മാസ്സ് ഷാര്‍ജ 12.03.2013 നു ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ നിന്ന്......
(അവസാന ഭാഗം ... സംഗ്രഹം അജിത് പി.പി. ഷാര്‍ജ)
സമരങ്ങള്‍ക്കെതിരെ പത്ര മാധ്യമങ്ങള്‍ നടത്തുന്ന ആശയ പ്രചരണം മുതലാളിത്തത്തിനു വേണ്ടിയുള്ളതാണ് . അതിനെ ആ രൂപത്തില്‍ കാണാനും മനസ്സിലാക്കാനും സാധിക്കണം.
ഒരു ആശയം മനുഷ്യ മസ്തിഷ്കത്തില്‍ പ്രവേശിച്ചാല്‍ അതിനു ഒരു കൂട്ടായ്മ ലഭിക്കും. അങ്ങിനെ കൂട്ടായ്മ ലഭിച്ചാല്‍ അത് ഒരു ഭൌതിക ശക്തിയായി വരും. ഇതാണ് എല്ലാ സംഘടനയുടെയും നിയമം. ഇത് ഒരു സംഘടിത ശക്തിയാണ് ഇത് കേവലമായ ആള്കൂട്ടമല്ല. ആ അര്‍ത്ഥത്തില്‍ കാര്യങ്ങളെ നോക്കി കാണണം. നമ്മള്‍ എന്ത് കഴിക്കണം എന്ന് പോലും തീരുമാനിക്കുന്നത് പലപ്പോഴും നമ്മളല്ല എന്നുള്ള യാഥാര്ത്ഥ്യം നാം തിരിച്ചറിയണം.
ഒരു മാസ ശമ്പളക്കാരന്‍ മാസത്തിന്റെ ഒടുവില്‍ ഒരു ഹോട്ടലില്‍ ഉച്ച ഭക്ഷണത്തിനു നൂറു രൂപയുമായി കയറിയാല്‍ അവന്റെ മുന്നില്‍ ചോറ് വരും അതിന്റെ കൂടെ പൊരിച്ച മീന്‍ കൂടി വരും. ഈ പൊരിച്ച മീനിനു ചോറിനെക്കാള്‍ കൂടുതല്‍ തുക അവര്‍ ഈടാക്കും. അത് കൊണ്ട് കയ്യിലെ കാശ് നോക്കി മീന്‍ പൊരിച്ചത് വേണ്ട എന്ന് നമ്മള്‍ പറയുന്നു. അവിടെയിരിക്കുന്ന മറ്റുള്ളവരുടെ മുന്നില്‍ കൊച്ചാവാതിരിക്കാന്‍ (പെറ്റി ബൂര്ഷ്വാ് ചെറ്റത്തരംഉള്ളത് കാരണം) ഞാന്‍ മീന്‍ കഴിക്കാറില്ല വെജിറ്റേറിയന്‍ ആണെന്ന് നടിക്കുന്നു. ഇതിന്റെ ഫലമായി കൊണ്ട് വന്ന മീന്‍ കറി പോലും കഴിക്കാന്‍ ആകാതെ സാമ്പാര്‍ കഴിച്ചു അച്ചാറും തൊട്ടു കൂട്ടി ഇറങ്ങേണ്ടി വരുന്നു. അപ്പോള്‍ ഹോട്ടലില്‍ കയറിയാല്‍ ചിക്കന്‍ ബിരിയാണി വേണോ എന്ന് ചോദിച്ചാല്‍ വേണ്ട എന്ന് പറയും എന്താ കഴിക്കഞ്ഞിട്ടാണോ? അല്ല. അത്തരം രണ്ടു ബിരിയാണി കിട്ടിയാല്‍ കഴിക്കും പക്ഷെ കയ്യില്‍ അതിനുള്ള കാശില്ല. അപ്പോള്‍ പലപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചല്ല നാം ജീവിക്കുന്നത്.
നിങ്ങള്‍ എങ്ങിനെ ജീവിക്കണം എന്ന് ഇവിടെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്ക്ക് അങ്ങിനെയെ ജീവിക്കാന്‍ കഴിയൂ. നിങ്ങള്‍ പറയുന്ന എന്തിനുമുള്ള സ്വാതന്ത്ര്യം ഒന്നും യഥാര്ത്ഥത്തില്‍ നിങ്ങള്ക്ക് ഇല്ല. നിങ്ങള്ക്ക് മരിക്കാതെ ജീവിക്കാനാവശ്യമുള്ള കൂലിയാണ് ജോലി ചെയ്‌താല്‍ കിട്ടുന്നത്. അത് കൊണ്ട് വേണം നിങ്ങള്‍ ജീവിക്കാന്‍.
ആശയം രൂപീകരിക്കുന്നത് ഭൌതിക പ്രപഞ്ചത്തില്‍ നിന്നാണ്. ആ ഭൌതിക ശക്തി ഒരു കൂട്ടയ്മയായാല്‍ ആ കൂട്ടായ്മയില്‍ നിന്ന് ഒരു ഭൌതിക ആശയം തന്നെ രൂപീകരിക്കപ്പെട്ടാല്‍ ഈ ഭൌതിക പ്രപഞ്ചത്തെ തന്നെ മാറ്റി മറിക്കാന്‍ കഴിയും. ഇവിടെയാണ് ആശയത്തിന്റെ പ്രസക്തി. ആശയം എന്താണ്? ആശയ വാദവും ഭൌതിക വാദവും രണ്ടായി വേര്തിരിഞ്ഞപ്പോള്‍ ഭൌതികവാദത്തിന്റെ വക്താക്കളായി വന്ന യുക്തിവാദികള്‍ പറഞ്ഞു മനുഷ്യന്റെ ചിന്ത, ബോധം സൌന്ദര്യ അവബോധം, ഇവയൊക്കെ ഭൌതികമാണ്. ഈ യുക്തിവാദികളുടെ ഈ വാദവുമായി ബന്ധപ്പെട്ടാണ് ഈ ആശയവാദം നിരന്തരം സംവേദിച്ചത്. അങ്ങിനെ സംവദിച്ചു കൊണ്ട് ഈ ചിന്ത എന്ന് പറയുന്നത് ഈ സൌന്ദര്യ ബോധം എന്ന് പറയുന്നത് നാഡീവ്യൂഹത്തിന്റെ ഭാഗമായിട്ടുന്ടാവുന്ന ചിന്തയുടെ വിവിധങ്ങളായ രൂപങ്ങള്‍ ആണ് എന്ന് പറയുന്നതു ഒക്കെ ഭൌതികമെന്നു പറയുന്നത് ശരിയോ തെറ്റോ? ഈ ഒരു അവസരത്തിലാണ് കൃത്യമായ നിലപാട് സ്വീകരിച്ചു കൊണ്ട് രംഗത്ത് വന്നത് ആശയ പ്രപഞ്ചവും ഉണ്ട് ഭൌതിക പ്രപഞ്ചവും ഉണ്ട്. പിന്നീടുള്ള ചോദ്യം ഇതാണ് പ്രാഥമികം? ആശയ പ്രപഞ്ചമാണോ അതോ ഭൌതിക പ്രപഞ്ചമാണോ? ഭൌതിക പ്രപഞ്ചമാണ് പ്രാഥമികം എന്നും ആശയ പ്രപഞ്ചം അതിന്റെ ഭാഗമാണ് എന്നും വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദം കൃത്യമായി പറഞ്ഞു. ഇത് കൃത്യമായ് സാമൂഹ്യ വിപ്ലവത്തിന്റെ ശാസ്ത്രമാണ്. ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഗല്ഫ് മേഖലയിലുള്ള സംഘടനകള്ക്ക പ്രധാനപ്പെട്ട പങ്കു വഹിക്കാനുണ്ട്.
ഗല്ഫ് മലയാളിയെ സംബന്ധിച്ചിടത്തോളം നല്ല ധാരണ വേണം. താന്‍ നില്ക്കു ന്ന മണ്ണ് തിരിച്ചറിയണം. തൊഴിലാളി മുതലാളി ബന്ധങ്ങളില്‍ ഉണ്ടാകുന്ന ശത്രുതാപരമായ അവസ്ഥയില്‍ ഒരു ഗല്ഫ് മലയാളിക്ക് അവന്റേതായ പരിമിതികള്‍ ഉണ്ട്. അത് ഉള്ക്കൊണ്ട് കൊണ്ട് തന്നെ ഗല്ഫ് മലയാളിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുമ്പോള്‍ വര്ഗസമരത്തിന്റെ ഏതെന്കിലും ഒരു തലത്തില്‍ നിങ്ങള്ക്ക് പ്രവര്ത്തിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ സാധിക്കും എന്ന് തന്നെയാണ് പറയാനുള്ളത്. ഉപരി ഘടനയില്‍ ഒരു സാമ്പത്തിക വര്ഗ വൈരുദ്ധ്യത്തിന്റെ ഭാഗമായി നില്ക്കുന്ന അടിത്തറയില്‍ ഇവിടെ വല്ലാതെ രീതിയില്‍ ഇടപെടാനുള്ള ശേഷി ഒന്നും നമ്മള്ക്ക് ഇല്ലെങ്കിലും മനുഷ്യ സമൂഹത്തിന്റെ ലോക വ്യാപകമായിട്ടുള്ള വര്‍ഗ സമരത്തി ന്റെ ഉപരി ഘടനയായ സൂപ്പര്‍ സ്ട്രക്ചര്‍ ആയ പ്രത്യയശാസത്രം, രാഷ്ട്രീയം, ആശയം, വിദ്യാഭ്യാസം സംസ്കാരം ഉള്പ്പെടെ സകലതും ആ മേഖലയിലൊക്കെ വര്ഗ വിഭജിതമായ ഓരോന്നിലും എന്തുണ്ട്? വിപരീതങ്ങളുണ്ട് ആ വിപരീതങ്ങളില്‍ ശരിയായ ദിശാബോധത്തോടു കൂടി ഇടപെടുവാന്‍ ആര്ക്കാവും? നിങ്ങള്ക്കാവും. അവിടെ നിങ്ങള്‍ ഇടപെടണം. അവിടെ അറച്ച് നില്ക്കേണ്ട ആവശ്യമില്ല. ഫലപ്രദമായി ഇടപെടണം. ആ ഇടപെടല്‍ എല്ലാ സാമൂഹ്യ തിന്മകള്‍ക്കെതിരെയും ആയിരിക്കണം അന്ധവിശ്വാസങ്ങളക്കെതിരെയായിരിക്കണം, അത് സാമ്രാജ്യത്വത്തിന്റെ ആശയ തലത്തെ വെല്ലു വിളിക്കലാണ്. ആശയതലത്തില്‍ സമരം ചെയ്യുന്നവര്ക്ക് ഈ ഉത്തരവാദിത്വം ഉണ്ട് എന്നുള്ളത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. മാസ്സ് പോലുള്ള സംഘടനകള്ക്ക് ഇക്കാര്യങ്ങള്‍ ഒക്കെ മനസ്സിലാക്കി വളരെ ഗൌരവമായി മനസ്സിലാക്കി പ്രവര്ത്തിക്കാന്‍ കഴിയേണ്ടതുണ്ട്.
സോവിയറ്റ് യൂനിയന്റെ തകര്ച്ചയോടെ ധനമൂലധനത്തിനു അവിടെ കടന്നു ചെല്ലാന്‍ പറ്റി. അതു വരെ അതിനു അവിടെ കടന്നു ചെല്ലാന്‍ പറ്റിയിരുന്നില്ല. അതോടൊപ്പം സ്വത്വ രാഷ്ട്രീയവും കടന്നു വന്നു. എന്താണ് സ്വത്വം എന്ന് പറഞ്ഞാല്‍ ? അത് വ്യക്തിപരമാണോ? ഒരു പരസ്യം നിങ്ങള്‍ ശ്രദ്ധിച്ചു കാണും. നിങ്ങള്‍ ദരിദ്രനായി ജനിച്ചത് നിങ്ങളുടെ കുറ്റം കൊണ്ടല്ല,... (പിന്നെ തന്തയുടെ കുറ്റം കൊണ്ടാണോ? ഇതല്ലേ അതിന്റെ വ്യംഗ്യം?) എന്നാല്‍ നിങ്ങള്‍ ഇപ്പോഴും ദരിദ്രനായി തുടരുന്നത് നിങ്ങളുടെ കുറ്റം കൊണ്ടാണ്. അപ്പോള്‍ അത് പ്രകാരം അയാള്‍ തന്റെ കുറ്റം പരിഹരിച്ചാല്‍ ധനികനാകും എന്നാണു. ആവുമോ? 93 കോടി ജനങ്ങള്‍ക്ക് 9 രൂപ മുതല്‍ 21 രൂപ വരെയാണ് ദിവസ വരുമാനം. അവനോടാണ്ടാ പറയുന്നത് നിന്റെ കുറ്റം കൊണ്ടാണ് നീ ധനികനാകാത്തത് എന്ന്. നമ്മലോടെല്ലാം പറയുന്ന ഒരു കാര്യമുണ്ട്. നീ അടങ്ങിയിരുന്നു നിന്റെ കാര്യം നോക്കി ജീവിക്ക്. അങ്ങിനെ ജീവിച്ചാല്‍ എന്താവും? നീ നന്നാവും അത് പോലെ നിന്റെ വീട് നന്നാവും. ഇത് പോലെ മറ്റവനും ചെയ്‌താല്‍ എന്താകും അവന്റെ വീട് നന്നാകും. അങ്ങിനെ ഓരോരുത്തരും അവനവന്റെ വീട് നോക്കിയാലോ എല്ലാവരുടെയും വീട് നന്നാവും. അങ്ങിനെ എല്ലാവരുടെയും വീട് നന്നായാലോ എന്താവും? നാട് നന്നാവും. നല്ല പോളിസിയാണ്. പക്ഷെ നന്നാവുമോ? വാള്സ്ട്രീ റ്റ് ഒക്ക്യുപൈട് പ്രസ്ഥാനം പറഞ്ഞ പോലെ സാമ്പത്ത് മുഴുവന്‍ ഒരു ശതമാനത്തില്‍ കേന്ദ്രീകരിച്ചു ബാക്കി 99% ത്തിനു പൈസയില്ല ജീവിക്കാന്‍ വയ്യ. അപ്പോള്‍ അസമത്വമാണ് പ്രശ്നം. ധനികന്‍ കൂടുതല്‍ ധനികനാകുന്നു ദരിദ്രന്‍ കൂടുതല്‍ ദാരിദ്രനാകുന്നു. ഇങ്ങിനെയൊരു സാഹചര്യം നിലനില്ക്കുന്ന പശ്ചാത്തലത്തില്‍ ഞാന്‍ എന്റെ കുടുംബം നോക്കിയാല്‍ നിങ്ങള്‍ നിങ്ങളുടെ കുടുംബം നോക്കിയാല്‍ എല്ലാ അസമത്വങ്ങളും അവസാനിച്ചു സമത്വ സുന്ദരമായ ലോകം ഉണ്ടാകും എന്ന് തലക്ക് വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല. പക്ഷെ ഇതാണ് അവര്‍ പ്രചരിപ്പിക്കുന്നത്. അത് കൊണ്ടാണ് ഞാന്‍ ഐ (I) ഇംഗ്ലീഷ് അക്ഷരത്തില്‍ വടിവൊത്ത അക്ഷരം അപ്പുറത്തെക്കും ഇപ്പുറത്തെക്കും ഇല്ല.
അപ്പോള്‍ സ്വത്വം എന്ന് പറഞ്ഞാല്‍ ജാതി, മതം. ലിംഗം, വംശം, ഭാഷ ഇതാണ് സ്വത്വം. ഒരു പ്രത്യേക ജന വിഭാഗത്തിന്റെ പരസ്പ്പരം ബന്ധിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയിടുള്ള അടയാളങ്ങളാണ് സ്വത്വം. ഈ സ്വത്വത്തെയാണ് ആര് ഉപയോഗിച്ചത്? സോവ്യറ്റ് റഷ്യ തകര്ന്നപ്പോള്‍ സാമ്രാജ്യത്വം ഉപയോഗിച്ചത്. വംശത്തെ ഉപയോഗിച്ച് ഭാഷയെ ഉപയോഗിച്ചു. പരസ്പ്പരം ഒന്നിച്ചു നിന്നിരുന്ന ഒരു രാജ്യത്തെ പത്ത് പതിനാറു കഷണങ്ങള്‍ ആക്കി. ആ കഷണങ്ങള്‍ പരസ്പ്പരം ഏറ്റു മുട്ടി. ഓരോ കഷണത്തിനും ഒരേ കേന്ദ്രത്തില്‍ നിന്ന് സഹായവും പിന്തുണയും കിട്ടി. പരസ്പ്പരം സഹോദര രാജ്യങ്ങള്‍ ഏറ്റുമുട്ടി എന്തിനു വേണ്ടി സ്വത്വ രാഷ്ട്രീയം നില നിര്ത്താന്‍ വേണ്ടി. അങ്ങിനെ സ്വത്വ രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി സ്വത്വ രാഷ്ട്രങ്ങള്‍ രൂപപ്പെട്ടു. അങ്ങിനെ ഇതൊക്കെ ഉപയോഗപ്പെടുത്തി അവിടെ ധന മൂലധനം കടന്നു വന്നു. അപ്പോള്‍ ഈ സ്വത്വ രാഷ്ട്രീയം ആര്ക്കു വേണ്ടിയാണ് ആരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്? സാമ്രാജ്യത്വത്തിന്റെ.
ഇപ്പോള്‍ ഉത്തരാധുനികത എന്നൊരു പുതിയ ആശയമുണ്ട്. അവര്‍ പറയുന്നത് നമ്മള്ക്കയ മുതലാളിത്തവും വേണ്ട സോഷ്യലിസവും വേണ്ട. അവര്‍ എവിടെ നിന്നാണ് ഇത് പറയുന്നത് ? മുതലാളിത്തത്തില്‍ നിന്ന് കൊണ്ട്. രണ്ടെ രണ്ടു രാഷ്ട്രീയമേ ഉള്ളൂ ഒന്ന് നിലവിലുള്ളതിനെ നില നിര്ത്താന്‍ മറ്റൊന്ന് നിലവിലുള്ളതിനെ ഇല്ലാതാക്കാന്‍. ഇങ്ങിനെയുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ലോകത്ത് നമ്മള്‍ മുതലാളിത്വത്തിനും എതിരാണ് സോഷ്യലിസത്തിനും എതിരാണ് എന്ന് പറഞ്ഞാല്‍ എന്താണ് അതിനര്ത്ഥം അതിനര്ത്ഥം മുതലാളിത്വത്തെ തകര്ത്തു സോഷ്യലിസം കൊണ്ട് വരുന്നതിനു അത് എതിരാണ് എന്നാണു. അത് സഹായിക്കുക ആരെയാണ്? മുതലാളിത്വത്തെ. ഞങ്ങള്‍ മുതലാളിത്വത്തിന് എതിരാണ് എന്ന് മുതലാളിത്വലോകത്ത് പറഞ്ഞാല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? അത് കൊണ്ട് മുതലാളിത്വം അവസാനിക്കുമോ? ഇല്ല ഞങ്ങള്‍ സോഷ്യലിസത്തിനും മുതലാളിത്തത്തിനും എതിരാണ് എന്ന് മുതലാളിത്തലോകത്തില്‍ പറഞ്ഞാല്‍ അത് ആര്‍ക്കേ എതിരാവൂ അത് സോഷ്യലിസത്തിനെ എതിരാവൂ.
പിന്നെ സമഗ്രത വേണ്ടെന്നാണ്. എന്ന് പറഞ്ഞാല്‍ ഭൂത കാലം, ത്രസിക്കുന്ന വര്ത്തമാനം, ഉജ്ജ്വലമായ ഭാവി. ഇത് മൂന്നും വേണ്ട. അപ്പപ്പോള്‍ കാണുന്നതിനെ മാത്രം പ്രതികരിച്ചാല്‍ മതി. സമഗ്രമായ വീക്ഷണങ്ങള്‍ വേണ്ട. എന്ന് പറഞ്ഞാല്‍ സമഗ്രമായ് വീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപം കൊണ്ട തത്വശാസ്ത്രം വേണ്ട. ഓരോരോ വിഭാഗങ്ങളും അന്യരാണ്. ഓരോ വിഭാഗങ്ങളും സ്വത്വ വിഭാഗങ്ങളാണ്. സ്വത്വ വിഭാഗങ്ങള്‍ മാത്രം യോജിച്ചു പോകുക എന്ന് പറഞ്ഞു ഓരോന്നിനെയും ശകലീകരിക്കുകയാണ്. എങ്ങിനെയാണ് ശകലീകരിക്കുക. ഒരാള്ക്ക അയാളുടെ സ്വത്വത്തെ തിരെഞ്ഞെടുക്കാം അങ്ങിനെ തിരെഞ്ഞെടുക്കുമ്പോള്‍ തൊഴിലാളി വര്ഗം, ദേശീയത ഇതൊന്നും ഈ കാലഘടത്തില്‍ പ്രസക്തമെ അല്ല എന്നാണു. അപ്പോള്‍ വര്ഗ്ഗം പ്രശ്നമല്ല ദേശീയത പ്രശ്നമല്ല എല്ലാം കഷണം കഷണമായി നില്ക്കു ന്ന സ്വത്വം മാത്രമാണ് പ്രശ്നം. അങിനെ വന്നാല്‍ ആര്ക്കാ്ണ് നേട്ടം. ആരാണ് ഇല്ലാതാവുന്നത്?
ഇപ്പോള്‍ ഒരു തൊഴിലാളി വര്ഗ്ത്തെ എടുക്കാം. തൊഴിലാളി വര്ഗത്തെ സ്വത്വത്തെ അടിസ്ഥാനപ്പെടുത്തി വിഭജിക്കാം. എങ്ങിനെ? ആദ്യം ജാതി തിരിച്ചു നോക്കുക. പട്ടിക ജാതി, പിന്നെ പട്ടിക വര്ഗ്ഗം ,പിന്നെ പിന്നോക്ക സമുദായം, പിന്നെ മുന്നോക്ക സമുദായം ഇങ്ങിനെ ഓരോന്ന് ഓരോന്ന് എടുക്കുക പിന്നെ മതം എടുക്കുക ഹിന്ദുമതം, ഇസ്ലാം മതം ക്രിസ്തുമതം, പിന്നെ മലയാളി, തമിഴന്‍, തെലുങ്കന്‍, അങ്ങിനെ പിന്നെ വംശം എടുക്കുക. ഇത്രയും എടുത്തു വിഭജിച്ചു വിഭജിച്ചു വന്നു കഴിഞ്ഞാല്‍ ആര് ഉണ്ടാകില്ല. തൊഴിലാളി വര്ഗം ഉണ്ടാകില്ല. ആര് ഉണ്ടാവും. സ്വത്വ വിഭാഗം ഉണ്ടാകും. ഇത് തൊഴിലാളി വര്ഗത്തിനു അറിയാം. എന്നാല്‍ ഈ തൊഴിലാളി വര്ഗ്ത്തെ തന്നെ ഇല്ലാതാകാന്‍ വേണ്ടി ആഗോള വല്ക്കനരണം നടപ്പിലാക്കുന്ന സാമ്രാജ്യത്വ താല്പ്പര്യമാണ് ഇതിന്റെ പിന്നില്‍. ഈ സാമ്രാജ്യത്വ താല്പര്യമാണ് ആര് സംരക്ഷിക്കുന്നത്? സ്വത്വ രാഷ്ട്രീയം. അപ്പോള്‍ സ്വത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കുറ്റം സാമ്രാജ്യത്വ താല്പ്പ ര്യമാണ്. സ്വത്വ രാഷ്ട്രീയത്തെ ശക്തമായി എതിര്ത്തു കൊണ്ട് വര്ഗത രാഷ്ട്രീയം മുന്നോട്ടു കൊണ്ട് പോകാന്‍ സാധിക്കണം. വര്ഗത്തെ ശിഥിലമാക്കുന്ന നിലപാടുകള്ക്കെതിരെ നമുക്ക് പോരാടുവാന്‍ സാധിക്കണം. അപ്പോള്‍ സ്വത്വ രാഷ്ട്രീയത്തെ ശക്തമായി പ്രതിരോധിച്ചു കൊണ്ടല്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.
ഓരോരോ മേഖലയില്‍ നടന്ന നിരവധി പോരാട്ടങ്ങള്‍ പരിശോധിച്ച് നോക്കിയാല്‍ ഉദാഹരണത്തിന് അറബ് മേഖലയില്‍ നടന്ന പോരാട്ടങ്ങള്‍ അവിടെ ആ പോരാട്ടത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്പര്യത്തിനും ഇംഗിതത്ത്തിനും അനുസരിച്ച് അവിടെ നില നില്ക്കു ന്ന ഗവണ്‍മെന്റിനോട് അവരുടെ താല്പര്യങ്ങലുമായി ബന്ധപ്പെടുത്തി അതിനെ തകര്ക്കാലന് ഉള്ള വളരെ പ്രധാനപ്പെട്ട ഉപകരണമായി ആരെയാണ് ഉപയോഗിച്ചത്? വര്ഗീതയതയെയാണ്. മതത്തെയാണ്. മത സ്വത്വത്തെയാണ്. ഒരു ജനക്കൂട്ടം വലിയ പ്രതിഷേധത്തിന്റെ ഭാഗമായി പ്രക്ഷോഭത്തിന്റെ ഭാഗമായി ലോകത്തില്‍ എവിടെ ഉയര്ന്നു വന്നാലും ആ ഉയര്ന്നു വരുന്ന പ്രക്ഷോഭം കൊണ്ട് സാമൂഹ്യ വിപ്ലവത്തിന്റെ ചരിത്ര ദൌത്യം നിര്‍വഹിക്കുവാന്‍ ആവില്ല എന്നുള്ളതാണ്. കൃത്യമായ ദിശാബോധത്തോടെ ഉയര്ന്നു വരുന്ന പ്രക്ഷോഭങ്ങളെ, വര്ഗ സമരത്തെ രാഷ്ട്രീയ ഇച്ച്ചാശക്തിയോടെ അതിന്റെ ആത്മനിഷ്ഠ ഘടകമെന്ന രീതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രവര്ത്ത്നം നടത്തി മുന്നെട്ടെക്ക് പോകാന്‍ നിലവിലുള്ള ഭരണകൂടത്തിനു പകരം മറ്റൊരു ഭരണകൂടത്തെ പകരം വെക്കാനുള്ള ശേഷിയും കഴിവും പൂര്ണ്ണമായി ഉപയോഗിക്കാന്‍ കഴിയാത്തിടത്തോളം കാലം ഒരു വിപ്ലവത്തിലെക്കും എത്തില്ല എന്ന് മാത്രമല്ല മുതലാളിത്തത്തിനു വീണ്ട്ടുക്കാനുള്ള ശേഷി ലഭിക്കുകയാണ് ചെയ്യുക. അതാണ് ലോകത്ത് ഉരുത്തിരിഞ്ഞു വരുന്ന ചിത്രം.
അത് കൊണ്ട് മുതലാളിത്തം ദുര്ബലമാകുന്നത് കൊണ്ട് മാത്രം സാമൂഹ്യ പരിവര്ത്തനം നടക്കില്ല. സാമൂഹ്യ പരിവര്ത്തനം നടക്കണമെങ്കില്‍ ഇന്ത്യയെപ്പറ്റി ഞാന്‍ നേരത്തെ ചൂണ്ടി കാണിച്ചത് പോലെ ആളിക്കത്തുന്ന വര്ഗ സമരത്തെ രാഷ്ട്രീയ ഇച്ച്ചാശക്തിയോടു കൂടി നയിക്കുന്ന ആത്മനിഷ്ഠ ഘടകമായ രാഷ്ട്രീയ നേതൃത്വം വേണം ഭരണകൂടത്തെ മാറ്റുന്നതിന് വേണ്ടിയുള്ള ശക്തിമത്തായ പോരാട്ടത്തിന്റെ കെല്പ്പുള്ള ശക്തി ഉണ്ടാകണം എങ്കില്‍ മാത്രമേ നമ്മുടെ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സാധിക്കൂ. പാര്ളിമെന്ററി പ്രവര്ത്തനവും പാര്ളിമെന്റിതിര പ്രവര്ത്തനവും സംയോജിപ്പിച്ച് കൊണ്ടാണ് ലാറ്റിനമെരിക്കന്‍ രാജ്യങ്ങളില്‍ പോരാട്ടം നടത്തുന്നത്. അമേരിക്കന്‍ സാമ്രാജ്യ്വത്വത്തിനെതിരെയുള്ള പോരാട്ടം നടത്തുന്നത്. അത്തരം കാര്യങ്ങള്‍ കൂടി നാം കാണണം.
ഇത് പോലെ ലിംഗപരമായ ചൂഷണം ഇല്ലാതാക്കാനുള്ള സമരത്തില്‍ ഏര്‍പ്പെടണം. പുരുഷ മേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീകള്ക്കെതിരെയുള്ള ലിംഗപരമായ ചൂഷണം കുടുംബത്തില്‍ നിന്ന് തന്നെ തുടങ്ങുന്നു. ഒരു പോലെ ജോലിക്ക് പോകുന്ന സ്ത്രീയും പുരുഷനും ജോലി കഴിഞ്ഞു വന്നാല്‍ സ്ത്രീ അടുക്കള ജോലിയും കുട്ടികളെ നോക്കുന്ന ജോലിയും അവരുടേതായി മാത്രം കണക്കാക്കി നിര്‍വഹിക്കേണ്ടി വരുന്ന അവസ്ഥ പുരുഷന്‍ ഇതിലൊന്നും അവരെ സഹായിക്കാതെ നില്ക്കുന്ന അവസ്ഥ. വീട്ടു ജോലിയെ ഒരു ജോലിയായി കണക്കാക്കാതെ അവര്ക്ക് അതിനുള്ള കൂലി പോലും നല്കാതെ ചൂഷണം ചെയ്യുന്ന അവസ്ഥ അത് ഒരു ചൂഷണമായി പോലും സ്ത്രീകള്ക്ക് സ്വയം തോന്നാത്ത രീതിയില്‍ അവരെ ചിന്തിപ്പിക്കുന്ന ബോധ നിലവാരം അവരില്‍ ഉണ്ടാക്കിയെടുക്കുക ഇതൊക്കെ ഇല്ലാതാക്കേണ്ടത്. എംഗല്സ് പറഞ്ഞ പോലെ പൊതു അടുക്കളകള്‍ വരുമ്പോഴേ സ്ത്രീകളുടെ മേലുള്ള ഇത്തരം ചൂഷണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയൂ. അപ്പോള്‍ സ്ത്രീയും പുരുഷനും ഒരു പോലെ പൊതു അടുക്കളയില്‍ നിന്ന് കിട്ടുന്ന ഭക്ഷണത്തിനു കൂലി കൊടുത്ത് ഒരു പോലെ തുല്യതയോടെ കഴിക്കാന്‍ കഴിയും. സ്ത്രീകള്ക്ക് നേരെയുള്ള സ്ത്രീ പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ ബോധവല്ക്കരണം നടക്കണം.
സി.പി.എം.നെതിരെ വ്യക്തിപരമായ് പോരാട്ടം നടത്തുവാന്‍ വേണ്ടി പാര്ട്ടി വിട്ടു പുറത്ത് പോയ രണ്ടു നേതാക്കളുടെ ഇന്നത്തെ അവസ്ഥ എന്താണ്? അവര്‍ എന്ത് കൊണ്ട് സി.പി.എം. ലേക്ക് തിരിച്ചു വരുവാന്‍ ആഗ്രഹിക്കുന്നു? അവര്‍ ഇനി ഇവിടെ വന്നിട്ട് എന്തെടുക്കാന്‍ എന്നുള്ള ചോദ്യം മാറ്റി വെക്കുക. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് ചിന്തിക്കുക. ഇതില്‍ നമുക്ക് സന്തോഷമില്ല മറിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കുക. നമ്മള്‍ ആരുടെ നേരെയും വാതില്‍ കൊട്ടിയടചിട്ടില്ല. നിലപാടുകള്‍ മാറ്റി തിരിച്ചു വരുന്നവരെ വരേണ്ട എന്ന് നമ്മള്‍ പറയില്ല.
ഈ സര്ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി അതിലുള്ള ഏതെന്കിലും പാര്ട്ടി്യെ പിടിച്ചു അവര്ക്ക് മുഖ്യമന്ത്രി സ്ഥാനമോ, ഉപ മുഖ്യമന്ത്രി സ്ഥാനമോ വാഗ്ദാനം ചെയ്തു പുതിയ ഒരു സര്ക്കാ ര്‍ ഉണ്ടാക്കാന്‍ സി.പി.എം. തയ്യാറല്ല എന്ന് വളരെ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു. മാണി ചെയ്യുന്നത് അവരുടെ മുന്നണിയില്‍ വിലപേശാന്‍ വേണ്ടി ഇപ്പുറത്തെക്ക് വരുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ്. ആ ഉദ്ദേശ്യം ഇപ്പോള്‍ അവര്ക്കും മനസ്സിലായി കഴിഞ്ഞു. മാണിയുടെ ഉദ്ദേശ്യ പൂര്ത്തിക്ക് വേണ്ടി സി.പി.എം. നെ കരുവാക്കാന്‍ എന്തായാലും സി.പി.എം. നിന്ന് കൊടുക്കാന്‍ തയ്യാറല്ല. മറിച്ച് ഇടത് പക്ഷ മുന്നണിയുടെ നയം അംഗീകരിച്ചു അതിലേക്ക വരാന്‍ തയ്യാറായാല്‍ ഏതു പാര്ട്ടി ക്കും വ്യക്തിക്കും ആ മുന്നണിയില്‍ വരാം. അങ്ങിനെ വരാന്‍ തയ്യാറുള്ളവരെ വേണ്ടെന്നു വെക്കില്ല. നിലപാടാണ് പ്രശ്നം. നയമാണ് പ്രശനം. നിലപാട് മാറി നയം അമ്ഗേകരിച്ചു ഇടത് മുന്നണിയിലേക്ക് വന്നാല്‍ അവരെ സ്വീകരിക്കും. അത് പോലെ തന്നെ ജാതി മത ശക്തികള്ക്ക് അടിമപ്പെട്ടു ഭരണം നടത്തുന്ന ഉമ്മന്‍ ചാണ്ടി സര്ക്കാര്‍ സ്വാഭാവികമായി അതിന്റെ തകര്ച്ച നേരിടുമ്പോള്‍ അതിനെ രക്ഷിക്കാനും സി.പി.എം. തയ്യാറല്ല. ഈ ഒരു നയമാണ് കേരളത്തില്‍ സി.പി.എം. സ്വീകരിച്ചിരിക്കുന്നത്.
ജാതി മത ശക്തികള്ക്ക് കീഴടങ്ങി ഭരണം നടത്തുന്ന ഈ സര്ക്കാര്‍ അഞ്ചു വര്ഷം തികയ്ക്കും എന്ന് അവര്ക്ക് തന്നെ ഉറപ്പു ഇല്ല. ഇതിനെതിരെയുള്ള ഒരു വലിയ പോരാട്ടം കേരളത്തില്‍ വളര്ന്നു വന്നിട്ടുണ്ട്. അത് ഇനിയും വളര്ന്നു വരും. അഖിലേന്ത്യാ തലത്തില്‍ തന്നെ ഒരു പുതിയ പോരാട്ടം സി.പി.എം. ആരംഭിച്ചിട്ടുണ്ട് അതിന്റെ ഭാഗമായുള്ള സമര സന്ദേശ ജാഥകള്‍ അഖിലേന്ത്യാ തലത്തില്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. മാറ്റം ഉണ്ട്ടാകണമെങ്കില്‍ ഇടത് പക്ഷം ശക്തിപ്പെടണം. അതിനു സി.പി.എം. ശക്തിപ്പെടണം. സി.പി.ഐ. ശക്തി പെടണം. അതിനു വേണ്ടിയുള്ള ഇടപെടലുകള്‍ നിങ്ങള്‍ ഒരോരുത്തരില്‍ നിന്നും ഉണ്ടാകണം. പ്രത്യേകിച്ച് ആശയപരമായുള്ള പോരാട്ടങ്ങളില്‍ മാസ്സ് പോലുള്ള സംഘടനകള്‍ മുന്കയ്യെടുത്ത് കൊണ്ട് ഇനിയുള്ള കാലം ശക്തമായി മുന്നോട്ടു പോകണം എന്ന് പറഞ്ഞു കൊണ്ട് എല്ലാവര്ക്കും അഭിവാദ്യങ്ങള്‍ അര്പ്പിച്ചു കൊണ്ട് ഞാന്‍ നിരത്തുന്നു.