2013, മാർച്ച് 14, വ്യാഴാഴ്‌ച

മാസ്സ് ഷാര്‍ജ സംഘടിപ്പിച്ച എം.വി. ഗോവിന്ദന്‍ മാസ്റ്റരുടെ പ്രഭാഷണം - രണ്ടാം ഭാഗം

മാസ്സ് ഷാര്‍ജ 12.03.2013 നു ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ഫ്രന്‍സ്‌ ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്......
(രണ്ടാം ഭാഗം ... സംഗ്രഹം അജിത്‌ പി.പി. ഷാര്‍ജ) 

ആധുനിക സമൂഹത്തില്‍ രണ്ടു പ്രധാനപ്പെട്ട വര്ഗങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. അവ ഏതോക്കെയാണ് ? ഒന്ന് തൊഴിലാളിവര്ഗ്ഗവും മറ്റൊന്ന് മുതലാളിവര്ഗ്ഗവും. ഈ തൊഴിലാളി വര്ഗ്ഗവും മുതലാളി വര്‍ഗ്ഗവും വളര്ന്നു വരുന്ന ലോകത്തില്‍ ആരാണ് വിപ്ലവകാരി? തൊഴിലാളിവര്ഗമാണോ അതോ മുതാളി വര്ഗമാണോ? 

തൊഴിലാളി വര്ഗമാണ് വിപ്ലവകാരി. അപ്പോള്‍ ബൂര്ഷ്വാസി ആരല്ല? വിപ്ലവകാരിയല്ല. മറിച്ച് ആരാണ് ? പ്രതിവിപ്ലവകാരിയാണ്.
എന്നാല്‍ അതെ സമയം ഭൂപ്രഭുത്വം അവസാനിപ്പിച്ചു ജനാധിപത്യ വിപ്ലവം കേട്ടിപ്പെടുത്ത വിപ്ലവകാരിയായിരുന്നു ഇവര്‍ എന്നുള്ളത് നാം മറക്കാനും പാടില്ല.

നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്നം സാമ്പത്തികക്കുഴപ്പവും സാമ്പത്തിക പ്രതിസന്ധിയുമാണ്. ഇതിനു അടിസ്ഥാനമായിട്ടുള്ള കാരണം വാങ്ങല്‍ കഴിവ് ഇല്ലാത്തതാണ്. ഇത് വര്ദ്ധിപ്പിക്കുന്നതിന് വേണ്ടിയിട്ട് കേയ്ന്സിന്റെ തിയറി അനുസരിച്ച് ഗവന്മേന്റ്റ്‌ മാര്ക്ക്റ്റില്‍ ഇടപെടണം എന്നതനുസരിച്ചു പൊതുമേഖല സ്ഥാപനവും, പൊതു വിതരണവും സബ്സിഡിയും ഒക്കെയായി മുതലാളിത്തം വീണ്ടും പച്ച പിടിച്ചത്. എന്നാല്‍ 1980കളുടെ മദ്ധ്യം ആയതോടു കൂടി രാജീവ്‌ ഗാന്ധിയുടെ കാലഘട്ടം ആയതോടു കൂടി ലാഭ നിരക്ക് കുറയാന്‍ തുടങ്ങി. ഈ സമയത്താണ് ആഗോളവല്ക്കരണത്തിന്റെ ഭാഗമായി വീണ്ടും ഒരു പുതിയ സാമ്പത്തിക നയം ചര്ച്ച ചെയ്തു ഒരു പ്രധാന മുദ്രാവാക്യം മുന്നോട്ടു വെച്ചത്. അത് എന്താണ്? വീണ്ടും ഗവന്മേന്റ്റ്‌ മാര്ക്കറ്റില്‍ ഇടപെടാന്‍ പാടില്ല എന്നതാണ്.

ഇവിടെയാണ് ഒരു ധന മൂലധനത്തിന്റെ മുഖ്യ പഠനം. ധന മൂലധനം. എന്താണ് ധന മൂല ധനം. ഇതിനു മുന്നേ വ്യാപകമായി കേട്ട മൂലധം ഫിനാന്സ് മൂലധനം ആയിരുന്നു. ഫിനാന്സ് മൂലധനം എന്ന് പറഞ്ഞാല്‍ ബാങ്കിങ്ങ് മൂലധനവും വ്യാവസായിക മൂലധനവും ചേര്ന്നതാണ് ഫിനാന്സ് മൂലധനം. എന്നാല്‍ ഫിനാന്സ് മൂലധനവും ഇന്നത്തെ ധന മൂലധനവും തമ്മില്‍ വിത്യാസമുണ്ട്.

എന്താണ് ധനമൂലധനം എന്ന് പറഞ്ഞാല്‍? ധനമൂലധനം ഫിനാന്സ് ‌ മൂലധനത്തെക്കാളും അതി ബൃഹത്തായ ഒന്നാണ്. അന്ന് വരെ ഇല്ലാതിരുന്ന ഷെയര്‍ മാര്ക്കറ്റ് (ഊഹകച്ചവടം) ആകെ ഇതില്‍ വരികയാണ്. എല്ലാ സ്ഥാപനങ്ങളും ഇതില്‍ വരികയാണ്. ലോകോത്തരമായ ഒരു മൂലധനമാണിത്. അതായത് ധനമൂലധനം എന്ന് പറഞ്ഞാല്‍ അത് ഫിനാന്സ് മൂലധനം അടക്കം ഉള്പ്പെ ടുന്നതാണ് എന്നാല്‍ അതിനേക്കാള്‍ എത്രയോ ബൃഹത്താണ്.

ധനമൂലധനം എവിടെയും കുമിഞ്ഞു കൂടില്ല. അത് ലോകത്തുടനീളം വിന്യസിപ്പിക്കണം. എല്ലാ ലോകരാജ്യങ്ങളിലെയും ജനങ്ങളെയും ഇതില്‍ ഉള്പ്പെടുത്തണം. ഇങ്ങിനെയുള്ള ഈ രീതിയെ ആണ് ഇന്ന് ആഗോളവല്ക്കരണം എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ആഗോളവല്ക്കരണത്തില്‍ ഏറ്റവും പ്രധാന പ്രശ്നം ധനമൂലധനം കടന്നു വരുന്നതിനു ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇന്ത്യയിലായാലും തടസ്സം നില്ക്കു ന്ന ഒരു ഘടകം ഉണ്ട്. അത് എന്താണ്? പൊതു മേഖലാ സ്ഥാപനങ്ങള്‍ ആണ്.

ആ പൊതു മേഖലയാകട്ടെ ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്ച്ച്ക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ഒരു സംവിധാനമാണ് അല്ലാതെ സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല വശങ്ങള്‍ ചേര്ത്ത് ‌ ഉണ്ടാക്കിയ സമ്മിശ്ര സമ്പദ്‌ വ്യവസ്ഥയല്ല. ഇതിലൂടെ സ്റ്റേറ്റ്‌ മുതലാളിത്തം ശക്തിപ്പെടുകയും കുത്തക മുതലാളിമാര്‍ ഉണ്ടാകുകയും കൊഴുക്കുകയും ചെയ്തു. ഈ ഒരു കൂട്ട് കേട്ടാണ് ഇന്ത്യന്‍ മുതലാളിത്തം. അങ്ങിനെയുള്ള ഇന്ത്യയില്‍ ഈ ആഗോള വല്ക്കരണ ത്തിന്റെ ഭാഗമായി ധന മൂലധത്തിനു ഇപ്പോള്‍ ഏറ്റവും തടസ്സം നില്ക്കുന്ന ഭാഗം പൊതുമേഖലാ സ്ഥാപനങ്ങളാണ്. അപ്പോള്‍ എന്ത് വേണം പൊതുമേഖലയെ?

പൊതു മേഖലയെ സ്വകാര്യവല്ക്കവരിക്കണം. എങ്ങിനെ സ്വകാര്യവല്ക്കരിക്കണം. ആഗോള വല്ക്കരണത്തിന്റെ മൂന്നു നിയമങ്ങളുണ്ട്. ഒന്ന് സ്വകാര്യവല്ക്കരിക്കണം. എങ്ങിനെ സ്വകാര്യ വല്ക്കരിക്കണം രണ്ടാമത്തെ കാര്യം. ഉദാരമായി സ്വകാര്യവല്ക്കരിക്കണം. അതിനു അത് ബഹുരാഷ്ട്ര കുത്തകകള്ക്ക് കൊടുക്കണം. അതിനു ഷെയര്‍ വില്‍ക്കണം. അങ്ങിനെ വിറ്റപ്പോഴാണ് ഒരു ലക്ഷത്തി എഴുപത്താറായിരം കോടി കിട്ടിയത്. എന്നാല്‍ ഈ തുക ആര്ക്കെ ങ്കിലും കിട്ടിയോ? ഇക്കാര്യത്തെക്കുറിച്ച് നമുക്ക്‌ വ്യക്തമായ ധാരണ വേണം. അങ്ങിനെ വ്യക്തതക്ക് വേണ്ടിയുള്ള ശ്രമം നടത്തിയപ്പോഴാണ് കൃത്യമായ ഉത്തരം കിട്ടിയത്. ക്രോണി ക്യാപ്പിറ്റലിസത്തിനാണ് കിട്ടിയത്. ഒന്ന് കൊര്പ്പപറേറ്റ്‌കള്‍ രണ്ടു ബൂര്ഷ്വാ രാഷ്ട്രീയ നേതൃത്വം മൂന്നു ഉയര്ന്ന ബ്യൂറോക്രാറ്റ്‌. ഈ മൂന്നു വിഭാഗം ഷെയര്‍ എടുത്ത്‌ വെച്ചിരിക്കുകയാണ്.

ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപ എന്ന് പറഞ്ഞാല്‍ എത്രയാണ്? നൂറു രൂപയുടെ നൂറു കേട്ട് വെച്ച് നോക്കിയാല്‍ കമ്പ്യൂട്ടറില്‍ കണക്ക് കൂട്ടി നോക്കിയപ്പോള്‍ കിട്ടുന്നത് ഏകദേശം എത്ര കിലോമീറ്റര്‍ ആണെന്നറിയാമോ 2644 കിലോ മീറ്റര്‍ ഉയരത്തില്‍ നോട്ടു കേട്ട് വെച്ചാലാണ് ഇത്രയും തുക കിട്ടുന്നത്. തിരുവനന്തപുരത്ത്‌ നിന്ന് ചെരിച്ച് വെച്ച് നോക്കിയാല്‍ ഗുജറാത്ത്‌ കടക്കും ഇത്രയും തുക. ഇതാണ് ഒരു ലക്ഷത്തി എഴുപത്തിയാറായിരം കോടി രൂപ. ഇതിനു പുറമേ ഒമ്പത്‌ ലക്ഷം കോടി രൂപ ബാങ്കില്‍ കൂടാതെ മറ്റു ഓരോരോ അഴിമതി. എണ്ണി തിട്ടപ്പെടുത്താന്‍ ആവാത്ത അത്ര അഴിമതിയാണ്. സമ്പത്ത്‌ പങ്കു വെച്ച് കൊള്ളയടിക്കുകയാണ്.

ഇന്ത്യന്‍ ബൂര്‍ഷ്വാസി ജനാധിപത്യ വിപ്ലവം ശരിയായ രൂപത്തില്‍ നടത്താത്തത് കൊണ്ട് സഞ്ചിത മൂലധനം ആര്ജ്ജിക്കാന്‍ കഴിഞ്ഞില്ല. സഞ്ചിത മൂലധനം, ആര്ജ്ജി ത മൂലധനം എന്നിങ്ങനെ രണ്ടു തരം മൂലധനം ഉണ്ട്. ഇവര്‍ എങ്ങിനെയാണ് ആര്ജ്ജി്ത മൂലധനം ഉണ്ടാക്കിയത്? കട്ടിട്ടും പിടിച്ചു പറിച്ചിട്ടും തന്നെ അല്ലാതെങ്ങിനെ?

ജനാധിപത്യ വിപ്ലവം നടത്തിയത് രാജാവിനെയും രാജ്ഞിയെയും ഒക്കെ കഴുത്തറുത്ത്‌ കൊന്നാണ് ബൂര്ഷ്വാസി രക്ത പങ്കിലമായ വിപ്ലവം ആണ് നടത്തിയത്. പാട്യം ഗോപാലന്റെ പ്രസംഗത്തിലെ വാക്കുകള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്ത്തെടുത്തു ഇങ്ങനെ പറഞ്ഞു. ജന്മിത്വത്തിന്റെ ചാരത്തിലാണ് ബൂര്ഷ്വാസി വളര്ന്നു വന്നത്. ഈ ജന്മി നാടുവാഴിത്ത കാലത്ത്‌ ഉണ്ടാക്കിയ സമ്പത്ത്‌ മുഴുവന്‍ ബൂര്‍ഷ്വാസി പിടിച്ചെടുത്തു. ആ പണമുപയോഗിച്ചാണ് ആര്ജിത മൂലധനം ഉണ്ടാക്കിയത്.

കേരളത്തില്‍ രക്തപങ്കിലമായ ജനാധിപത്യ വിപ്ലവം നടന്നിരുന്നുവെങ്കില്‍ ഇവിടുത്തെ ബൂര്ഷ്വാസി ആരാകുമായിരുന്നു എന്ന് ചിന്തിച്ചു നോക്കിയെ? ഇവിടെയുള്ള ബൂര്‍ഷ്വാസികള്‍ അത്ര ശക്തരല്ല. അവരുടെ സ്ഥിതി പരമ ദയനീയമാണ് മറ്റുള്ള സ്ഥലത്തെ അപേക്ഷിച്ച്. രാജ വാഴ്ചക്കാലത്ത് സ്വരുകൂട്ടിയ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ മുഴുവന്‍ ഇവരുടെ കയ്യില്‍ കിട്ടിയിരുന്നുവെങ്കില്‍ ഇവര്‍ ഈ കേരളത്തെ എടുത്ത്‌ അമ്മാനമാടുമായിരുന്നു.

അങ്ങിനെ മുതലാളിയുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ മുതലാളിക്ക് വേണ്ടി അടിസ്ഥാന വ്യവസായം നടത്തേണ്ടത് സര്ക്കാരിന്റെ ചുമതലയായി അതും ആരുടെ ചിലവില്‍ നമ്മള്‍ ജനങ്ങളുടെ ചിലവില്‍. പൊതുമേഖലയില്‍. അങ്ങിനെയാണ് ഇന്ത്യയിലെ പൊതുമേഖലയിലൂടെ ബൂര്ഷ്വാ്സി ക്രമേണ ക്രമേണ വളര്ന്നു വന്നത്. എന്നാല്‍ ആ വളര്ച്ച് ശരിയായ വളര്ച്ച ആയിരുന്നില്ലതാനും. ഈ ഒരവസ്ഥയിലാണ് മാന്ദ്യം വന്നത്.

മാന്ദ്യം പരിഹരിക്കാന്‍ ഒരൊറ്റ വഴിയെ ഉള്ളൂ. ആളുകള്ക്ക് വാങ്ങല്‍ ശേഷി ഇല്ല. അത് ഉണ്ടാക്കണം അതിനു എന്ത് വേണം? തൊഴില്‍ വേണം. തൊഴിലും ഇല്ല. അപ്പോള്‍ എന്ത് ചെയ്യും? ആളുകള്ക്ക് ‌ കടം കൊടുക്കണം. കടം എന്ന് കേള്ക്കു്മ്പോള്‍ ആളുകള്‍ ഓടി കൂടി കടം വാങ്ങും. ക്രെഡിറ്റ്‌ കാര്ഡു്കള്‍ ഉപയോഗിച്ച് ആളുകള്‍ വീടും കാറും മറ്റു സാധനങ്ങളും വാങ്ങി. ഒടുവില്‍ തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയായി. ബാങ്കില്‍ തിരിച്ചടവ്‌ ഇല്ലാതായപ്പോള്‍ ബാങ്കുകള്‍ ജപ്തി നടപടിയിലൂടെ പിടിച്ചു നില്ക്കാന്‍ ശ്രമിച്ചു. അതും ഫലിക്കാതെ വന്നപ്പോള്‍ ബാങ്കുകള്‍ പൊളിയാന്‍ തുടങ്ങി.

ബാങ്ക് പൊളിഞ്ഞപ്പോള്‍ എന്തായി വീണ്ടും വലിയ പ്രതിസന്ധി വന്നു. അതാണ്‌ ഇപ്പോള്‍ 2008 ല്‍ ഉണ്ടായത്. ഇത് അമേരിക്കയില്‍ ആണ് ആദ്യം ഉണ്ടായത്. ഇപ്പോള്‍ ലോകത്ത്‌ മുഴുവന്‍ നടക്കുന്നത്. ഇത് 2014 ലും പരിഹരിക്കാന്‍ കഴിയില്ല എന്നാണു ഇപ്പോള്‍ ഐ. എം. എഫു പറയുന്നത്. ഒരു വലിയ പ്രതിസന്ധി ലോക മുതലാളിത്തത്തെ ബാധിച്ചിരിക്കുന്നു.

മനുഷ്യന് വാങ്ങല്‍ ശേഷി ഇല്ലാതായപ്പോള ബാങ്ക് കടം നല്കാന്‍ തുടങ്ങി. എന്നാല്‍ കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബാങ്കുകള്‍ പൊളിഞ്ഞു, തല്ഫലമായി വാങ്ങല്‍ കഴിവ് വീണ്ടും കുറഞ്ഞു. ഇങ്ങിനെയുള്ള ഒരവസ്ഥയില്‍ രക്ഷപ്പെടുവാന്‍ ഒരൊറ്റ വഴിയേയുള്ളൂ. അത് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുക എന്നുള്ളതാണ്. അത് പരമാവധി ഓഹരി വെച്ച് എടുക്കുക. അതാണ്‌ ഇന്ന് നടക്കുന്ന അഴിമതി. സഞ്ചിത മൂലധനം അത് രാജ്യത്തെ കോര്പ്പുറേറ്റ്കല്‍, ബൂര്ഷ്വാ രാഷ്ട്രീയ നേതൃത്വം, ഉയര്ന്ന ബ്യൂറോക്രാറ്റുകള്‍ എന്നിവര്‍ പങ്കിട്ടെടുത്തു.

രാഷ്ട്രീയ പാര്ട്ടി്കള്ക്ക് കിട്ടിയ പണം കുറെയൊക്കെ അവര്‍ ഉപയോഗിക്കും ബാക്കി എന്ത് ചെയ്യും പാര്ളിമെന്ററി വ്യവസ്ഥയെ തകിടം മറിക്കാന്‍ ഉപയോഗിക്കും ഇഷ്ടം പോലെ പണം വാരിയെറിഞ്ഞ് തിരെഞ്ഞെടുപ്പ് വിജയിക്കാന്‍ ഉപയോഗിക്കും കോടികണക്കിനു രൂപ ഉപയോഗിച്ച് മണ്ഡലം അട്ടിമറിയിലൂടെ വിജയിക്കും. ഇത്തരം ഒരു സാഹചര്യം നില നില്ക്കു ന്ന കാലത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. അത് കൊണ്ട് എയര്‍ ടിക്കറ്റിന്റെ വില വര്ദ്ധിക്കുന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യാ രാജ്യത്തെ 93% ജനങ്ങള്ക്ക് ഒരു ദിവസം കിട്ടുന്ന വരുമാനം ഒമ്പത് രൂപ മുതല്‍ ഇരുപത്തൊന്നു രൂപ വരെയാണ്. അങ്ങിനെയുള്ളവര്ക്ക് സബ്സിഡിയോട് കൂടി റേഷന്‍ അരി കിട്ടുന്നില്ലെങ്കില്‍ അവര്ക്ക് വേറെ വഴിയില്ല പട്ടിണി കിടന്നു ചാകുകയല്ലാതെ. ലക്ഷകണക്കിന് ആളുകള്‍ ആത്മഹത്യ ചെയ്യുകയാണ്. സബ്സിഡികല്‍ എടുത്ത്‌ കളയുന്നു. മരുന്നിന്റെ വില വര്ദ്ധിക്കുന്നു. പെട്രോള്‍, ഡീസല്‍, ഗ്യാസ്‌ ഇവയുടെയൊക്കെ വില വര്ദ്ധിക്കുകയാണ്. എല്ലാറ്റിന്റെയും വില വര്ദ്ധിക്കുകയാണ്. ഇത് എല്ലാവരെയും ബാധിക്കുന്നതിന്റെ ഭാഗമായി ഗള്ഫി്ലെ പ്രവാസികളെയും ബാധിക്കുന്നു. അപ്പോള്‍ നിങ്ങള്‍ എല്ലാവരും ഒന്നാകേണ്ടാതാണ് എന്ന് ചുരുക്കം. ജനകീയ ഐക്യത്തിന്റെ തലം ഈ രൂപത്തിലാണ് ഉയര്ന്നു വരുന്നത്.

അത് കൊണ്ട് തന്നെ ഇനിയുള്ള മാസങ്ങളില്‍ ഇനിയും നിങ്ങളുടെ ടിക്കറ്റ്‌ നിരക്കുകള്‍ വര്ദ്ധിക്കാന്‍ പോകുന്നതേയുള്ളൂ അതിനു എയര്‍ ഇന്ത്യയുടെ ചില്ലുകള്‍ തകര്ക്കുകയല്ല വേണ്ടത് മറിച്ച് ഈ നയം നടപ്പിലാക്കുന്ന ഇന്ത്യന്‍ ബൂര്ഷ്വാ ഭരണ കൂട വ്യവസ്ഥയെ തകര്ക്കു കയാണ് വേണ്ടത്‌ എന്ന തിരിച്ചറിവ് ആദ്യം ആളുകളില്‍ ഉണ്ടാക്കണം. അതിനു വേണ്ടിയുള്ള പ്രവര്ത്തനത്തില്‍ ഇതിനെതിരെ പ്രതികരിക്കുന്ന പ്രസ്ഥാനത്തെ ശക്തിപെടുത്തെണ്ടതുണ്ട്.

അങ്ങിനെ ശക്തിപ്പെടുത്തുന്നതിന്റെ ഒരു ഭാഗമായിട്ടാണ് കഴിഞ്ഞ മാസം നടന്ന രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക്‌. ആ പണിമുടക്ക്‌ വിജയം തെളിയിക്കുന്നത് ഇന്ത്യന്‍ തൊഴിലാളി വര്ഗ്ഗം ശക്തിപ്പെട്ടു വരുന്നു എന്ന് തന്നെയാണ്. ഇന്ത്യന്‍ തൊഴിലാളി വര്ഗത്തിനു യൌവനം വന്നിരിക്കുന്നു. അത് പരിപക്വമായിരിക്കുന്നു.
രണ്ടു വര്ഗങ്ങലാണ് ഉള്ളത് ഒന്ന് തൊഴിലാളി വര്ഗം മറ്റൊന്ന് മുതലാളി വര്ഗം.

ഈ കാലഘട്ടത്തിലെ വിപ്ലവത്തിന്റെ നായകര്‍ തൊഴിലാളി വര്ഗമാണ്. ഞങ്ങള്‍ ഫാക്ടരിയിലെക്കില്ല എങ്കില്‍ എന്ത് ഇല്ല? ഉല്പ്പാദനം ഇല്ല. ഉല്പ്പാപദനം ഇല്ലെങ്കില്‍ വിതരണം ഇല്ല. കഴിഞ്ഞ വര്ഷം ഒരു ദിവസം ഉല്പ്പാദനം ഇല്ല ഇത്തവണ രണ്ടു ദിവസം ഇല്ല. എന്നാല്‍ മനോരമയില്‍ വന്ന ഒരു വാര്ത്ത എന്തായിരുന്നു? പണിമുടക്ക് മൂലം ഭയങ്കര നഷ്ടമായി പോയി. ആര്ക്കു? യഥാര്ത്ഥത്തില്‍ തൊഴിലാളിക്കാണ്ക്കാ നഷ്ടം. അവന്റെ രണ്ടു ദിവസത്തെ വേതനം ഇല്ലാതായി. എന്നാല്‍ മുതലാളിയുടെ നഷ്ടം ഓര്ത്ത് ‌ ആണ് മനോരമക്ക് വേവലാതി. ഇവിടെ രണ്ടു കൂട്ടര്ക്കും തൊഴിലാളി വര്ഗത്തിനും മുതലാളി വര്ഗ‍ത്തിനും നഷ്ടം ഉണ്ടായിട്ടുണ്ട്. ഇവിടെ രണ്ടു കൂട്ടരും ഒരു പാഠം പഠിച്ചിട്ടുണ്ട്. തൊഴിലാളി വര്ഗം പഠിച്ച പാഠം എന്താണ് ? നമ്മള്‍ പണിക്ക് പോയിട്ടില്ലെന്കില്‍ മുതലാളിയുടെ ഉല്പ്പാദനം നിലക്കും. ഇത് മുതലാളിക്ക് നഷ്ടം ഉണ്ടാക്കും. ഇത് ഓരോ തൊഴിലാളിയും സ്വന്തം അനുഭവത്തിലൂടെ ഇത്തവണ പഠിച്ചു.

കാറില്ല, ബസ്സില്ല, കട കമ്പോളങ്ങള്‍ തുറക്കുന്നില്ല, തൊഴില്ശാലകള്‍ അടഞ്ഞു കിടന്നു. ആദ്യം ഇത് ഒരു ദിവസമായിരുന്നു. ഇത്തവണ ഇത് രണ്ടു ദിവസമായി. ഇനി ഇത് മൂന്നു ദിവസമാകും പിന്നെ ഇത് നാലും അഞ്ചും ആരും ദിവസങ്ങളാകും. ഇത് ഇങ്ങിനെ പോയാല്‍ ഒരു മാസം ആയാല്‍ എന്തായിരിക്കും അവസ്ഥ? മാവോ പറഞ്ഞത് പോലെ ഉത്സവം ആകും അപ്പോള്‍ മഹോല്‍സവം ജനങ്ങളുടെ ഉത്സവം. അതിനു നല്ല സാധ്യതയുണ്ട് എന്ന് ലോകത്തെ മനസ്സിലാക്കിപ്പിച്ചു കൊടുത്ത കക്ഷി രാഷ്ട്രീയ ഭേദമെന്യേയുള്ള ഉജ്ജ്വലമായ ഒരു പണിമുടക്കാണ് ഇപ്പോള്‍ കഴിഞ്ഞു പോയിരിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളി വര്ഗ്ഗ ത്തിന്റെ നേതൃത്വത്തില്‍ ഇവിടുത്തെ, കര്ഷകകര്‍, അധ്യാപകര്‍, മറ്റു ജനവിഭാഗങ്ങള്‍ എന്നിവരെ ആകെ യോജിപ്പിചു കൊണ്ട് നടത്താന്‍ കഴിയുന്ന ഒരു സമരമാണ് തൊഴിലാളി വര്ഗം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
(തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ