്കുന്ന അഴിമതി. സഞ്ചിത മൂലധനം അത് രാജ്യത്തെ കോര്പ്പുറേറ്റ്കല്‍, ബൂര്ഷ്വാ രാഷ്ട്രീയ നേതൃത്വം, ഉയര്ന്ന ബ്യൂറോക്രാറ്റുകള്‍ എന്നിവര്‍ പങ്കിട്ടെടുത്തു.

രാഷ്ട്രീയ പാര്ട്ടി്കള്ക്ക് കിട്ടിയ പണം കുറെയൊക്കെ അവര്‍ ഉപയോഗിക്കും ബാക്കി എന്ത് ചെയ്യും പാര്ളിമെന്ററി വ്യവസ്ഥയെ തകിടം മറിക്കാന്‍ ഉപയോഗിക്കും ഇഷ്ടം പോലെ പണം വാരിയെറിഞ്ഞ് തിരെഞ്ഞെടുപ്പ് വിജയിക്കാന്‍ ഉപയോഗിക്കും കോടികണക്കിനു രൂപ ഉപയോഗിച്ച് മണ്ഡലം അട്ടിമറിയിലൂടെ വിജയിക്കും. ഇത്തരം ഒരു സാഹചര്യം നില നില്ക്കു ന്ന കാലത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അത് കൊണ്ട് എയര്‍ ടിക്കറ്റിന്റെ വില വര്ദ്ധിക്കുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യാ രാജ്യത്തെ 93% ജനങ്ങള്ക്ക് ഒരു ദിവസം കിട്ടുന്ന വരുമാനം ഒമ്പത് രൂപ മുതല്‍ ഇരുപത്തൊന്നു രൂപ വരെയാണ്. അങ്ങിനെയുള്ളവര്ക്ക് സബ്സിഡിയോട് കൂടി റേഷന്‍ അരി കിട്ടുന്നില്ലെങ്കില്‍ അവര്ക്ക് വേറെ വഴിയില്ല പട്ടിണി കിടന്നു ചാകുകയല്ലാതെ. ലക്ഷകണക്കിന് ആളുകള്‍ ആത്മഹത്യ ചെയ്യുകയാണ്. സബ്സിഡികല്‍ എടുത്ത്‌ കളയുന്നു. മരുന്നിന്റെ വില വര്ദ്ധിക്കുന്നു. പെട്രോള്‍, ഡീസല്‍, ഗ്യാസ്‌ ഇവയുടെയൊക്കെ വില വര്ദ്ധിക്കുകയാണ്. എല്ലാറ്റിന്റെയും വില വര്ദ്ധിക്കുകയാണ്. ഇത് എല്ലാവരെയും ബാധിക്കുന്നതിന്റെ ഭാഗമായി ഗള്ഫി്ലെ പ്രവാസികളെയും ബാധിക്കുന്നു. അപ്പോള്‍ നിങ്ങള്‍ എല്ലാവരും ഒന്നാകേണ്ടാതാണ് എന്ന് ചുരുക്കം. ജനകീയ ഐക്യത്തിന്റെ തലം ഈ രൂപത്തിലാണ് ഉയര്ന്നു വരുന്നത്.

അത് കൊണ്ട് തന്നെ ഇനിയുള്ള മാസങ്ങളില്‍ ഇനിയും നിങ്ങളുടെ ടിക്കറ്റ്‌ നിരക്കുകള്‍ വര്ദ്ധിക്കാന്‍ പോകുന്നതേയുള്ളൂ അതിനു എയര്‍ ഇന്ത്യയുടെ ചില്ലുകള്‍ തകര്ക്കുകയല്ല വേണ്ടത് മറിച്ച് ഈ നയം നടപ്പിലാക്കുന്ന ഇന്ത്യന്‍ ബൂര്ഷ്വാ ഭരണ കൂട വ്യവസ്ഥയെ തകര്ക്കു കയാണ് വേണ്ടത്‌ എന്ന തിരിച്ചറിവ് ആദ്യം ആളുകളില്‍ ഉണ്ടാക്കണം. അതിനു വേണ്ടിയുള്ള പ്രവര്ത്തനത്തില്‍ ഇതിനെതിരെ പ്രതികരിക്കുന്ന പ്രസ്ഥാനത്തെ ശക്തിപെടുത്തെണ്ടതുണ്ട്.

അങ്ങിനെ ശക്തിപ്പെടുത്തുന്നതിന്റെ ഒരു ഭാഗമായിട്ടാണ് കഴിഞ്ഞ മാസം നടന്ന രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക്‌. ആ പണിമുടക്ക്‌ വിജയം തെളിയിക്കുന്നത് ഇന്ത്യന്‍ തൊഴിലാളി വര്ഗ്ഗം ശക്തിപ്പെട്ടു വരുന്നു എന്ന് തന്നെയാണ്. ഇന്ത്യന്‍ തൊഴിലാളി വര്ഗത്തിനു യൌവനം വന്നിരിക്കുന്നു. അത് പരിപക്വമായിരിക്കുന്നു.
രണ്ടു വര്ഗങ്ങലാണ് ഉള്ളത് ഒന്ന് തൊഴിലാളി വര്ഗം മറ്റൊന്ന് മുതലാളി വര്ഗം.

ഈ കാലഘട്ടത്തിലെ വിപ്ലവത്തിന്റെ നായകര്‍ തൊഴിലാളി വര്ഗമാണ്. ഞങ്ങള്‍ ഫാക്ടരിയിലെക്കില്ല എങ്കില്‍ എന്ത് ഇല്ല? ഉല്പ്പാദനം ഇല്ല. ഉല്പ്പാപദനം ഇല്ലെങ്കില്‍ വിതരണം ഇല്ല. കഴിഞ്ഞ വര്ഷം ഒരു ദിവസം ഉല്പ്പാദനം ഇല്ല ഇത്തവണ രണ്ടു ദിവസം ഇല്ല. എന്നാല്‍ മനോരമയില്‍ വന്ന ഒരു വാര്ത്ത എന്തായിരുന്നു? പണിമുടക്ക് മൂലം ഭയങ്കര നഷ്ടമായി പോയി. ആര്ക്കു? യഥാര്ത്ഥത്തില്‍ തൊഴിലാളിക്കാണ്ക്കാ നഷ്ടം. അവന്റെ രണ്ടു ദിവസത്തെ വേതനം ഇല്ലാതായി. എന്നാല്‍ മുതലാളിയുടെ നഷ്ടം ഓര്ത്ത് ‌ ആണ് മനോരമക്ക് വേവലാതി. ഇവിടെ രണ്ടു കൂട്ടര്ക്കും തൊഴിലാളി വര്ഗത്തിനും മുതലാളി വര്ഗ‍ത്തിനും നഷ്ടം ഉണ്ടായിട്ടുണ്ട്. ഇവിടെ രണ്ടു കൂട്ടരും ഒരു പാഠം പഠിച്ചിട്ടുണ്ട്. തൊഴിലാളി വര്ഗം പഠിച്ച പാഠം എന്താണ് ? നമ്മള്‍ പണിക്ക് പോയിട്ടില്ലെന്കില്‍ മുതലാളിയുടെ ഉല്പ്പാദനം നിലക്കും. ഇത് മുതലാളിക്ക് നഷ്ടം ഉണ്ടാക്കും. ഇത് ഓരോ തൊഴിലാളിയും സ്വന്തം അനുഭവത്തിലൂടെ ഇത്തവണ പഠിച്ചു.

കാറില്ല, ബസ്സില്ല, കട കമ്പോളങ്ങള്‍ തുറക്കുന്നില്ല, തൊഴില്ശാലകള്‍ അടഞ്ഞു കിടന്നു. ആദ്യം ഇത് ഒരു ദിവസമായിരുന്നു. ഇത്തവണ ഇത് രണ്ടു ദിവസമായി. ഇനി ഇത് മൂന്നു ദിവസമാകും പിന്നെ ഇത് നാലും അഞ്ചും ആരും ദിവസങ്ങളാകും. ഇത് ഇങ്ങിനെ പോയാല്‍ ഒരു മാസം ആയാല്‍ എന്തായിരിക്കും അവസ്ഥ? മാവോ പറഞ്ഞത് പോലെ ഉത്സവം ആകും അപ്പോള്‍ മഹോല്‍സവം ജനങ്ങളുടെ ഉത്സവം. അതിനു നല്ല സാധ്യതയുണ്ട് എന്ന് ലോകത്തെ മനസ്സിലാക്കിപ്പിച്ചു കൊടുത്ത കക്ഷി രാഷ്ട്രീയ ഭേദമെന്യേയുള്ള ഉജ്ജ്വലമായ ഒരു പണിമുടക്കാണ് ഇപ്പോള്‍ കഴിഞ്ഞു പോയിരിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളി വര്ഗ്ഗ ത്തിന്റെ നേതൃത്വത്തില്‍ ഇവിടുത്തെ, കര്ഷകകര്‍, അധ്യാപകര്‍, മറ്റു ജനവിഭാഗങ്ങള്‍ എന്നിവരെ ആകെ യോജിപ്പിചു കൊണ്ട് നടത്താന്‍ കഴിയുന്ന ഒരു സമരമാണ് തൊഴിലാളി വര്ഗം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
(തുടരും...)